ഇത്രയധികം പ്രായമായിട്ടും ഇപ്പോഴും അധ്വാനിക്കുകയാണ് ആ അമ്മ. വീട്ടിലെ ആടുകളെ നോക്കിയും അവയിൽ നിന്ന് കിട്ടുന്ന ചെറിയ വരുമാനം കൊണ്ട് തന്നാൽ കഴിയുന്ന സഹായം ആ അമ്മ ചെയ്തുകൊണ്ടിരിക്കുന്നു. അമ്മയുടെ കഷ്ടപ്പാടുകൾ ഒന്നും തന്നെ കാണാൻ മരുമകൾക്ക് കഴിഞ്ഞില്ല. വീട്ടിൽ വളർത്തുന്ന ആടുകൾക്ക് കൊടുക്കാൻ ഭക്ഷണം വാങ്ങുന്നതിന് ആ അമ്മ മരുമകളോട് ഒരു 100 രൂപ ചോദിച്ചു. എന്നാൽ മരുമകൾ അത് കൊടുക്കുക മാത്രമല്ല.
ആ അമ്മയെ വളരെയധികം വഴക്കു പറയുകയും ചെയ്തു. ചോദിക്കുമ്പോൾ എവിടുന്ന് എടുത്ത് തരാനാ കാശ്. നിങ്ങൾക്ക് കിട്ടുന്ന കഞ്ഞി കൂടി ഇല്ലാതാക്കേണ്ട. കിട്ടുന്നതും കഴിച്ച് മര്യാദയ്ക്ക് ഒരു ഭാഗത്ത് ചുരണ്ടു കൂടി കിടന്നു. ഇല്ലെങ്കിൽ എവിടെയെങ്കിലും കൊണ്ടുപോയി കളയും എന്നായിരുന്നു മരുമകളുടെ മറുപടി. നിറഞ്ഞ കണ്ണുകളോടെ ആ അമ്മ ആട്ടിൻകൂട്ടത്തിന്റെ അടുത്തേക്ക് പോയി. അമ്മയെ കണ്ട് ആടുകളെല്ലാം തന്നെ അടുത്തേക്ക് ഓടിക്കൂടി. ഭാര്യ സ്വന്തം അമ്മയെ ഇത്രയധികം വഴക്കു പറയുന്നതും കണ്ടു ഒന്നും മിണ്ടാതെ മകൻ അവിടെ തന്നെ നിന്നു.
മകനെ കണ്ട അമ്മ ഓടിച്ചെന്ന് ആടുകൾക്ക് ഭക്ഷണം കൊടുക്കാൻ 100 രൂപ തരാൻ പറ്റുമോ എന്ന് ചോദിച്ചു. മകനും അമ്മയ്ക്കും കൊടുക്കാൻ തയ്യാറായില്ല. സങ്കടം സഹിക്കാൻ വയ്യാതെ ആ അമ്മ നടന്നു നീങ്ങി. എന്നാൽ ഒരു നിമിഷം ആ മകൻ ചിന്തിച്ചു തന്നെ ഇത്രയും വളർത്തി വലുതാക്കിയത് അമ്മയുടെ ഈ കഷ്ടപ്പാടുകൾ ആയിരുന്നു. ഈ ആടിനെ നോക്കിയാണ് അമ്മ ഞങ്ങളെ വളർത്തിയത്. എല്ലാം ഓർത്തപ്പോൾ ഒരു 100 രൂപ പോലും കൊടുക്കാൻ കഴിയാതെ പോയതിന്റെ സങ്കടം മകന് തോന്നി.
ഉടനെ തന്നെ തന്റെ കയ്യിലെഴുന്ന കാശുമെടുത്ത് അമ്മയുടെ അടുത്തേക്ക് പോയി എന്നാൽ അവിടെയൊന്നും തന്നെ അമ്മയെ മകന് കാണാൻ കഴിഞ്ഞില്ല. ഭാര്യയോട് ആവശ്യപ്പെട്ടപ്പോൾ അമ്മ എവിടെയെങ്കിലും കിടന്നു മരിച്ചാൽ മതിയെന്നായിരുന്നു അവളുടെ അഭിപ്രായം. സഹിക്കുന്നതിലും അപ്പുറമായിരുന്നു അവളുടെ ആ വാക്കുകൾ. അമ്മയെ പറ്റിയുള്ള അവളുടെ വാക്കുകൾ കേട്ട് സഹിക്കവയ്യാതെ അയാൾ അവളുടെ കവിളത്ത് ആഞ്ഞടിച്ചു. ഇനി നീ എന്റെ അമ്മയെ പറ്റി ഒന്നും പറയരുത്. കുറെ നാളായി ഞാൻ ഇത് കേൾക്കുന്നു ഇനി ഇത് സഹിക്കാൻ പറ്റുന്നതല്ല. ഒരുപാട് കഷ്ടപ്പെട്ടാണ് അമ്മ എന്നെ വളർത്തിയത്.
നിനക്ക് ഇവിടെ നിൽക്കാൻ പറ്റുന്നില്ലെങ്കിൽ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി. എന്റെ അമ്മ ഒരു നൂറ് രൂപ ചോദിച്ചപ്പോൾ നിനക്ക് അത് കൊടുക്കാൻ കഴിഞ്ഞില്ല അല്ലേ. ഇത്രയും പറഞ്ഞ് അമ്മയെ അന്വേഷിച്ച് മകൻ പുറത്തേക്ക് പോയി. വീടിന്റെ അടുത്തുള്ള ഒരു വീട്ടിലെ ചേച്ചിയോട് ചോദിച്ചപ്പോൾ അമ്മ അവിടെ വന്നിരുന്നതായും 100 രൂപ ചോദിച്ചതായും അതിനു പകരമായി അമ്മ അവിടെ ജോലി ചെയ്തതായും മകൻ പറഞ്ഞു.
ആരുമില്ലാത്ത ആ വഴിയിൽ വിതുമ്പി കരയുകയായിരുന്നു ആ മകൻ. അമ്മയെ അന്വേഷിച്ചുപോയ മകനെ കാണാൻ കഴിഞ്ഞത് ഭിക്ഷ യാചിക്കുന്ന അമ്മയാണ്. ഓടിച്ചെന്ന് അമ്മയെ ചേർത്തുപിടിച്ചു. ഇനി അമ്മ ആരുടെ മുന്നിലും കൈനീട്ടാൻ പാടില്ല. അമ്മയ്ക്ക് എന്താവശ്യമുണ്ടെങ്കിലും എന്നോട് ചോദിച്ചാൽ മതി. മകന്റെ ഈ വാക്കുകൾ കേട്ട് അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അമ്മ തന്റെ വാർദ്ധക്യത്തെ സ്വയം മറന്നു.