സ്ത്രീധനത്തിനുവേണ്ടി ഭാര്യയുമായി വഴക്കിട്ടു. എന്നാൽ ഭാര്യയുടെ മരണത്തിന് ശേഷം അയാൾക്ക് സംഭവിച്ചത് കണ്ടോ.

ആരൊക്കെയോ ചേർന്ന് കീർത്തിയുടെ മൃതദേഹം ആംബുലൻസിൽ നിന്ന് വീടിന്റെ അകത്തേക്ക് കയറ്റി. അയാൾക്ക് ഒന്ന് പൊട്ടിക്കരയണം എന്നുണ്ടായിരുന്നു. പക്ഷേ അവളുടെ മൃതദേഹത്തിന്റെ അരികിലെ ഇരുന്ന അവളുടെ മുഖം പിടിച്ച അയാൾ ഇരുന്നു. രണ്ടു മക്കളെയും മാറിമാറി അയാൾ നോക്കുന്നുണ്ടായിരുന്നു. ഇനി ആരും കാണാനില്ലല്ലോ എന്ന് കൂട്ടത്തിൽ നിന്ന് ഒരാൾ പറയുന്നത് അയാൾ കേട്ടു. അവളുടെ മൃതദേഹം എടുക്കാനായി തുടങ്ങിയെങ്കിലും അപ്പോൾ ആയിരുന്നു അയാൾ ബോധത്തിലേക്ക് തിരികെ വന്നത്.

   

അവളെ എടുത്തുകൊണ്ടു പോകാനായി അവൻ സമ്മതിച്ചില്ല. പക്ഷേ അവളുടെ അച്ഛന്റെ വാക്കുകൾക്ക് മുൻപിൽ അവനെ എഴുന്നേൽക്കേണ്ടതായി വന്നു. ജീവിച്ചിരുന്ന സമയത്ത് അവളെ ഒന്ന് നോക്കുകപോലും ചെയ്തില്ല എന്നിട്ട് ഇപ്പോഴാണ് അവന്റെ ഒരു സ്നേഹം. ശരിയാണ് അവൾ ഉള്ള സമയത്ത് എനിക്ക് അവളുടെ വില മനസ്സിലാകുന്നില്ല. അവൾ ഒരു പാവം ആയിരുന്നു വീട്ടുകാരുടെ നിർബന്ധപ്രകാരം നാട്ടിൻപുറത്തെ പാവപ്പെട്ട കീർത്തിയെ കല്യാണം കഴിക്കേണ്ടതായി വന്നു.

വിവാഹത്തിനു മുൻപ് സ്ത്രീധനം നൽകാമെന്ന് പറഞ്ഞെങ്കിലും പിന്നീട് മുഴുവൻ നൽകാത്തതിന്റെ ദേഷ്യം മുഴുവൻ വിവാഹ ദിവസം ഉണ്ടായിരുന്നു. വിവാഹ ശേഷവും അതേ ദേഷ്യം തന്നെ അയാൾക്ക് തുടർന്നു. ആദ്യത്തെ കുഞ്ഞു ഉണ്ടായിട്ടുപോലും വീട്ടുകാരെ കാണിക്കാൻ അയാൾ തയ്യാറായില്ല. ഒരു ദിവസം പേടിച്ച് അയാളുടെ അടുത്ത് വന്ന് വീട്ടിലേക്ക് പോകട്ടെ എന്ന് ചോദിച്ചപ്പോൾകൈ ഒരു അടിയായിരുന്നു അവൾ കെട്ടിയത്. ആരോടും ഒന്നും പറയാതെ മൂലയിൽ ഇരുന്ന് അവൾ കരയുന്നത് പലതവണ അയാൾ കണ്ടിട്ടുണ്ട്.

