നമ്മൾ പ്രത്യക്ഷത്തിൽ കാണുന്ന ദൈവങ്ങളാണ് ഡോക്ടർമാർ കാരണം നമുക്കുണ്ടാകുന്ന പലതരം രോഗങ്ങൾ ഭേദമാക്കി പൂർണ ആരോഗ്യത്തോടെ നമ്മളെ നിലനിർത്തുന്നത് ഡോക്ടർമാരാണ്.പലപ്പോഴും ഡോക്ടർമാർ നമ്മുടെ ജീവൻ നഷ്ടപ്പെട്ടു പോകുന്ന സന്ദർഭങ്ങളിൽ നിന്ന് വീണ്ടും പുതിയ ജീവിതം നമുക്ക് നൽകുന്നു. അത്തരത്തിൽ അത്ഭുതങ്ങൾ നിറയ്ക്കുന്ന ഡോക്ടർമാരുടെ പല കഥകളും നമ്മൾ സോഷ്യൽ മീഡിയയിലൂടെ കണ്ടിട്ടുണ്ടാകും.
അതെല്ലാം തന്നെ നമുക്ക് അത്ഭുതം തന്നെയാണ് അത്തരത്തിൽ വളരെയധികം ആശ്ചര്യം തോന്നിപ്പിക്കുന്ന ഒരു ഡോക്ടറുടെ പ്രവർത്തി വൈറലാകുന്നു. പ്രസവശേഷം കരച്ചിലുമില്ല ഹൃദയമിടിപ്പും ഇല്ല കുഞ്ഞിനെ യാതൊരു അനക്കവുമില്ല എല്ലാവരും വിചാരിച്ചു ആ കുഞ്ഞു മരണപ്പെട്ടു പോയെന്ന് നേഴ്സുമാർ എല്ലാവരും അതുറപ്പിക്കുകയും ചെയ്തു .
പക്ഷേ വിട്ടുകൊടുക്കാൻ ഡോക്ടർ തയ്യാറായില്ല. തന്റെ കയ്യിലുള്ള ആ കുഞ്ഞ് ജീവനെ രക്ഷപ്പെടുത്താൻ ഡോക്ടർ കുറേനേരം ശ്രമിച്ചു 10 മിനിട്ടോളം ഡോക്ടർ പ്രയത്നിച്ചു കുഞ്ഞിന്റെ പുറത്ത് തടവിയും കുഞ്ഞിനെ തട്ടിയും വായിലും മൂക്കിലും ഓതിയും എല്ലാം ഡോക്ടർ കുഞ്ഞിന്റെ ജീവനെ തിരിച്ചെടുക്കാൻ ശ്രമിക്കുന്നത്.
കാണാം. ശ്രമങ്ങൾ കാണുമ്പോൾ നമ്മളും പ്രാർത്ഥിച്ചു പോകും ഒരു നിമിഷം ആ കുഞ്ഞ് ജീവനോടെ തിരികെ എത്തിയിരുന്നുവെങ്കിൽ എന്ന് പ്രതീക്ഷകൾക്ക് പ്രകാശം നൽകിക്കൊണ്ട് ആ കുഞ്ഞിന്റെ ജീവൻ തിരികെ കിട്ടി കുഞ്ഞ് കരഞ്ഞു തുടങ്ങി. ഡോക്ടർ ദൈവം തന്നെ ആ കുഞ്ഞിന്റെ ജീവൻ തിരികെ കൊടുക്കുകയാണ് ചെയ്തത്.