അമ്മാവന് വേണ്ടി വണ്ടി ബുക്ക് ചെയ്യാൻ ഷോറൂമിലേക്ക് പോവുകയായിരുന്നു ആ യുവാവ്. ആഡംബരത്തിന്റെ മുഖംമൂടിയണിഞ്ഞ നിരവധി സ്ത്രീകൾക്കിടയിൽ നിന്ന് ഒരു പാവപ്പെട്ട പെൺകുട്ടി അവർക്ക് നേരെ കടന്നുവന്നു. എന്താണ് സാർ വേണ്ടത് എന്ന് അവൾ ഞങ്ങളോട് ചോദിച്ചു. ഞങ്ങൾ ഒരു വണ്ടി നോക്കാൻ വന്നതാണ്. അതിന്റെ ഡീറ്റെയിൽസ് കാര്യങ്ങൾ ഞങ്ങൾക്ക് അറിയണം. എന്ന് യുവാവ് മറുപടി പറഞ്ഞു.
അവൾ അവരെയും കൂട്ടി അവർ പറഞ്ഞതിൽ ഏറ്റവും പുതിയ മോഡൽ വണ്ടി കാണിച്ചുകൊടുക്കുകയും ചെയ്തു. അതുകൊണ്ട് ദേഷ്യത്തോടെ യുവാവ് പറഞ്ഞു. ഞങ്ങൾക്ക് ബേസ് മോഡൽ വണ്ടിയാണ് വേണ്ടത് നിങ്ങൾ അതുമാത്രം കാണിച്ചു തന്നാൽ മതി. ഇത് കേട്ടപ്പോൾ പെട്ടെന്ന് അവളുടെ മുഖം മാറി. കാറുകളുടെ വലിയ ക്രൈസ് ഉള്ള വ്യക്തിയായിരുന്നു ആ യുവാവ്. എല്ലാ ഷോറൂമുകളിലും കാറുകൾ വാങ്ങാൻ ആയി പോകുമ്പോൾ പല കാര്യങ്ങളും പറഞ്ഞ് വിൽപ്പന നടത്തുന്ന പല സെയിൽസ് എക്സിക്യൂട്ടീവിനെയും കണ്ടു പരിചയം ഉള്ള ആ യുവാവിനെ ആ പെൺകുട്ടിയും അതിൽ ഒരാളാണ് എന്ന് ചിന്തിച്ചു പോയി.
സർ ഇപ്പോൾ ക്യാഷ് അടക്കുന്നുണ്ടോ എന്ന് അവൾ ചോദിച്ചു. അതിനായാൽ ദേഷ്യത്തോടെ മറുപടി പറഞ്ഞു ഞങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ വന്ന് അറിയിച്ചോളാം. തുറന്നടിച്ചുള്ള ആ യുവാവിന്റെ സംസാരം അവളെ വല്ലാതെ വിഷമിപ്പിച്ചു. അയാൾ അതൊന്നും കാര്യമാക്കാതെ ഷോറൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി. പിറ്റേദിവസം വണ്ടി വാങ്ങാൻ എത്തിയപ്പോഴാണ് യുവാവ് മനസ്സിലാക്കിയത് അവർ പറഞ്ഞ കളറിലുള്ള വണ്ടിയല്ല അവർക്ക് രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്ന്. ദേഷ്യത്തോടെ ആ യുവാവ് പെൺകുട്ടിയോട് സംസാരിക്കാൻ തുടങ്ങി. ഞങ്ങൾ ബുക്ക് ചെയ്ത വണ്ടി ഇതല്ല കളർ വേറെയാണ്.
