വയ്യാത്തതുകൊണ്ട് മകളായ സനാ ഭക്ഷണം കഴിക്കാൻ ഒട്ടും തന്നെ താൽപര്യം കാണിക്കുന്നില്ല എന്തൊക്കെ ചെയ്തിട്ടും ഭക്ഷണം കഴിക്കാൻ തീരെ സമ്മതിക്കുന്നില്ല. ഉമ്മയായ സുലു വളരെയധികം കഷ്ടപ്പെട്ടു. തന്നെ ഇക്ക ഇവിടെ ഉണ്ടായിരുന്നെങ്കിൽ അവൾക്ക് കുറച്ച് ആശ്വാസമാകും ആയിരുന്നു. ഇന്നത്തെ ഒരു ദിവസമെങ്കിലും മകളെ കൊണ്ട് ഭക്ഷണം കഴിപ്പിക്കണം എന്നായിരുന്നു സുലുവിന്റെ ചിന്ത.
ഭക്ഷണം കഴിക്കാത്തതുകൊണ്ട് സന മോൾ വളരെയധികം ക്ഷീണിച്ച എല്ലാം തോലുമായി. എത്ര തന്നെ നിർബന്ധിച്ചിട്ടും ഒട്ടും തന്നെ കഴിക്കാൻ അവൾ താല്പര്യം കാണിച്ചില്ല. കൊടുത്ത ചോറ് വലിച്ചെറിഞ്ഞപ്പോൾ അപ്പോൾ ഉണ്ടായ സന മോളെ തല്ലി. പെട്ടെന്ന് മകൾ തളർന്നു വീണു. മകളെ ഓടിച്ചെന്ന് കോരിയെടുത്ത അപ്പോഴേക്കും അവൾ നീലനിറമായി. ഉടനെ തന്നെ അനിയത്തിയെയും കൂട്ടി ആശുപത്രിയിലേക്ക് മോളെയും കൂട്ടിക്കൊണ്ടുപോയി.
അവിടെ എത്തിയതും ഡോക്ടർ പറയുന്നത് കേട്ട് അനിയത്തി തെറ്റിപ്പോയി. സന മരിച്ചു പോയിരിക്കുന്നു. കുട്ടിയുടെ മുഖത്ത് അടിച്ചതിന്റെ പാടുകൾ കണ്ടതുകൊണ്ട് ഡോക്ടർമാർ പോലീസിനെ അറിയിച്ചു. പോലീസ് വന്നപ്പോഴായിരുന്നു മകൾ മരിച്ചതിന്റെ വിവരമെല്ലാം സുലു അറിഞ്ഞത്. കുഴഞ്ഞുവീണു പോവുകയായിരുന്നു സുലു.
ഭർത്താവ് വന്നത് കുഞ്ഞിനെ അടക്കം ചെയ്തത് ഒന്നും തന്നെ അറിഞ്ഞതേയില്ല. മാനസികനില ആകെ തകർന്ന മട്ടായിരുന്നു ഉമ്മയുടെത്. നാലു വയസ്സുകാരി ആയ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ പോലീസുകാർ സുലുവിനെ അറസ്റ്റ് ചെയ്തു. എല്ലാവരും തന്നെ സുലുവിനെ തള്ളി പറഞ്ഞപ്പോൾ ഭർത്താവ് മാത്രമായിരുന്നു അവളുടെ കൂടെ നിന്നത്. അവസാനം പോസ്റ്റ്മോർട്ടം റിപ്പോർട്ട് എത്തിയപ്പോൾ ആയിരുന്നു എല്ലാവരും ഞെട്ടിയത്.
കുഞ്ഞു മരിച്ചത് നിമോണിയ കൂടിയത് കൊണ്ട് മാത്രമാണ്. അല്ലാതെ അടിച്ചതുകൊണ്ട് അല്ല. എല്ലാവരും ചേർന്ന് കൊലപാതകി ആക്കിയ ഉമ്മ കുറ്റക്കാരി അല്ല എന്ന് എല്ലാവരും തന്നെ വിശ്വസിച്ചു. പത്രക്കാർ എല്ലാവരും പുതിയ വാർത്തകൾ തേടി പോയി. പക്ഷേ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു ദിവസമായി സുലുവിന്റെ മനസ്സിൽ അത് എപ്പോഴും തങ്ങിയിരുന്നു.