കല്യാണ കത്തിലെ അഡ്രസ്സുകൾ എഴുതുകയായിരുന്നു ഗോപിനാഥൻ. അപ്പോഴാണ് ഒരു ഫോൺ വന്നത്. നിങ്ങളുടെ മകൻ സൂരജിനെ പെണ്ണു കേസിൽ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. അവിടെ തന്നെ ഒരു നിമിഷം ഇരുന്നു പോയി. മുറിയിൽ നിന്നും അനിയന്റെയും അനിയത്തിയുടെയും കല്യാണ വിശേഷങ്ങൾ പറയുന്നതും ഭാര്യ ബന്ധുക്കളെ ഫോണിൽ വിളിച്ച് വിശേഷങ്ങൾ പറയുന്നതിന്റെയും ശബ്ദങ്ങൾ അയാൾ കേട്ടുകൊണ്ടിരുന്നു. എന്നാൽ എന്ത് പറയണം എന്ന് അയാൾക്ക് അറിയില്ലായിരുന്നു. നിയന്ത്രണം വിട്ടു പോയ ഗോപിനാഥൻ മുറിയിലേക്ക് നടന്നു.
ഗോപിനാഥനെ കാണാതായി ഭാര്യ മുറിയിലേക്ക് കയറി ചെന്നപ്പോൾ അയാൾ കള്ളുകുടിക്കുന്നതാണ് കണ്ടത്. ഭാര്യയാളെ കുറേ ചീത്ത പറഞ്ഞു എന്നാൽ അതിനെല്ലാം ഒന്നും തിരികെ പറയാതെ മൗനിയായി ഇരിക്കുന്ന അയാളെ കണ്ടപ്പോൾ എന്തോ പന്തികേട് ഉണ്ട് എന്ന് ഭാര്യക്ക് മനസ്സിലായി. എന്തുപറ്റി എന്ന് ചോദിച്ചപ്പോൾ അയാൾ പറഞ്ഞു നമ്മുടെ മോനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു നമ്മൾക്ക് ഉടനെ തന്നെ പോലീസ് സ്റ്റേഷനിലേക്ക് പോകണം. അവൾക്ക് ഒന്നും മനസ്സിലായില്ല അതും പറഞ്ഞു ഒരു ഓട്ടോയിൽ അവർ യാത്രയായി. യാത്രക്കിടയിൽ നിരന്തരമായ ഫോൺ കോളുകൾ അയാൾക്ക് വന്നുകൊണ്ടിരുന്നു.
അതിനിടയിലായിരുന്നു പെണ്ണിന്റെ വീട്ടിൽ നിന്ന് അച്ഛൻ വിളിച്ചത് മടിച്ചാണെങ്കിലും അയാൾ ഫോൺ അറ്റൻഡ് ചെയ്തു. ഇനി ഈ കല്യാണം നടക്കില്ല വിവരങ്ങൾ എല്ലാം ഞങ്ങൾ അറിഞ്ഞു. എങ്കിലും മാനസിക നിലക്ക് പറ്റിയ ഒരു കുട്ടിയോട് തന്നെ വേണമായിരുന്നു അവന്റെ പരാക്രമം. ഇത്രയും സംസ്കാരം ഒട്ടും ഇല്ലാത്ത കുടുംബത്തിലേക്ക് ആണല്ലോ എന്റെ മകളെ കല്യാണം കഴിപ്പിച്ച് അയക്കാൻ ഞാൻ തീരുമാനിച്ചത്. ഇനി അത് നടക്കില്ല. ക്ഷമിച്ചില്ലെങ്കിലും ഗോപിനാഥന്റെ നിയന്ത്രണം വിട്ടു പോയി പിന്നീട് ആ ഫോൺ കോൾ അങ്ങോട്ടുമിങ്ങോട്ടും ഉള്ള തെറി പറച്ചിലുകൾ മാത്രമായി.
ഓട്ടോറിക്ഷക്കാരൻ പിടിച്ചുനിർത്തിയില്ല എങ്കിൽ അത് അവിടെ അവസാനിക്കില്ലായിരുന്നു. അതിനിടയിൽ വിവരങ്ങൾ അറിഞ്ഞ ഓട്ടോ ഡ്രൈവറെയും പലരും വിളിക്കുന്നുണ്ടായിരുന്നു. പോലീസ് സ്റ്റേഷനിലേക്ക് എത്തിയപ്പോൾ സൂരജ് ബ്രോക്കറിനോടൊപ്പം സ്റ്റേഷനിൽ നിന്ന് ഇറങ്ങി വരുന്നതാണ് ഗോപിനാഥനും ഭാര്യയും കണ്ടത്. അവൻ അവരുടെ അടുത്തേക്ക് വരുംതോറും നെഞ്ചിടിപ്പ് കൂടിക്കൂടി വന്നു.
ആളുമാറി അറസ്റ്റ് ചെയ്തതാണ് എന്നും യഥാർത്ഥ പ്രതി മറ്റൊരു സൂരജ് ആണെന്നും ബ്രോക്കർ പറഞ്ഞപ്പോൾ ആയിരുന്നു അച്ഛന്റെയും അമ്മയുടെയും ശ്വാസം നേരേ വീണത്. തന്റെ മകൻ തെറ്റൊന്നും ചെയ്യില്ല എന്ന് അയാൾക്ക് അറിയാമായിരുന്നു. പെണ്ണിന്റെ വീട്ടിലേക്ക് വിളിച്ചു പറയട്ടെ എന്ന് ബ്രോക്കർ പറഞ്ഞപ്പോൾ ഗോപിനാഥൻ അത് തടഞ്ഞു വേണ്ട ഇനി നമുക്ക് ആ ബന്ധം വേണ്ട. അപ്പോഴാണ് സൂര്യന്റെ ഫോണിലേക്ക് കല്യാണ.
പെൺകുട്ടിയുടെ ഒരു മെസ്സേജ് വന്നത് ചേട്ടനോട് ഇനി മിണ്ടരുത് എന്നാണ് വീട്ടിൽ എല്ലാവരും പറയുന്നത്. നമ്മുടെ കല്യാണം നടക്കുമോ എന്ന് തോന്നുന്നില്ല. മറുപടിയായി അവൻ പറഞ്ഞു നമ്മുടെ വിവാഹം പറഞ്ഞ ദിവസം തന്നെ നടക്കും അന്നേദിവസം ചെയ്യാൻ നിനക്ക് സമ്മതമാണെങ്കിൽ ഞാൻ റെഡിയാണ്. വിഷമിച്ചു നിൽക്കുന്ന അച്ഛനോടും അമ്മയോടുമായി സൂരജ് പറഞ്ഞു നിങ്ങൾ വിഷമിക്കേണ്ട വിവാഹം പറഞ്ഞ സമയത്ത് തന്നെ നടക്കും.