ഒന്നര വയസ്സുള്ള അപ്പുവിന്റെ നിർത്താതെയുള്ള കരച്ചിൽ അടക്കാൻ ശരണ്യക്ക് സാധിച്ചില്ല. അവൾ കുഞ്ഞിനെയും പിടിച്ച് റോഡിൽ അവന്റെ അമ്മ ദേവികയെ കാത്തു നിന്നു. എത്രയൊക്കെ ശ്രമിച്ചു നോക്കിയിട്ടും അവൻ അടങ്ങാൻ നിന്നില്ലായിരുന്നു. വിശന്നിട്ടാണ് കുഞ്ഞു കിടന്നു കരയുന്നത് അവൻ ശരണ്യയുടെ ബ്ലൗസ് ഇടയ്ക്കിടെ തപ്പുന്നുണ്ടായിരുന്നു. കുഞ്ഞിനെ വിശക്കുന്നുണ്ടെന്നും മനസ്സിലാക്കിയ ശരണ്യ തിരികെ അകത്തേക്ക് കയറി അവനെ പാല് കൊടുത്തു.
മുലപ്പാലിന്റെ രുചി അറിഞ്ഞപ്പോഴേക്കും അവന്റെ വിശപ്പ് ദാഹവും എല്ലാം ശമിക്കാൻ തുടങ്ങി. കുറച്ച് സമയം കഴിഞ്ഞപ്പോൾ ശരണ്യ എന്നൊരു അലർച്ചയായിരുന്നു അവൾ കേട്ടത്. തിരിഞ്ഞുനോക്കിയപ്പോൾ ദേവിക ദേഷ്യത്തോടെ നിൽക്കുന്നു. നിന്നോട് ആരു പറഞ്ഞു എന്റെ കുട്ടിക്ക് നിന്റെ മുലപ്പാൽ കൊടുക്കാൻ. ഇവിടെ കൊണ്ടുവന്ന കുട്ടികൾക്ക് മുലപ്പാൽ കൊടുക്കാൻ വേണ്ടിയാണോ എന്നെപ്പോലെയുള്ളവരെ ഇവിടെ ജോലിക്ക് വച്ചിരിക്കുന്നത് എവിടെത്തെ മാനേജർ എനിക്കിപ്പോൾ തന്നെ അവരോട് സംസാരിക്കണം.
വാക്കുകൾ കേട്ട് ശരണ്യ പെട്ടെന്ന് ഞെട്ടിപ്പോയി. ദേവിക മാഡം എന്നോട് ക്ഷമിക്കണം അപ്പോൾ നിർത്താതെ കരഞ്ഞതു കൊണ്ടാണ് ഞാൻ അവനെ പാല് കൊടുക്കാൻ തയ്യാറായത്. അവനെ കൊടുക്കാൻ വേണ്ടി ദേവിക മേടം തന്നാ കുപ്പിപ്പാലിൽ പിരിഞ്ഞു പോയിരിക്കുന്നു. വേറെ വഴിയില്ലായിരുന്നു. ശരണ്യ പറയുന്നത് കേൾക്കാൻ ദേവിക നിന്നില്ല കുഞ്ഞിനെ അവളുടെ കയ്യിൽ നിന്ന് പിടിച്ചു വലിച്ചു ഇതിനുള്ള മറുപടി ഞാൻ നിങ്ങളുടെ മേഡത്തിന് കൊടുത്തു കൊള്ളാം. ദേഷ്യത്തോടെ ദേവിക അവിടെ നിന്നും ഇറങ്ങിപ്പോയി.
അന്ന് വൈകുന്നേരം തന്റെ കുഞ്ഞുങ്ങൾക്ക് ഭക്ഷണം കൊടുക്കുകയായിരുന്നു ശരണ്യ. അപ്പോഴായിരുന്നു മാനേജർ ലേഡിയുടെയും ഫോൺ വന്നത്. ശരണ്യ ഇപ്പോൾ തന്നെ ഇടയ്ക്ക് വരണം ഇവിടെ വന്നതിനുശേഷം കാര്യങ്ങൾ പറയാം. ഫോൺ വെക്കുമ്പോൾ അവൾക്ക് ഒരു കാര്യം ഉറപ്പായിരുന്നു ജോലി പോയി എന്ന്. രണ്ടു മക്കളെയും അയൽപക്കത്ത് ഏൽപ്പിച്ച ശരണ്യയിലേക്ക് ചെല്ലുമ്പോൾ അതിനു മുൻപിൽ നിൽക്കുന്നുണ്ടായിരുന്നു ദേവികയുടെ വണ്ടി. അകത്തേക്ക് കയറിയപ്പോഴേക്കും ശരണ്യയുടെ അടുത്തേക്ക് വരാൻ ഒന്നര വയസ്സുള്ള അപ്പു കൈകൾ ഉയർത്തി.
അവൾക്ക് എന്തുചെയ്യണമെന്ന് അറിയില്ലായിരുന്നു നടന്ന സംഭവങ്ങൾ എല്ലാം തന്നെ അവൾ പറഞ്ഞു. ദീപിക ശരണ്യയെ നോക്കി പറഞ്ഞു. ശരണ്യ എന്നോട് ക്ഷമിക്കണം അവനെ മുലപ്പാൽ കൊടുക്കാനായി ഞാൻ മനപൂർവ്വം ശ്രമിക്കാഞ്ഞതല്ല. അതും പറഞ്ഞ് അവർ സാരി തലപ്പ് മാറ്റി. വ്രണങ്ങൾ ഉണങ്ങിയ പാടുകൾ ഉള്ള അവരുടെ മാറിടം കണ്ടപ്പോൾ ശരണ്യയുടെ നെഞ്ച് ഒന്ന് ഇടറി പോയി. ഇതുകൊണ്ടാണ് എന്റെ മകനെ മുലപ്പാൽ കൊടുക്കാൻ എനിക്ക് സാധിക്കാത്തത്. അത് പറയുമ്പോൾ ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
ശരണ്യ എനിക്കൊരു സഹായം ചെയ്യണം എന്റെ മകനെ നിങ്ങൾ മുലപ്പാൽ കൊടുക്കണം. നിങ്ങളുടെ മുലപ്പാൽ കുടിച്ചതിനുശേഷം അവൻ ഇപ്പോൾ ഒന്നും തന്നെ കഴിക്കുന്നില്ല. എന്റെ നിവർത്തികേടുകൊണ്ടാണ് എനിക്ക് പറയേണ്ടി വരുന്നത്. ശരണ്യ അപ്പുവിനെ വേഗം തന്നെ രണ്ടു കൈകളിലേക്കും വാങ്ങി അവനെ മുലപ്പാൽ കൊടുത്തു. എന്റെ ശരീരത്തിൽ മുലപ്പാൽ ഉള്ളിടത്തോളം കാലം അപ്പുവിനെ ഞാൻ മുലയൂട്ടി കൊള്ളാം. ശരണ്യ വാക്ക് കൊടുത്തു. ശരീര സൗന്ദര്യം നിലനിർത്തുന്നതിനു വേണ്ടി കുഞ്ഞുങ്ങൾക്ക് മുലപ്പാൽ പോലും നൽകാത്ത അമ്മമാരുടെ ഈ ലോകത്ത്. അവരുടെ ഇടയിലുംമറ്റുള്ളവരുടെ കുഞ്ഞുങ്ങളെ സ്വന്തം കുഞ്ഞുങ്ങളായി കണ്ട് അവരെ നോക്കുന്ന ശരണ്യ പോലുള്ള അമ്മമാരും ഈ ലോകത്ത് ഒരുപാട് ഉണ്ട്.