നമ്മളെല്ലാവരും തന്നെ ക്ഷേത്രങ്ങളിലേക്ക് പോകുന്നവർ ആയിരിക്കും കൂടുതലാളുകളും എന്തെങ്കിലും തരത്തിലുള്ള മനപ്രയാസം വരുമ്പോഴായിരിക്കും ദൈവങ്ങളുടെ സന്നിധിയിലേക്ക് പോകുന്നത് അല്ലാതെ ദിവസവും ഭഗവാനെ കാണാൻ പോകുന്നവരും ഉണ്ടായിരിക്കും. ഇത്തരത്തിൽ നമ്മളെല്ലാവരും ക്ഷേത്രങ്ങളിലേക്ക് പോകുന്നവരാണ്.
അതുപോലെ ഇനി ക്ഷേത്രങ്ങളിലേക്ക് പോകുമ്പോൾ നമ്മൾ പ്രത്യേക തരത്തിൽ പ്രാർത്ഥിക്കുകയാണെങ്കിൽ അത് കൂടുതൽ ഫലവത്തായി കാണപ്പെടാറുണ്ട്. അത് എന്താണെന്ന് നോക്കാം. ആദ്യത്തെ കാര്യം ക്ഷേത്രത്തിലേക്ക് ഞാൻ പോകുമ്പോൾ എല്ലാ ശുദ്ധിയോടെയും വൃത്തിയോടെയും പോകാൻ ശ്രദ്ധിക്കുക. എല്ലാമാസവും ഒരു കുടുംബത്തിൽ വരുമാനം വരുന്ന ദിവസം നമ്മൾക്കെല്ലാവർക്കും സാധിക്കുന്ന തരത്തിൽ കുറച്ചു പൈസ എടുത്ത് ചില്ലറയാക്കി വയ്ക്കുക.
അത് വീട്ടിൽ പൂജാമുറിയിലോ അല്ലെങ്കിൽ വിളക്ക് വയ്ക്കുന്ന പ്രത്യേക സ്ഥലങ്ങളിലോ സൂക്ഷിച്ചു വയ്ക്കേണ്ടതാണ്. സൂക്ഷിച്ചതിനുശേഷം നമ്മൾ ഓരോ പ്രാവശ്യം ക്ഷേത്രങ്ങളിലേക്ക് പോകുമ്പോൾ പോകുന്നതിനു മുൻപായി ഈ ചില്ലറ പൈസയിൽ നിന്ന് കുടുംബത്തിലെ അംഗങ്ങൾ എത്രയുണ്ടോ അത്രയും എണ്ണം ചില്ലറ പൈസ അതിൽ നിന്ന് എടുക്കുക.
ശേഷം ഓരോരുത്തരുമായി ചില്ലറ പൈസ തലയിൽ ഉഴിഞ്ഞ് ക്ഷേത്രങ്ങളിലേക്ക് പോകുന്നവരിൽ ഏൽപ്പിക്കുക. കൂടാതെ ഒരു പൈസ കൂടി കൂടുതൽ എടുക്കുക. കൂടാതെ ക്ഷേത്രങ്ങളിലേക്ക് പോകുമ്പോൾ ഈ പൈസ കയ്യിൽ പിടിക്കുക. ശേഷം ക്ഷേത്രങ്ങളിലെ ഗണപതി ഭഗവാന്റെ അടുത്ത് ചെന്ന് കൂടുതലായി നമ്മൾ എടുത്ത പൈസ അവിടെ വെച്ച് പ്രവർത്തിക്കുക.
അതിനുശേഷം പ്രധാന ദേവനിലേക്ക് വന്ന് പ്രാർത്ഥിച്ചതിന് ശേഷം ഉഴിഞ്ഞു കൊണ്ടുവന്ന പൈസ അവിടത്തെ തളികയിൽ കാണിക്കയായി സമർപ്പിക്കേണ്ടതാണ്. അതിനുശേഷം നിങ്ങളുടെ മനസ്സിൽ എന്ത് ആഗ്രഹമുണ്ടോ അത് പറഞ്ഞ് പ്രാർത്ഥിക്കുക. ഇതുപോലെ ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് കൂടുതൽ ഫലം ലഭിക്കുന്നതായിരിക്കും.