എന്നിട്ടുപോലും ഒരു തരി പോലും ദയ അവളോട് തോന്നിയിട്ടില്ല. എന്നാൽ കുറെ ദിവസങ്ങളായി തല വേദനിക്കുന്നുണ്ട് തലകറങ്ങുന്നുണ്ട് എന്നെല്ലാം അവൾ പറയുന്നു. അതൊന്നും തന്നെ കാര്യമാക്കാൻ എനിക്കപ്പോൾ തോന്നിയില്ല. അവളോട് എപ്പോഴും ചീത്ത പറയും തല്ലു കൂടുകയും ചെയ്യുന്നത് തുടർന്നുകൊണ്ടിരുന്നു. പക്ഷേ ആരോടും തന്നെ ഒരു പരാതി പോലും അവൾ പറയുന്നത് കേട്ടിട്ടില്ല എപ്പോഴും സ്നേഹത്തോടെയും കരുതലോടെയും മാത്രമേ അയാളെ നോക്കിയിട്ടുള്ളൂ. ഒരു ദിവസം തലകറങ്ങി അവൾ വീണു തലപൊട്ടി ചോര വന്നു.

പെട്ടെന്ന് കാഴ്ച കണ്ടപ്പോൾ അവൾക്ക് വേണ്ടി ആദ്യമായി അയാൾ കരഞ്ഞു ഹോസ്പിറ്റലിൽ എത്തിചു. അവൾക്ക് ബ്രെയിൻ ട്യൂമർ ആണെന്ന് പറഞ്ഞപ്പോൾ സത്യത്തിൽ ഞാൻ ഒന്ന് ഞെട്ടിപ്പോയി. ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുമ്പോൾ അവൾക്ക് ചെറുതായി ബോധം വന്നിരുന്നു അപ്പോൾ അവൾ പറഞ്ഞത് എനിക്ക് തലകറങ്ങിയതാണ് എന്നോട് ക്ഷമിക്കണം എന്നതാണ്. അവളെ ചേർത്ത് പിടിച്ച് കരയുമ്പോഴും അപ്പോഴായിരുന്നു അവളോടുള്ള യഥാർത്ഥ സ്നേഹം പുറത്തേക്ക് വന്നത്.

പലതവണ തലകറക്കം എന്ന് പറഞ്ഞിട്ടുണ്ട് വരുമ്പോഴും അവളെ ചീത്ത പറഞ്ഞു വിട്ടതേയുള്ളൂ പക്ഷേ ഇപ്പോൾ അവൾ എന്നെന്നേക്കുമായി നഷ്ടപ്പെട്ടു എന്ന് ഡോക്ടർ പറയുമ്പോൾ അലറി വിളിക്കാനാണ് അയാൾക്ക് തോന്നിയത്. പിന്നീട് സംഭവിച്ചതൊന്നും തന്നെ അയാൾക്ക് യാതൊരു ഓർമ്മയുമില്ല. അമ്മ മരിച്ചത് കണ്ട് കരയുന്ന മൂത്ത മകനെയും ഒന്നും മനസ്സിലാകാത്ത പ്രായത്തിലുള്ള രണ്ടാമത്തെ മകളെയും ചേർത്തുപിടിച്ച് അയാൾ കുറെ നേരം കരഞ്ഞു.

അവളുടെ വില മനസ്സിലാകുന്ന നിമിഷങ്ങൾ ആയിരുന്നു അതെല്ലാം. നഷ്ടപ്പെട്ടപ്പോഴാണ് അവളുടെ വില ശരിക്കും മനസ്സിലായത്. ഒന്നിന്റെ പേരിലും സ്നേഹിക്കുന്നവരെ വെറുക്കാതിരിക്കുക. അവർ ഉള്ളപ്പോൾ മാത്രമേ അവരെ മനസ്സറിഞ്ഞ് സ്നേഹിക്കാൻ പറ്റുകയുള്ളൂ. അവർ നമ്മിൽ നിന്ന് അകന്നു പോയിട്ട് സ്നേഹം കൊടുക്കാത്തതിന്റെ പേരിൽ വിഷമിച്ചിരുന്നിട്ട് കാര്യമില്ല.

Leave a Reply

Your email address will not be published. Required fields are marked *