പുതിയ ഒരു ആലോചനയും ആയിട്ടാണ് ഇക്ക അവന്റെ അടുത്തേക്ക് വന്നത്. നീ തന്നെ ഒന്ന് ചിന്തിക്ക് ഇതുപോലെ എപ്പോഴും നീറി കഴിയാനാണോ നിന്റെ ഭാവം. നീ സഫിയയോട് സംസാരിക്ക് അവൾ നല്ല കുട്ടിയാണ് എല്ലാ കാര്യങ്ങളും ചിന്തിച്ച് അവൾ മറുപടി പറയൂ അവൾ സമ്മതിക്കും നീ പോയി ചോദിക്ക്. കുറച്ചു മാസങ്ങൾക്കു മുൻപ് വിവാഹം കഴിച്ചു കൊണ്ടു വരുമ്പോൾ സഫിയ എനിക്ക് വളരെയധികം പ്രിയപ്പെട്ടവൾ ആയിരുന്നു. ഉമ്മയില്ലാത്ത എനിക്ക് അവൾ നല്ലൊരു ഉമ്മയായിരുന്നു. എനിക്ക് മാത്രമല്ല വീട്ടിലെ എല്ലാവർക്കും തന്നെ അവൾ വളരെയധികം പ്രിയപ്പെട്ടവൾ ആയിരുന്നു അത്രയധികം അവൾ എന്നെ സ്നേഹിച്ചിരുന്നു.
ഞാൻ അവളെയും സ്നേഹിച്ചിരുന്നു. എന്നാൽ ഒരേയൊരു തലകറക്കം അതായിരുന്നു ഞങ്ങളുടെ രണ്ടുപേരുടെയും ജീവിതത്തെ ഇല്ലാതാക്കിയത്. സഫിയ തലകറങ്ങി വീണു ഹോസ്പിറ്റലിലേക്ക് വേഗം വരണം എന്ന് ഇക്ക വിളിച്ചു പറഞ്ഞപ്പോൾ ഒരുപാട് ഭയത്തോടെയായിരുന്നു ഹോസ്പിറ്റലിൽ എത്തിയത്. എന്നാൽ അത് ഞങ്ങളുടെ ഇടയിലേക്ക് ഒരു കുഞ്ഞു മാലാഖ വരുന്നതിന്റെ സന്തോഷമായിരുന്നു എന്ന് അറിഞ്ഞതോടെ ഒരു ഉപ്പയാകാൻ പോകുന്നതിന്റെ വലിയ ആകാംക്ഷയിൽ ആയിരുന്നു ഞാൻ. അതിന്റെ സന്തോഷത്തിൽ അവളെ കെട്ടിപ്പിടിച്ച് നെറുകയിൽ ഉമ്മ കൊടുത്തു.
മാത്രമല്ല ശകാരത്തിന്റെയും സ്നേഹത്തിന്റെയും കരുതലിന്റെയും രണ്ടു മാസങ്ങൾ. എന്നാൽ കുറച്ചുനാളുകൾക്കു ശേഷം വീണ്ടും അവൾ തല കറങ്ങി എന്ന് പറഞ്ഞ് ഇക്ക വിളിച്ചു. പക്ഷേ അത് എന്നെന്നേക്കുമായിട്ടുള്ള വീഴ്ചയാണെന്ന് അപ്പോൾ തിരിച്ചറിയാൻ സാധിക്കുമായിരുന്നില്ല. കൂടാതെ ഞങ്ങളുടെ കുഞ്ഞു മാലാഖ നഷ്ടപ്പെട്ടു എന്ന വാർത്തയും അതോടൊപ്പം ഉണ്ടായി. സങ്കടം ഒരിക്കലും സഹിക്കാൻ പറ്റിയില്ല. ഏതൊക്കെ ഹോസ്പിറ്റലിലേക്ക് അവളെ കൊണ്ടുപോയെങ്കിലും ഒരു ഡോക്ടർമാർക്ക് പോലും അവളെ എന്താണ് രോഗം എന്ന് കണ്ടുപിടിക്കാൻ സാധിച്ചില്ല .
എന്നാൽ അവളുടെ ഒരു സുഹൃത്തായ ഡോക്ടർ ശീതൾ അവളെ ചികിത്സിച്ചു ഇപ്പോൾ അവൾക്ക് ചെറിയ ഒരു ഭേദമുണ്ട് പക്ഷേ ജീവിതത്തിലേക്ക് തിരികെ വരാം എന്നുള്ള യാതൊരു ഉറപ്പു അവൾക്കില്ലായിരുന്നു. അതുകൊണ്ടുതന്നെ ആ വീട്ടിൽ എല്ലാവരും തന്നെ രണ്ടാം വിവാഹത്തിനായി നിർബന്ധിക്കുകയാണ് പക്ഷേ അവളെ മറന്നു കൊണ്ട് ഒരു ജീവിതം അവനില്ലായിരുന്നു. ഇക്കാ പുതിയ ആലോചനയുമായി എത്തിയപ്പോൾ സഫിയ സമ്മതിച്ചു നീ അവളെ ഒന്ന് കാണാൻ അവളോട് സംസാരിക്കുക എന്നീ പറഞ്ഞു.
കിടക്കുന്ന അവളുടെ അരികിലേക്ക് പോകുമ്പോൾ അവളുടെ മുഖത്ത് ഒരു പുഞ്ചിരി ആയിരുന്നു. ഇക്ക ഇതു തന്നെയാണ് ഞാനും ആഗ്രഹിച്ചത് ഞാൻ പോയാലും ഇക്ക ഒറ്റയ്ക്ക് ആവരുത് എപ്പോഴും സന്തോഷമായി തന്നെ ഇരിക്കണം സമ്മതമാണ് ഇക്ക വേറൊരു വിവാഹം കഴിച്ചു നന്നായി ജീവിക്കുന്നത് കണ്ടിട്ട് വേണം എനിക്ക് കണ്ണടയ്ക്കാൻ. ആദ്യം ഇത് കേട്ടപ്പോൾ ഇക്കയ്ക്ക് എന്നെക്കൊണ്ട് പൊറുതിമുട്ടിയോ എന്ന് ഞാൻ വിചാരിച്ചു പക്ഷേ അങ്ങനെയല്ല. എന്റെ ഈ അവസ്ഥ ഇനി മാറുമോ എന്ന് എനിക്ക് തോന്നുന്നില്ല നല്ലൊരു ജീവിതം ഉണ്ടാകണം പിന്നെ വിവാഹത്തിനുശേഷം എന്നെ എന്റെ വീട്ടിലേക്ക് കൊണ്ടുചെന്ന് ആക്കണം.
കാരണം ഈ വീട്ടിലേക്ക് കയറി വരുന്ന പെൺകുട്ടിക്ക് ഞാൻ ഒരു ദോഷകമായി ഇവിടെ ഉണ്ടാകാൻ പാടില്ല. അത് നിങ്ങളുടെ ജീവിതത്തെ മോശമായി ബാധിക്കും. എന്റെ ഈ അവസാന ആഗ്രഹം എനിക്ക് സാധിച്ചു തരണം. അവളുടെ വാക്കുകൾ കേട്ട് അവനെ ഒന്നും തന്നെ പറയാനുണ്ടായിരുന്നില്ല തിരികെ ഇക്കയുടെ അടുത്തേക്ക് പോയി. ആലോചിച്ചു കൊള്ളൂ പെണ്ണാലോചിച്ചു കൊള്ളു പക്ഷേ അവളെ നോക്കാനുള്ള ഒരു വേലക്കാരിയെ ആയിരിക്കണം ആലോചിക്കുന്നത്. അവളില്ലാതെ ഇനി എനിക്കൊരു ജീവിതം ഇല്ല.
ഞാൻ നന്നായി ജീവിക്കാൻ വേണ്ടി അവൾ എനിക്ക് പുതിയ ജീവിതം ഉണ്ടാകാൻ ആഗ്രഹിക്കുന്നു പക്ഷേ അവളാണ് എന്റെ സന്തോഷം ഇനി എത്ര പെൺകുട്ടികൾ മുന്നിൽ വന്നു നിന്നാലും അവളുടെ സ്നേഹം ആർക്കും തരാനായി സാധിക്കില്ല. എനിക്കുറപ്പുണ്ട് അവളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ സാധിക്കും എന്ന് എന്റെ കൂടെ ഒന്ന് നിന്ന് തന്നാൽ മാത്രം മതി. ഇക്ക മറുപടി പറഞ്ഞു നീ ഇങ്ങനെ കഴിയുന്നത് കാണാൻ പറ്റാത്തത് കൊണ്ടാണ് ഞാൻ ഇങ്ങനെയൊക്കെ സംസാരിച്ചത് നീ പേടിക്കേണ്ട നമുക്ക് നമ്മുടെ സഫിയയെ തിരിച്ചുകൊണ്ടുവരാം.