കുറച്ച് മീൻ ചാറ് തരുമോ എന്നാ ചോദ്യം കേട്ട് തിരിഞ്ഞു നോക്കുകയായിരുന്നു ഹരി. ചോദിച്ചത് അബദ്ധമായി പോയോ എന്നായിരുന്നു ഖദീജയുടെ അവസ്ഥ. അവനെ കണ്ടതും നീ എപ്പോൾ വന്നു എന്നെല്ലാം അവർ സുഖവിവരങ്ങൾ അന്വേഷിച്ചു. കദീജയെ കണ്ടതും ഹരിയുടെ ഭാര്യ ലത കുറച്ച് ഭക്ഷണവുമായി അവർക്ക് നേരെ വന്നു. അവരുടെ കയ്യിൽ നിന്നും പഴയ ഒരു പ്ലേറ്റ് വാങ്ങിച്ച് അവർക്ക് വയറു നിറയെ കഴിക്കാൻ ഭക്ഷണം കൊടുത്തു. അവർ പോയത് ലത ഹരിയോട് പറഞ്ഞു.
ആകെയുള്ള മകൻ ഇപ്പോൾ അവരെ തിരിഞ്ഞു നോക്കുന്നില്ല ഒരു നേരത്തെ ഭക്ഷണം കൊടുക്കാൻ നമ്മൾ മാത്രമേ അവർക്കുള്ളൂ. തിരികെ നടന്നു പോകുന്ന കദീജയെ നോക്കി ഹരി പഴയതെല്ലാം ഓർത്തു. അമ്മയുടെ മരണശേഷം ദിവസവും മുഴുവൻ കുടിച്ചു കൊണ്ട് നടന്നിരുന്ന അച്ഛനും വീട്ടിൽ മുഴുവൻ പട്ടിണിയായിരുന്നു. അവനെ ആകെ ഒരു ആശ്വാസമുണ്ടായിരുന്നത് അയൽപക്കത്തെ ബഷീറും ആയിരുന്നു. വീട്ടിൽ പലപ്പോഴും പട്ടിണിയായിരുന്നു സമയത്ത് അപ്പുറത്തെ വീട്ടിൽ നിന്നും നല്ല കോഴിക്കറിയുടെയും ബിരിയാണിയുടെയും എല്ലാം മണം അവന്റെ മൂക്കിനെ തുളച്ചു കയറിയിരുന്നു.
ഭക്ഷണം കഴിക്കാനുള്ള ആഗ്രഹം കൊണ്ട് ചിലപ്പോൾ എല്ലാം ബഷീറിന്റെ വീട്ടിലേക്ക് ഹരി കളിക്കാൻ ആയി പോകുമായിരുന്നു. അവന്റെ ഉമ്മയായ കദീജ അവനും വല്ലതും കൊടുക്കും. ചിലപ്പോൾ ബഷീർ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ആയിരിക്കും ഹരി കടന്നുവരുന്നത്. അപ്പോൾ പഴകിയ ഏതെങ്കിലും ഒരു ഭക്ഷണം അവന് നേരെ നീട്ടിക്കൊണ്ട് അവൻ അവിടെ നിന്നും വേഗം പോകാൻ വേണ്ടി കൊടുക്കുമായിരുന്നു.
ഒരു ദിവസം കഞ്ഞി വെക്കുമ്പോഴായിരുന്നു ബഷീറിന്റെ വീട്ടിൽ നിന്നും ബിരിയാണിയുടെ മണം അവനിലേക്ക് ഇരച്ചുവന്നത്. ഭക്ഷണം കഴിക്കാനുള്ള ആഗ്രഹം മൂലം അലമാരിയിൽ നിന്ന് പുതിയ വസ്ത്രങ്ങൾ അണിഞ്ഞ് അവൻ ബഷീറിന്റെ വീട്ടിലേക്ക് പോകാൻ ഒരുങ്ങി. കേറിയ വസ്ത്രങ്ങൾ ഇട്ട് എപ്പോഴും മുഷിഞ്ഞ മണം അടിക്കുന്ന ഹരിയെ ഖദീജയ്ക്ക് ഒട്ടും തന്നെ ഇഷ്ടമല്ല. അതുകൊണ്ടായിരുന്നു അവൻ പുതിയ വസ്ത്രങ്ങൾ അണിഞ്ഞത്. വീടിന്റെ മുൻവശത്ത് ആരെയും കാണാതിരുന്നത് കൊണ്ട് നേരെ പിറകിലേക്ക് പോയി. അവിടെ ഖദീജ പറയുന്നത് അവൻ കേട്ടു.
വേഗം ഇവിടെയിരുന്ന് കഴിച്ചോ? ഇല്ലെങ്കിൽ ആ ചെറുക്കൻ ഇങ്ങോട്ട് കയറി വരും. ഒട്ടും വൃത്തിയില്ലാത്ത ആ ചേട്ടന്റെ കൂടെ കൂടരുതെന്ന് പറഞ്ഞാൽ നീ കേൾക്കില്ല. പിന്നീട് അവിടെ നിൽക്കാൻ അവനെ സാധിച്ചില്ല. പഴയ ഓർമ്മകളിൽ നിന്നും മകളുടെ വിളി കേട്ടാണ് ഹരി ഉണർന്നത്. അച്ഛൻ കരയുകയാണോ. മകളുടെ ചോദ്യം കേട്ട് അമ്മയും അടുത്തേക്ക് വന്നു. ഹരിയേട്ടാ ഇനിയും പഴയത് ആലോചിച്ചിരിക്കുകയാണോ. അതെ ഓർമ്മകൾ ഓർക്കാനുള്ളതാണ് എങ്കിൽ മാത്രമേ ജീവിക്കാൻ സാധിക്കൂ. കാലം അങ്ങനെയാണ് എല്ലാം കരുതി വയ്ക്കും