ക്ലാസിൽ ആരാകണമെന്ന് അധ്യാപകന്റെ ചോദ്യത്തിനു മുൻപിൽ അടുത്ത ജന്മം എനിക്ക് ലക്ഷ്മി ഏടത്തിയുടെ മകനായി ജനിക്കണം എന്നായിരുന്നു ആ വിദ്യാർത്ഥിയുടെ മറുപടി. അത് എല്ലാവരെയും വളരെയധികം അതിശയിപ്പിക്കുന്നതാണെങ്കിലും അവനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ അവന്റെ ആഗ്രഹമായിരുന്നു അത്. ക്ലാസിൽ ഒരു ഇടവേളയ്ക്ക് വേണ്ടി ബെല്ലടിച്ചപ്പോൾ അവൻ നേരെ ഓടിയത് സ്കൂളിലെ കഞ്ഞിപ്പുരയുടെ ഉള്ളിലാണ്. അവിടെ അടുപ്പിൽ ഓതുകയായിരുന്നു ലക്ഷ്മി ഏടത്തി.
അവനെ കണ്ടതും അവർ ഒരു പ്ലേറ്റ് എടുത്ത് അതിലേക്ക് കുറച്ച് കഞ്ഞി കോരി ഒഴിച്ച് അവന് നേരെ നീട്ടി. എന്നിട്ട് അവർ പറഞ്ഞു ചോറ് വെന്തിലല്ലോ കുഞ്ഞേ. അത് കേട്ടതും ആ പിഞ്ചു മനസ്സ് വേദനിച്ചു. എന്നാൽ ലക്ഷ്മിയുടെ അവനുവേണ്ടി ചോറ് എല്ലാം ഉടച്ച് ചൂടാക്കി അവന് നേരെ നീട്ടി. ക്ലാസിൽ ബെല്ലടിക്കുന്നത് കേട്ട് ഒറ്റ വലിയിൽ കഞ്ഞികുടിച്ച് അവൻ ഓടി. ഓടാൻ തുടങ്ങിയ അവനെ പിടിച്ചു ചുണ്ടിൽ അവശേഷിക്കുന്ന രണ്ടു ചോറ് അവർ തുടച്ചു കൊടുത്തു. ആരോരുമില്ലാത്ത വിശപ്പ് ദാഹവും ആവോളം അറിയുന്ന അവനെ അടുത്ത ജന്മമെങ്കിലും ലക്ഷ്മി ഏടത്തിയുടെ മകനായി ജനിക്കണം എന്നായിരുന്നു.
ആഗ്രഹം.തന്നെ പഴയകാല ഓർമ്മകളിൽ നിന്ന് നേഴ്സിന്റെ വിളി കേട്ടായിരുന്നു ആ യുവാവിനെ എഴുന്നേറ്റത്. റൂം നമ്പർ നാലിലെ അമ്മയുടെ കൂടെ വന്നവർ ആരെങ്കിലും ഉണ്ടോ. ആ വിളി കേട്ടതും ഡോക്ടറുടെ റൂമിലേക്ക് അയാൾ വേഗം നടന്നു. വലിയ ആശങ്ക അയാളുടെ മുഖത്ത് ഉണ്ടായിരുന്നു. എന്നാൽ അമ്മയ്ക്ക് യാതൊരു കുഴപ്പവുമില്ല എന്ന് ഇപ്പോൾ തന്നെ കൊണ്ടുപോകാമെന്ന് ഡോക്ടർ പറഞ്ഞപ്പോഴാണ് അയാൾക്ക് ആശ്വാസമായത്. കട്ടിലിൽ കിടക്കുന്ന അമ്മയുടെ അരികിലേക്ക് മകൻ നടന്നു. മകനെ കണ്ടതും അമ്മ കൈപിടിച്ചുകൊണ്ടു പറഞ്ഞു.
ഞാൻ വളരെ പേടിച്ചുപോയി മകനെ ഗുരുവായൂരിലെ തിരക്കിൽ ഞാൻ ശരിക്കും കൂട്ടംതെറ്റിപ്പോയി. ഞാൻ വിചാരിച്ചത് നിങ്ങൾ എന്നെ ഉപേക്ഷിച്ചു എന്നാണ്. ഇപ്പോൾ സമാധാനമായി അമ്മയെ കൂട്ടിക്കൊണ്ടു പോകാൻ എന്റെ മോൻ വന്നല്ലോ. ഒരു നിമിഷം നിശബ്ദമായിരുന്നു ആ മുറി. പിന്നെ കേട്ടത് അമ്മയെ എന്നൊരു വിളി മാത്രമായിരുന്നു. ആ വെളിയിൽ അമ്മ തിരിച്ചറിഞ്ഞു ഇത് അമ്മയുടെ മകൻ അല്ല എന്ന്. പിന്നീട് ആ യുവാവ് അമ്മയും കൂട്ടി പോയത് ഒരു വൃദ്ധസദനത്തിലേക്ക് ആയിരുന്നു അവിടെ അമ്മയെയും കാത്ത് നിരവധി അമ്മമാർ ഉണ്ടായിരുന്നു അവർക്ക് പറയാൻ ഓരോ കഥകളും ഉണ്ടായിരുന്നു.
എന്നാൽ അമ്മമാർക്ക് എല്ലാം തന്നെ ഏക മകൻ ആ യുവാവ് മാത്രമായിരുന്നു. ചെറുപ്പത്തിലെ ലക്ഷ്മി ഏടത്തിയുടെ വേർപാടിൽ ആരോരുമില്ലാത്ത അമ്മമാർക്ക് സംരക്ഷണം നൽകുകയായിരുന്നു ആ യുവാവ്. അവർ ഒരുക്കിയ അമ്മയുടെ പുതിയ മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോകുമ്പോൾ അമ്മ വളരെ സന്തോഷവതി ആയിരുന്നു.
ജനാലയിലൂടെ ഉയരുന്ന പുക എവിടെ നിന്ന് വരുന്നു എന്ന് തിരഞ്ഞപ്പോൾ ആ മകനെ അമ്മ വീണ്ടും കണ്ടു. അടുക്കളയിലെ പുകയിൽ നിന്ന് കണ്ണെടുത്ത് ഒരു പ്ലേറ്റ് കഞ്ഞിയുമായി മകൻ അമ്മയുടെ നേർക്ക് മടുത്തു. കഞ്ഞി വാരി കുടിച്ച് തിരികെ നടക്കുമ്പോൾ ഒരു നിമിഷം മകൻ അമ്മയുടെ കൈപിടിച്ചു. ചുണ്ടിൽ അവസാനത്തെ രണ്ടു വറ്റ് തുടച്ചു കൊടുത്തു. ആ നിമിഷം അടുത്ത ജന്മമെങ്കിലും ഈ മകന്റെ അമ്മയായി ജനിക്കണം എന്ന് മനസ്സിൽ നിറയെ ആഗ്രഹങ്ങൾ കൊണ്ടായിരുന്നു ആ അമ്മ തിരികെ നടന്നത്.