ബ്രോക്കർ ആയ കുമാരനോട് ദേഷ്യപ്പെടുകയായിരുന്നു മേനോൻ ചേട്ടൻ. ബാങ്കിൽ നല്ല ജോലിയുള്ള മകളെ ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥന് മാത്രമേ കല്യാണം കഴിച്ചു കൊടുക്കുകയുള്ളൂ എന്നും. വെറുമൊരു കൃഷിക്കാരനെ അവരെത്ര തന്നെ സമ്പാദിക്കുന്നവൻ ആയാലും കല്യാണം കഴിപ്പിച്ചു കൊടുക്കില്ല എന്ന നിർബന്ധമായിരുന്നു മേനോൻ എന്ന പെൺകുട്ടിയുടെ അച്ഛന്.
മേനോൻ ചേട്ടന്റെ ഈ വാക്കുകൾ കേട്ട് പിറുപുറത്തു കൊണ്ടാണ് ബ്രോക്കർ കുമാരൻ പുറത്തേക്കിറങ്ങിയത്. പെണ്ണു കാണാൻ വന്ന സന്ദീപിനോട് കുമാരൻ പറഞ്ഞു. ആ പെണ്ണിനെ കാണാൻ പറ്റില്ല അയാൾ ഗവൺമെന്റ് ഉദ്യോഗസ്ഥർക്ക് മാത്രമേ പെണ്ണിനെ കൊടുക്കുള്ളൂ എന്ന്. ഇത് കേട്ട് കുറേ സ്ഥലത്ത് പെണ്ണ് കാണാൻ നടന്ന സന്ദീപ് ചെറിയ അമർഷത്തോടെ പറഞ്ഞു. ഇനി ഞാൻ എവിടേക്കും പെണ്ണ് കാണാൻ ഇല്ല. എനിക്ക് കുറച്ച് ജോലിയുണ്ട്. അതും പറഞ്ഞ് കുറച്ച് കാശ് കമ്മീഷൻ കൊടുത്തു അയാൾ വീട്ടിലേക്ക് മടങ്ങി.
ചോറ് വിളമ്പി കൊണ്ടിരുന്നപ്പോൾ സന്ദീപിനോട് അമ്മ പെൺകുട്ടിയെ പറ്റി ചോദിച്ചു. കാണാത്ത പെൺകുട്ടിയെ കുറിച്ച് വാതോരാതെ സന്ദീപ് സംസാരിച്ചു തുടങ്ങി. എന്നാൽ അതെല്ലാം കള്ളത്തരം ആണെന്ന് അനിയത്തി കൈയോടെ പിടിച്ചു. അതോടെ എല്ലാ സത്യവും അമ്മയോട് സന്ദീപ് പറഞ്ഞു. പിറ്റേദിവസം ബാങ്കിലേക്ക് കാശ് അടക്കാൻ പോവുകയായിരുന്നു സന്ദീപ് അവിടെവെച്ച് പെണ്ണ് കാണാൻ പോയ ദീപയെ അവൻ കണ്ടു. ആദ്യം മുഖത്ത് നോക്കാൻ മടിച്ചെങ്കിലും പിന്നീട് കാശ് അടിക്കുന്നതിന്റെ കാര്യങ്ങളെല്ലാം അവർ പരസ്പരം സംസാരിച്ചു.
അന്ന് വൈകുന്നേരം ദീപ സന്ദീപിന്റെ കടയിലേക്ക് കയറിവന്ന അച്ഛൻ സന്ദീപിനോട് മോശമായി പെരുമാറിയതിന് അവൾ മാപ്പ് പറഞ്ഞു. എന്നാൽ അതിന്റെ ഒന്നും ആവശ്യമില്ല എന്നായിരുന്നു സന്ദീപ്. അവൾ കടയിൽ നിന്നും ഇറങ്ങി. ഒന്ന് തിരിഞ്ഞു നോക്കുമെന്ന് സന്ദീപ് പ്രതീക്ഷിചു എങ്കിലും അതുണ്ടായില്ല അന്ന് രാത്രി സന്ദീപ് ദീപയെ ഓർത്തുകൊണ്ട് കിടന്നു. പിറ്റേദിവസം ഒരു പേന വാങ്ങാൻ എന്ന വ്യാജേന അവൾ സന്ദീപിന്റെ കടയിലേക്ക് വീണ്ടും പോയി.
അവർ സംസാരിച്ചുകൊണ്ടിരിക്കെ ഇതിനിടയിൽ ആയിരുന്നു ബ്രോക്കർ കുമാരൻ കടന്നുവന്നത് പുതിയൊരു ആലോചനയുമായി. ദീപയെ മുന്നിൽ നിർത്തിക്കൊണ്ട് സന്ദീപ് പറഞ്ഞു. ഇപ്പോഴത്തെ പെൺകുട്ടികൾക്ക് ഗവൺമെന്റ് ഉദ്യോഗസ്ഥരെയല്ലേ വേണ്ടത്. അത് കേട്ടതും ദീപയുടെ മുഖം മാറി. ഇത് കേട്ടതും കുമാരേട്ടൻ പറഞ്ഞു നീ ഇപ്പോഴും അത് ആലോചിച്ചു കൊണ്ടിരിക്കുകയാണ് അയാൾ പെണ്ണ് വേണ്ട നമുക്ക് വേറെ നോക്കാം.
അത് കേട്ടതും സന്ദീപ് പറഞ്ഞു ഇതാണ് കുമാരേട്ടാ ആ പെൺകുട്ടി. ദീപയുടെ ആ നോട്ടത്തിൽ ഒറ്റ നിമിഷം കൊണ്ട് കുമാരൻ അവിടെ നിന്നും സ്ഥലം വിട്ടു. ഇതെല്ലാം കേട്ട്നിന്ന ദീപ സന്ദീപിനോട് ആയി പറഞ്ഞു. എനിക്ക് ഈ കൃഷിക്കാരനെ മാത്രം മതി. അത് അവളുടെ ഉറച്ച തീരുമാനമായിരുന്നു. വീട്ടിൽ എല്ലാം വഴക്കിട്ട് ഒടുവിൽ ജീവനുവസാനിപ്പിക്കുമെന്ന് അവളുടെ വാശിയിൽ ഒടുവിൽ അച്ഛൻ സന്ദീപ് മായുള്ള കല്യാണം ഉറപ്പിച്ചു.