ദിവസവും ഒരേസമയത്ത് ഇറങ്ങുന്നത് കൊണ്ട് തന്നെ എപ്പോഴും അതേ ബസ് തന്നെയായിരുന്നു കിട്ടിക്കൊണ്ടിരുന്നത്. ബസ്സിൽ ഉണ്ടായിരുന്ന ആ കണ്ടക്ടർ പയ്യൻ എപ്പോഴും അവളെ നോക്കി ചിരിക്കുമായിരുന്നു. മാസ്ക് വെച്ചിട്ടുണ്ടെങ്കിലും അതിനുള്ളിൽ നിന്നും ആ നിറഞ്ഞ പുഞ്ചിരി കണ്ണുകളിൽ കാണാമായിരുന്നു. ആദ്യമെല്ലാം ഒരു ശല്യം ആയിട്ടാണ് നോക്കിയത് ഒരു പരിചയമില്ലാത്ത അവളെ നോക്കി എന്തിനാണ് ചിരിക്കുന്നത് എന്ന് അവൾ എപ്പോഴും ചിന്തിക്കുമായിരുന്നു. പ്രത്യേകിച്ച് ഒന്ന് പ്രതീക്ഷിച്ചിട്ടില്ല അവൻ അവളെ നോക്കി ചിരിക്കാറുള്ളത് പക്ഷേ ഒരു പുഞ്ചിരി അത് ദിവസവും ഉണ്ടാകുമായിരുന്നു.
ആഴ്ചകൾ കുറേ കഴിഞ്ഞു ആദ്യമെല്ലാം ബസ്സിൽ കയറിയാൽ മൊബൈൽ ഫോൺ നോക്കി അങ്ങോട്ടും ഇങ്ങോട്ടും ഒന്നും നോക്കാതെ ഇരിക്കുന്ന പതിവായിരുന്നു അവൾക്ക്. ഫോണിൽ എന്തെങ്കിലും ടൈപ്പ് ചെയ്തുകൊണ്ടിരിക്കുമ്പോൾ അവൻ അടുത്തുവന്ന് ചോദിക്കും എന്താ ഒരുപാട് എഴുതുന്നുണ്ടല്ലോ കഥാകാരിയാണോ എന്ന്. അവൾ അതിനൊന്നും തന്നെ മറുപടി പറയാറില്ലായിരുന്നു. ഒരാഴ്ച കടന്നുപോയി. പിന്നീട് അവൻ ചിരിക്കുമ്പോൾ അവനെ നോക്കി തിരികെ ചിരിക്കാനും അവൾ തുടങ്ങി കാരണം ഒരു പരിചയം അത്രയും ഉണ്ടായിരുന്നുള്ളൂ.
ദിവസവും 24 രൂപയായിരുന്നു ബസ്സിന്റെ ചാർജ് എന്നാൽ കുറച്ചുനാളുകൾക്ക് ശേഷം നാല് രൂപ അവൾക്ക് തിരികെ കൊടുക്കാൻ അവൻ തുടങ്ങി. ചോദിച്ചപ്പോൾ ഡിസ്കൗണ്ട് ആണ് എന്നാണ് അവൻ പറഞ്ഞത്. എന്നാൽ ഒരു ദിവസം അവനെ വൈകുന്നേരം ബസ്സിൽ കണ്ടില്ല പകരം വന്ന ആൺകുട്ടി അവളുടെ കയ്യിൽ നിന്നും 20 രൂപ മാത്രമേ വാങ്ങിയുള്ളൂ കാരണം ചോദിച്ചപ്പോൾ അവളുടെ കയ്യിൽ നിന്ന് 20 വാങ്ങിയാൽ മതി എന്ന് പറഞ്ഞു ഏൽപ്പിച്ചിട്ടുണ്ട് എന്നാണ് അവൻ പറഞ്ഞത്. ഇതുവരെ പരസ്പരം ഒന്നും സംസാരിച്ചിട്ടില്ല പക്ഷേ അവൻ അവളെ നോക്കി എപ്പോഴും ചിരിക്കുമായിരുന്നു.
കൂടാതെ ഇറങ്ങിപ്പോകുമ്പോൾ എത്ര തിരക്കുണ്ടായാലും ഒരു തല പുറത്തേക്കിട്ട് നീട്ടി വിളിച്ച് ഒരു ബൈ തരാറുണ്ടായിരുന്നു. ബസ്സിലെ ഡ്രൈവർ അടിച്ചുപൊളി പാട്ട് വയ്ക്കുമ്പോൾ ഹൃദയം കവരുന്ന ഒരുപിടി നല്ല മെലഡി സോങ്ങുകൾ അവൻ വ്യക്തമായിരുന്നു. അന്നൊരു ക്രിസ്മസ് ദിവസമായിരുന്നു എപ്പോഴും ചിരിക്കുന്ന അവനുവേണ്ടി ഒരു കേക്ക് അവൾ വാങ്ങി ബസ്സിലേക്ക് കയറി എന്നാൽ അവനെ കാണാനായില്ല. പകരം വന്നാൽ ചെറുപ്പക്കാരനെ അവനെ അറിയില്ലായിരുന്നു എല്ലാവരും പോയതിനു ശേഷം ഡ്രൈവറോട് ചോദിക്കാം എന്ന് അവൾ തീരുമാനിച്ചു.
ഡ്രൈവറോട് ചോദിച്ചപ്പോൾ അവനെ ഒരു ഉമ്മ മാത്രമേ ഉള്ളൂ എന്നും ഉമ്മയ്ക്ക് അസുഖമാണ് അതിന് ചികിത്സയ്ക്ക് വേണ്ടിയുള്ള പൈസയ്ക്ക് വേണ്ടിയാണ് അവൻ ബസ്സിൽ ജോലി എടുത്തിരുന്നത് എന്നും അതല്ലാതെ രാവിലെ പത്രം കൊണ്ടുപോയി ഇടുക. കൂടാതെ ഡ്രൈവിംഗ് തുടങ്ങിയ ഒരുപാട് പണികളെല്ലാം ചെയ്താണ് അവൻ ഉമ്മയുടെ ചികിത്സയ്ക്കുള്ള പണം കണ്ടെത്തുന്നത് ഇന്നലെ ആയിരുന്നു അവന്റെ ഉമ്മ മരിച്ചു പോയത്.
ഉമ്മയുടെ വീട്ടുകാരെല്ലാവരും അവനെ കൂട്ടിക്കൊണ്ടു പോയി. ഇതെല്ലാം പറയുമ്പോൾ ഒരു വിങ്ങൽ ഉണ്ടായിരുന്നു മനസ്സിൽ കൂടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു എന്തിനാണ് എന്നറിയില്ല പക്ഷേ പരസ്പരം സംസാരിക്കാതെയും ദിവസം കണ്ടും ഒരു സൗഹൃദം അവർക്കിടയിൽ ഉണ്ടായിരുന്നു. അവനുവേണ്ടി വാങ്ങിച്ച കേക്ക് ഡ്രൈവർക്ക് നേരെ നീട്ടിക്കൊണ്ട് അവൾ ബസ്സിൽ നിന്ന് ഇറങ്ങി ഇനി ഒരിക്കലും കാണാൻ കഴിയാത്ത ഒരു സുഹൃത്തിനു വേണ്ടി.