സാധാരണ പോലെ തന്നെ ആറര ആയപ്പോൾ ഫോണിൽ എഴുന്നേൽക്കാനുള്ള അലാറം അടിച്ചിരുന്നു പക്ഷേ എന്നെയും പോലെ തനുവിനു എഴുന്നേൽക്കാൻ സാധിച്ചില്ല രാവിലെ തന്നെ അവൾ പിരീഡ്സ് ആയിരിക്കുന്നു. ഈ സമയം വീട്ടിലാണെങ്കിൽ കുളിക്കാനും ഭക്ഷണം കഴിക്കാനും അല്ലാതെ എഴുന്നേൽക്കില്ലായിരുന്നു കാരണം അത്രത്തോളമായിരുന്നു വയറുവേദന അതിന്റെ ക്ഷീണം കൊണ്ട് ഒന്നു നടക്കാൻ പോലും തനിക്ക് സാധിക്കില്ല പക്ഷേ ഇപ്പോൾ വിവാഹം കഴിഞ്ഞ് ഇവിടെ വന്നിട്ടുള്ള ആദ്യത്തെ പീരീഡ്സ് ആണ്. ഇങ്ങനെ കിടന്നാൽ ശരിയാവില്ലല്ലോ എന്ത് ചെയ്യണമെന്ന് അവൾ ആലോചിക്കുകയായിരുന്നു .
തൊട്ടടുത്ത് കിടന്നിരുന്ന അരുണിനെയും ആ സമയത്ത് കാണാനില്ല ഈ നേരത്തെ ചേട്ടൻ എവിടെ പോയതാണെന്ന് അവൾ ആലോചിക്കുകയായിരുന്നു അപ്പോഴാണ് ഒരു ഗ്ലാസ് ചായയുമായി അരുൺ റൂമിലേക്ക് കടന്നുവന്നത്. ഇതെന്താ പതിവില്ലാതെ. ഒന്നുമില്ല താൻ പീരിയഡ് ആയത് അറിഞ്ഞു. ഈ സമയത്ത് നല്ല വയറുവേദന ഉണ്ടാകുമെന്ന് മുമ്പ് പറഞ്ഞിട്ടുണ്ടല്ലോ അതാണ് ഞാൻ രാവിലെ എഴുന്നേൽപ്പിക്കാഞ്ഞത് പിന്നെ അമ്മയോട് പോയി പറഞ്ഞു അമ്മയാണ് ചായ തന്ന വിട്ടത് അരുണേട്ടാ അമ്മയോട് പറഞ്ഞു അതെ അതിനെന്താ താൻ ഏത് ലോകത്ത് ജീവിക്കുന്നത്. അമ്മയും ഒരു പെണ്ണല്ലേ ഇതെല്ലാം അമ്മയും അനുഭവിച്ചിട്ടുണ്ട് അതുപോലെ എന്റെ അനിയത്തിയും ഈ സമയത്ത് എങ്ങനെയായിരുന്നു എന്ന് അമ്മയ്ക്ക് നന്നായിട്ട് അറിയാം.
അപ്പോഴേക്കും അമ്മേ മുന്നിൽ എത്തിയിരുന്നു. അമ്മയെ കണ്ടപ്പോഴേക്കും അവൾ എഴുന്നേറ്റു വേണ്ട മോളെ കിടന്നോളൂ വയറുവേദനയല്ലേ സാരമില്ല. അമ്മയും ഇത് കുറെ അനുഭവിച്ചതാണ് അതുപോലെ നിന്റെ നാത്തൂനും കുറെ അനുഭവിച്ചതാണ് സാരമില്ല മോള് ഇന്ന് നന്നായി റസ്റ്റ് എടുത്തോളൂ അമ്മയ്ക്ക് ഈ അവസ്ഥ ഉള്ള സമയത്ത് അച്ഛൻ എന്റെ പിന്നാലെ മാറില്ല എനിക്ക്ചൂട് പിടിച്ച് തന്നു അതുപോലെ ഉലുവ വെള്ളം തന്നില്ല എന്നെ എപ്പോഴും നോക്കും. അച്ഛൻ ഇല്ലാത്ത സമയത്ത് ഇവനാണ് എന്നെ നോക്കിയിരുന്നത് .
ഞങ്ങൾ ആരുമില്ലെങ്കിൽ നിന്റെ നാത്തൂനെ ഈ സമയത്ത് എല്ലാം ഇവനാണ് എല്ലാ കാര്യങ്ങളും ചെയ്തു കൊടുത്തിരുന്നത്. അരുണേ മോൾക്ക് ഭക്ഷണം ഞാൻ എടുത്തുവച്ചിട്ടുണ്ട് സമയത്ത് നീ കൊടുക്കണം എനിക്ക് ഒരു കല്യാണം ഉണ്ട് കൂട്ടുകാരിയുടെ മകളുടെ പോകാതിരിക്കാൻ പറ്റില്ല അമ്മ പോകാൻ നോക്കട്ടെ.. തനുവിന്റെ മിഴികൾ നിറഞ്ഞു.
ഞാൻ എത്രയോ ഭാഗ്യവതിയാണ് എന്റെ കൂട്ടുകാരികളുടെ എല്ലാം വീട്ടിൽ അമ്മമാർ പെരുമാറുന്ന രീതിയിൽ വെച്ച് നോക്കുമ്പോൾ ഞാൻ എത്രയോ ഭാഗ്യവതിയാണ് ഇതുപോലെ ഒരു അമ്മയെ കിട്ടിയതാണ് എന്റെ ഭാഗ്യം. ഞാനിന്ന് ലീവ് ആണ് നിന്റെ കാര്യങ്ങൾ നോക്കാൻ ഞാൻ ഇന്ന് ലീവ് എടുത്തു. സ്ത്രീകൾ അനുഭവിക്കുന്ന എല്ലാ ബുദ്ധിമുട്ടുകളും അമ്മമാർ ആൺമക്കൾക്ക് പറഞ്ഞ് മനസ്സിലാക്കി കൊടുക്കുക തന്നെ വേണം. അതുപോലെ തന്നെ സ്വന്തം മക്കളെയും മരുമക്കളെയും വേർതിരിച്ചു കാണാതെ എല്ലാവരെയും ഒരുപോലെ കാണുകയാണെങ്കിൽ ആ കുടുംബജീവിതവും വളരെ മനോഹരമായിരിക്കും.