യുവാവ് പറഞ്ഞപ്പോൾ അല്ല സർ ഇത് തന്നെയാണ് സർ ബുക്ക് ചെയ്തത് എന്ന് ആ പെൺകുട്ടി മറുപടി പറഞ്ഞു. തുടർന്ന് ആ യുവാവ് എല്ലാവരുടെയും മുന്നിൽ വെച്ച് ആ പെൺകുട്ടിയെ വളരെയധികം വഴക്കു പറയുകയും അപമാനിക്കുകയും ചെയ്തു. അവിടെനിന്നും തിരികെ പോന്നെങ്കിലും ഞാൻ കാരണം ഒരു പെൺകുട്ടി അപമാനിക്കപ്പെട്ടല്ലോ എന്ന കുറ്റബോധം അയാൾക്കുണ്ടായിരുന്നു. പിറ്റേദിവസം ആ പെൺകുട്ടിയെ കാണാന് അദ്ദേഹം തീരുമാനിച്ചു എന്നാൽ ഷോറൂമിൽ നിന്ന് ആ കുട്ടിയെ അവർ ഇറക്കി വിട്ടിരുന്നു തുടർന്ന് പലരോടും അന്വേഷിച്ച് ആ കുട്ടിയുടെ വീട് അയാൾ കണ്ടെത്തി.
ഒരു ചെറിയ വീട്ടിൽ വയ്യാതെ കിടക്കുന്ന അച്ഛൻ മാത്രമായിരുന്നു ആ കുട്ടിക്ക് ഒരു കൂട്ടിന്. യുവാവിനെ കണ്ടതും അവൾ സ്നേഹത്തോടെ വീട്ടിലേക്ക് ക്ഷണിച്ചു. തുടർന്ന് അച്ഛൻ വയ്യാതെ കിടക്കുന്നതിന്റെയും പാതിവഴിയിൽ ഉപേക്ഷിച്ചാണ് താൻ ജോലിക്ക് പോയതെന്നും അവൾ യുവാവിനോട് പറഞ്ഞു. ഇത് കേട്ടതും ഞാൻ ചെയ്ത വലിയ തെറ്റിനെ കുറിച്ച് അയാൾ മനസ്സിലാക്കി. പിന്നീട് അയാൾ ചോദിച്ച ചോദ്യമായിരുന്നു അവളെ കൂടുതൽ ഞെട്ടിച്ചത്. ഞാനെന്റെ അമ്മാവനും ആയി ഒരിക്കൽ കൂടി ഇവിടെ വന്ന് തന്നെ കല്യാണം കഴിക്കാൻ ആലോചിച്ചോട്ടെ. അത് കേട്ട് അവൾ ശരിക്കും ഞെട്ടി.
ഞാനൊരു പാവപ്പെട്ടവളാണ് എനിക്ക് വയ്യാതെ കിടക്കുന്ന അച്ഛൻ മാത്രമാണ് ഉള്ളത് ഞാൻ പോയാൽ എന്റെ അച്ഛനെ വേറെ ആരും നോക്കും. എന്ന് അവളുടെ മറുപടി കേട്ട് അയാളുടെ ഹൃദയം പിടഞ്ഞു. ഈ സംസാരം കേൾക്കുക അച്ഛൻ അയാളെ വിളിച്ചു കൊണ്ട് സംസാരിച്ചു. എന്റെ കാര്യം നോക്കണ്ട നിങ്ങൾ ഇവിടെ വന്ന് കല്യാണം കഴിച്ചു കൂട്ടിക്കൊണ്ടുപോയികോളു. ഞാൻ കാരണം അവളുടെ ജീവിതം നശിക്കരുത്. എന്നാൽ അയാളുടെ തീരുമാനം മറ്റൊന്നായിരുന്നു അയാൾ അച്ഛനെയും കൂടെ കൂട്ടുമെന്നും അച്ഛന്റെ ചികിത്സ നടത്തുമെന്നും ഉറപ്പു നൽകി. നിറഞ്ഞ കണ്ണുകളോടെ കൈകോപ്പി കൊണ്ട് ആ പെൺകുട്ടി യുവാവിന് മുന്നിൽ നിന്നു.