മരിച്ചുപോയ സുഹൃത്തിന്റെ മുറിയിലേക്ക് കാലങ്ങൾക്കു ശേഷം കടന്നുചെന്ന് കൂട്ടുകാരൻ കണ്ടത് കണ്ണു നയിക്കുന്ന കാഴ്ച.

ഇന്നും നാളെയും എല്ലാവർക്കും ഒഴിവല്ലേ എന്നാൽ ഒറ്റ ചങ്ങായിന്റെ മരണം കഴിഞ്ഞ് കുറച്ചു കാലങ്ങൾക്കു ശേഷം നിങ്ങളുടെ വീട്ടിലേക്ക് കയറിച്ചെന്നിട്ടുണ്ടോ എപ്പോഴെങ്കിലും ഇല്ലെങ്കിലും ഒന്ന് പോകണം പോയിട്ടുണ്ട് ഒന്നല്ല പലവട്ടം അതും ഉപ്പ എന്ന് വിളിച്ചുകൊണ്ട് അന്നേരമാകും പത്രം വായിച്ചുകൊണ്ട് ഉമ്മറത്ത് ഇരിക്കുന്ന ഉപ്പയുടെ ഞെട്ടിയുള്ള നോട്ടം വരിക. ആ എന്താ മോനെ വിശേഷം ഇങ്ങോട്ടേക്ക് കയറിയിരിക്കുകയും എന്ന് പറഞ്ഞ് തോളിൽ കൈവെച്ച് ഉപ്പ് അകത്തേക്ക് കയറ്റി ഇരുത്തും.

   

പിന്നീട് അകത്തേക്ക് നോക്കി സുബൈദ എന്ന് വിളിക്കുമ്പോൾ പലതവണ ഉമ്മ എന്ന് വിളിച്ച് ഇവിടേക്ക് കയറി വന്നത് ഓർമ്മ വരും. വിശേഷങ്ങൾ എല്ലാം ചോദിച്ചു ഉമ്മ കുളിക്കാൻ എന്തെങ്കിലും എടുക്കാനായി അടുക്കളയിലേക്ക് പോയി. ഉപ്പ ഞാൻ അവന്റെ റൂമിലേക്ക് ഒന്ന് കയറിക്കോട്ടെ. ശരിയെന്നു പറഞ്ഞ് ഉപ്പ താക്കോൽ എടുക്കാനായി അകത്തേക്ക് പോയി. അപ്പോഴാണ് ഞാൻ ഒരു കാര്യം ശ്രദ്ധിച്ചത് അവന്റെ ബൈക്ക് ഷെഡിൽ മൂടിയിട്ടിരിക്കുന്നു. ഇപ്പോഴാ ബൈക്കിലേക്ക് നോക്കുമ്പോൾ അവൻ വിളിക്കുന്നത് പോലെ തോന്നുന്നു.

കാലങ്ങളൊക്കെ ശേഷം അവന്റെ മുറിയിലേക്ക് കടക്കുമ്പോൾ ചന്ദനത്തിന്റെ ഗന്ധം.അവന്റെ ഉമ്മ ഇവിടെ ഇരുന്നാണ് പ്രാർത്ഥനകളും മറ്റും നടത്താറുള്ളത്. മുറിയെല്ലാം തന്നെ വളരെ വൃത്തിയായി വെച്ചിരിക്കുന്നു അവന്റെ വസ്ത്രങ്ങളെല്ലാം തന്നെ അടക്കി ഒതുക്കി വച്ചിരിക്കുന്നു. അതിലെ ഓരോ വർഷങ്ങൾ നോക്കുമ്പോഴും തന്റെ മനസ്സിൽ ആയിരം മുള്ളുകൊണ്ട് കുത്തുന്ന വേദനയായിരുന്നു പലപ്രാവശ്യവും അവന്റെ വസ്ത്രങ്ങൾ താനും തന്റെ വസ്ത്രങ്ങൾ അവരും മാറിമാറി ഇടുമായിരുന്നു. ഓർമ്മകളിലേക്ക് പരത്തുമ്പോഴായിരുന്നു ഉമ്മ വെള്ളം കൊണ്ട് അകത്തേക്ക് വന്നത്.

എനിക്കും അവനും ഇഷ്ടപ്പെട്ട അതേ പാനീയം ഉമ്മ ഒന്നും മറന്നിട്ടില്ല. മകൻ മരിച്ചു ഇത്ര വർഷം കഴിഞ്ഞിട്ടും ഉമ്മയ്ക്ക് ആ വേർപാടിന്റെ വേദന ഇപ്പോഴും പോയിട്ടില്ല. നിറഞ്ഞ കണ്ണുകളോടെ ഉമ്മ പറഞ്ഞു നിന്നെ കാണുമ്പോൾ എനിക്ക് എന്തൊക്കെയോ ഓർമ്മ വരുന്നു മനപ്പൂർവ്വം മറക്കാൻ ശ്രമിക്കുന്നു എങ്കിലും ചില സമയങ്ങളിൽ എല്ലാം തന്നെ ഓർമ്മയിൽ വരും. അത് പറഞ്ഞ് ഉമ്മ കരയുവാൻ തുടങ്ങി. ഉമ്മ വിഷമിക്കരുത് ഉമ്മയ്ക്കും ഉപ്പയ്ക്കും ഒരു ആശ്വാസം ഉണ്ടാകട്ടെ എന്ന് കരുതിയാണ് ഞാൻ ഇങ്ങോട്ട് വന്നത് പക്ഷേ നിങ്ങൾ എന്നെ വിഷമിപ്പിക്കുകയാണ്.

ഞാനത് പറഞ്ഞപ്പോൾ ഉമ്മ വേഗം തന്നെ കണ്ണുകൾ എല്ലാം തുടച്ചു. ഇല്ല മോനെ ഉമ്മ കരയില്ല അടുത്ത വലിയ പെരുന്നാളിന് മക്കളെല്ലാവരും കൂടി വീട്ടിലേക്ക് വരണം. ശരിയുമ്മ ഞങ്ങളെല്ലാവരും തന്നെ വരുന്നുണ്ട്. വലിയ പെരുന്നാളിന്റെ ദിവസം ഞങ്ങൾ കൂട്ടുകാരെല്ലാവരും ഒത്തുചേർന്ന് അവന്റെ കബറടക്കിയ സ്ഥലത്ത് ചെന്നു കുറേനേരം പ്രാർത്ഥിച്ചു അവിടെ നിന്ന് അവന്റെ വീട്ടിലേക്ക് ആയിരുന്നു നേരെ പോയത്.

അവിടെ ചെന്ന് ഉപ്പയോടും ഉമ്മയോടുമായി പറഞ്ഞു നിങ്ങൾക്ക് ഇപ്പോൾ ഒരു മകനല്ല ഞങ്ങളെല്ലാവരും മക്കളാണ് ആരുമില്ല എന്ന് തോന്നൽ വേണ്ട. ഞങ്ങളുടെ വീട്ടിലേക്ക് ഏഴു പാതിരാത്രി വേണമെങ്കിലും കയറി ചെല്ലാനുള്ള സ്വാതന്ത്ര്യമുണ്ട് അതുപോലെ തന്നെയാണ് ഞങ്ങൾക്കിവിടെയും ഏത് രാത്രി വേണമെങ്കിലും കയറി വന്നാൽ വാതിൽ തുറക്കാൻ നിങ്ങൾ രണ്ടുപേരും ഇവിടെ ഉണ്ടാകണം. ഉപ്പയ്ക്കും ഉമ്മയ്ക്കും ഒന്നും പറയാനുണ്ടായിരുന്നില്ല ആ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *