ഗൾഫിൽ നിന്നും കുറച്ചു ദിവസത്തെ അവധിക്ക് വന്ന അഷറഫ് ഇപ്പോൾ പെണ്ണുകാണലിന്റെ തിരക്കുകളിലാണ്. വലിയ വീടും സ്ഥലങ്ങളും ഉള്ള ഒരു പെൺകുട്ടിയെയും പെണ്ണുകാണാനായി എത്തിയിരിക്കുകയാണ് അഷ്റഫ്. ചായ എല്ലാം കുടിച്ച് പെൺകുട്ടിയുടെ സംസാരിക്കാനായി മുറിയിലേക്ക് അവൻ കടന്നു. ജനാലയുടെ അരികിൽ നാണിച്ച് തലതാഴ്ത്തി നിൽക്കുന്ന പെൺകുട്ടി ആയിരിക്കും എന്ന് കരുതി എന്നാൽ ഫോണിൽ ചാറ്റ് ചെയ്യുകയായിരുന്നു അവൾ. അവൾക്ക് തന്നെ ഒട്ടും ഇഷ്ടം ആയിട്ടില്ലെന്ന് അവളുടെ പെരുമാറ്റം കൊണ്ടുതന്നെ മനസ്സിലാക്കാമായിരുന്നു.
ചേട്ടന് ബുള്ളറ്റ് ഉണ്ടോ എന്ന് അവൾ ചോദിച്ചു. ഇല്ല എന്ന് അവൻ പറഞ്ഞു. ഇപ്പോഴത്തെ പെൺകുട്ടികൾ എല്ലാം തന്നെ വളരെ മോഡേൺ ആയിരിക്കുന്നു. ഗൾഫിലേക്ക് പോയിട്ട് എന്താ കാര്യം നാട്ടിൽ നടക്കുന്ന മാറ്റങ്ങൾ ഒന്നും തന്നെ അഷറഫ് അറിയുന്നുണ്ടായിരുന്നില്ല. കൂടെ ജോലി ചെയ്യുന്നവരിൽ അഷ്റഫ് മാത്രമായിരുന്നു ഒരു ബാച്ചിലർ. പുതിയ വീട് പണിയുന്നതിന്റെയും പെങ്ങളുടെ വിവാഹം കഴിപ്പിച്ചു കൊടുക്കുന്നതിനേയും അനിയന്റെ ജീവിതം സെറ്റിൽ ആക്കുന്നതിന്റെയും തിരക്കിൽ സ്വന്തം ജീവിതം അയാൾ മറന്നു അതിനെപ്പറ്റി ചിന്തിക്കാൻ പോലും അയാൾക്ക് സമയമില്ലായിരുന്നു.
ഇപ്പോൾ ഒരു വിവാഹത്തിന് പറ്റി ചിന്തിച്ചപ്പോൾ എല്ലാ പൈസയുള്ള വീട്ടിലെ കുട്ടിയെ കല്യാണം കഴിക്കണം എന്ന് അഷറഫ് ആഗ്രഹിച്ചിരുന്നു. ആ പെൺകുട്ടിക്ക് തന്നെ ഇഷ്ടമായില്ലെന്ന് മനസ്സിലാക്കി കൊണ്ട് അവൻ വീട്ടിലേക്ക് തിരികെ പോയി. തിരികെ എത്തിയപ്പോഴായിരുന്നു അവന്റെ ഉമ്മൂമ്മ ഒരു അനാഥ കുട്ടിയുടെ കാര്യം പറഞ്ഞത് അവൾ ഇവിടെ വീടിന്റെ മുറ്റത്തെല്ലാം ചെറുപ്പത്തിൽ ഓടിക്കളച്ച കുട്ടിയാണ് ഞങ്ങൾക്കെല്ലാം നന്നായി അറിയാം നീ ഒരു പ്രാവശ്യമെങ്കിലും ആ കുട്ടിയെ പോയി പെണ്ണ് കണ്ടു നോക്ക് നല്ല കുട്ടിയാണ്.
ഉമ്മൂമ്മയുടെ ആഗ്രഹപ്രകാരം അവൻ കുട്ടിയെ കാണാനായി പോയി. ആദ്യം പെണ്ണ് കണ്ട അതേ അനുഭവം തന്നെയാണ് ഉണ്ടാകുമെന്ന് അഷ്റഫ് പ്രതീക്ഷിച്ചു എന്നാൽ വിപരീതമായി അവൾക്ക് അഷ്റഫിന് ഇഷ്ടമായി എന്ന് പറഞ്ഞു. വീട്ടുകാരെല്ലാം ചേർന്ന് അത് ഉറപ്പിക്കുകയും ചെയ്തു. വിവാഹം കഴിക്കുന്നതിനു മുൻപ് ഒരു പ്രാവശ്യം കൂടി അവളെ കാണണമെന്ന് ആഗ്രഹിച്ചു ഒന്നുമാത്രമേ ചോദിക്കാൻ ഉണ്ടായിരുന്നുള്ളൂ എന്ത് കണ്ടിട്ടാണ് തന്നെ ഇഷ്ടപ്പെട്ടത് എന്ന്. അതിന് അവൾക്ക് കൃത്യമായ ഒരു മറുപടിയുണ്ടായിരുന്നു.
ഇക്കയുടെ ഉമ്മ ഒരു ദിവസം പറഞ്ഞു കാണും ഒരു അനാഥ കുട്ടിയുടെയും അമ്മയുടെയും കാര്യം അവർക്ക് ഇക്കയുടെ ശമ്പളത്തിൽ നിന്ന് ഒരു വിധം കൊടുക്കട്ടെ എന്ന്. അവനെ അത് ഓർമ വന്നു. ആ കുട്ടി ഞാനാണ്. സ്വത്തു പണമോ ബുള്ളറ്റ് ഒന്നുമില്ലെങ്കിലും എനിക്ക് ഒരു കുഴപ്പവുമില്ല പട്ടിണി എന്താണെന്ന് അറിഞ്ഞു വളർന്നുവന്നവളാണ് ഞാൻ. പിന്നീട് അവൻ ഒന്നും തന്നെ ചിന്തിക്കേണ്ടതായി വന്നില്ല മരണം വരെ ഇവളെന്നെ പൊന്നുപോലെ നോക്കും എന്ന് അവൻ ഉറപ്പിച്ചു. വിവാഹത്തിനുശേഷം തിരികെ പോകുമ്പോൾ അടുത്ത അവരൊക്കെ അവളെ കാണാൻ വരണം എന്നതിന്റെ ആഗ്രഹത്തിൽ ആയിരുന്നു.