നീണ്ട 15 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് ജോഷി സ്വന്തം നാട്ടിലേക്ക് കുടുംബത്തേക്കും മടങ്ങുകയാണ്. എല്ലാവരോടുമുള്ള വാശിയായിരുന്നു തന്റെ ജീവിതം. അച്ഛനോടും അമ്മയോടും തന്നെക്കൊണ്ട് ഒന്നും ചെയ്യാൻ സാധിക്കില്ല എന്ന് പറഞ്ഞ് എല്ലാവരോടും ഉള്ള മറുപടി. 15 വർഷത്തിനു മുൻപ് ജോഷിയുടെ ജീവിതം അങ്ങനെയായിരുന്നു. എവിടെപ്പോയാലും പരാജയം മാത്രം നേരിട്ടു.
അനിയന്റെ എല്ലാ വിജയങ്ങൾക്കും മുൻപിലും ജോഷിയെ താഴ്ത്തി പറയാൻ കിട്ടുന്ന ഒരു അവസരവും അച്ഛനും അമ്മയും പോലും പാഴാക്കിയില്ല. വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും മറ്റെല്ലാ കാര്യങ്ങൾക്കും താൻ പിറകിൽ ആയിരുന്നു. അതിനിടയിൽ ആയിരുന്നു ഗൾഫിലേക്ക് ഉള്ള യാത്ര. അത് അയാളെ മാറ്റിമറിച്ചു. കുടുംബത്തിനുവേണ്ടി നിറയെ സമ്പാദിച്ചു ഒരു വലിയ വീട് വെച്ചു. അനിയൻ വിവാഹം കഴിച്ച് കുടുംബമായി. ജാതകദോഷം കൊണ്ട് ഇന്നും വിവാഹം കഴിക്കാത്ത ജോഷി.
എന്നാൽ ഈ വയസ്സിൽ ജോലിക്കൊരു പ്രണയമുണ്ട്. ഒരു ഫിലിപ്പീൻസ് കാരി പെൺകുട്ടി. തന്റെ പ്രണയത്തെ വീട്ടിൽ ആർക്കും തന്നെ അറിയില്ല. അങ്ങനെയിരിക്കെ ജോഷി നാട്ടിലെത്തി. അനിയൻ ആയിരുന്നു കൂട്ടിക്കൊണ്ടുപോരാൻ വന്നത്. കുശലം പറച്ചിലുകൾ തുടർന്നുകൊണ്ട് വീട്ടിലേക്ക് പോവുകയായിരുന്നു. പോകുന്ന വഴിയിൽ ആയിരുന്നു വീടിനടുത്തുള്ള ഒരു ആഡംബരമായ പുതിയ വീട് അനിയൻ ജോഷിക്ക് കാണിച്ചുകൊടുത്തത്. അതും കടന്ന് സ്വന്തം വീട്ടിലേക്ക് ജോഷി കടന്നുചെന്നു.
എല്ലാ വിശേഷങ്ങളും പറഞ്ഞു കഴിഞ്ഞ് അച്ഛനും അമ്മയും ജോഷിയുടെ അടുത്ത് എത്തി. ഗൾഫിൽ നിന്ന് ജോലിയെല്ലാം അവസാനിപ്പിച്ച് നീ നാട്ടിൽ നിൽക്കാനാണോ നിന്റെ തീരുമാനം എന്ന് അമ്മ ചോദിച്ചു. അതേ എന്നായിരുന്നു ജോഷിയുടെ മറുപടി. എന്നാൽ ഇപ്പോൾ താമസിക്കുന്ന വീട് പുതുക്കി പണിയാൻ ആയിരുന്നു അവരുടെ പരിപാടി. ഇതറിഞ്ഞ ജോഷി പറഞ്ഞു. ഈ വീട് ആരുടെ പേരിലാണ് അമ്മേ. അത് അവരെ ഞെട്ടിച്ചു. നിനക്ക് ബാധ്യതകൾ ഒന്നും ഇല്ലല്ലോ ഇത് അനിയന് വേണ്ടിയുള്ള വീടാണ്.
എന്നാൽ ഈ വീടിന്റെ ബാക്കിയെല്ലാ പണിയും അവൻ തന്നെ നോക്കിക്കോട്ടെ. എന്നാ കുറച്ച് തീരുമാനമായിരുന്നു ജോഷിയുടേത് അത് എല്ലാവരെയും വളരെയധികം അമ്പരപ്പിച്ചു. രണ്ടുദിവസത്തിനുശേഷം ആയിരുന്നു തന്റെ പ്രണയിനി നാട്ടിലേക്ക് എത്തിയത്. അവളുമായി വീട്ടിലേക്ക് കയറി വന്ന ജോഷിയെ വീട്ടുകാർ തടഞ്ഞു. അത് അവൻ പ്രതീക്ഷിച്ചത് തന്നെയായിരുന്നു. എന്നാൽ അവരെയെല്ലാം ഞെട്ടിക്കുന്നതായിരുന്നു ജോഷി ചെയ്തത്. വീടിനടുത്തുള്ള ആഡംബരമായ വീട് ചൂണ്ടിക്കാണിച്ചുകൊണ്ട് ജോഷി പറഞ്ഞു.
അതാണ് ഞങ്ങളുടെ വീട്. എന്റെ ഇത്രയും വർഷത്തെ പ്രവാസജീവിതം കൊണ്ട് ഞാൻ പണികഴിപ്പിച്ചത്. ഞങ്ങൾ ഇനി അവിടേക്കാണ് താമസിക്കാൻ പോകുന്നത്. അതും പറഞ്ഞ് അവളുടെ കയ്യും പിടിച്ച് ജോഷി ഇറങ്ങി. കൂടെ അനിയന് വാങ്ങി കൊടുത്ത കാറും എടുത്തു. കുടുംബത്തിന് വേണ്ടി എല്ലാ കാര്യങ്ങളും ചെയ്തു എന്നാൽ അവനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് കുടുംബത്തിലെ ആരും തന്നെ ചിന്തിച്ചില്ല. ഒരു പുതിയ ജീവിതം തന്നെയായിരുന്നു ജോഷി ആരംഭിച്ചത്.