ഫാത്തിമ ജ്വല്ലറിയിൽ നിന്നും പണ നഷ്ടപ്പെട്ടതിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിനിടയിൽ ആയിരുന്നു അഷ്കർ ആ കുടുംബത്തെ ശ്രദ്ധിച്ചത്. ഈ വിവരം കടയിലെ മാനേജരായ അനസ്സിനോട് ചോദിച്ചു ഇവർ ആഭരണം എടുക്കാൻ വന്നതാണോ. അനസ് മറുപടി പറഞ്ഞു അതേ സാർ അവർ 20 പവന്റെ ആഭരണം എടുക്കാനാണ് വന്നത് എന്നാൽ അവരുടെ കയ്യിൽ അതിനു മതിയായ പണമില്ലായിരുന്നു അതുകൊണ്ട് അവർ ഒന്നും എടുക്കാതെ തിരികെ പോയി.
വീഡിയോ വീണ്ടും പരിശോധിച്ചതിനുശേഷം സംശയം തോന്നിയ അഷ്കർ അവരെ പിറ്റേദിവസം ജ്വല്ലറിയിലേക്ക് വരണമെന്ന് ആവശ്യപ്പെട്ടു. രാവിലെ തന്നെ സ്കൂൾ മാഷും കുടുംബവും ജ്വല്ലറിയിലേക്ക് എത്തി. മോളെ നീ എന്തെങ്കിലും ബുദ്ധിമോശം കാണിച്ചോ എന്ന അനസ്സിന്റെ ചോദ്യത്തിന് മുന്നിൽ നിറകണ്ണുകളോടെയായിരുന്നു അവൾ നിന്നത്. അതിനുശേഷം പിതാവായ സ്കൂൾ മാസ്റ്ററേ കടയുടെ മുതലാളിയായ അഷ്കർ മുറിയിലേക്ക് വിളിച്ചു. വിറയ്ക്കുന്ന കാലുകളോടും വിതുമ്പുന്ന ചുണ്ടുകളോടും കൂടി അയാൾ അഷ്കർ എന്നോട് പറഞ്ഞു. മോനെ ഞാനൊരു സ്കൂൾ മാഷാണ്.
സർവീസിൽ നിന്ന് വിരമിച്ചിട്ട് 15 വർഷമായി. എന്റെ ഭാര്യയും മകളുമാണ് പുറത്തിരിക്കുന്നത്. എനിക്ക് ഓർമ്മവച്ച നാൾ മുതൽ ഞാൻ ആരുടെ കയ്യിൽ നിന്നും ഒന്നും മോഷ്ടിച്ചിട്ടില്ല. അതുപോലെ തന്നെയാണ് ഞാൻ എന്റെ മക്കളെയും പഠിപ്പിച്ചത്. എനിക്ക് മൂന്ന് മക്കളാണ്. ആദ്യ ഭാര്യയുടെ മരണശേഷം മാനസികമായി ഞാൻ വളരെയധികം തകർന്നിരുന്നു. അതിനുശേഷം ആണ് രണ്ടാമത് വിവാഹം കഴിച്ചത് എന്നാൽ അത് എന്റെ മൂത്ത രണ്ട് ആൺ മക്കൾക്ക് ഒട്ടും തന്നെ ഇഷ്ടപ്പെട്ടില്ല ഈ മകളുടെ വരവിന് ശേഷം അവരെന്നോട് പിന്നെ മിണ്ടിയിട്ടും ഇല്ല.
എന്റെ കൈയിലുള്ള ബാക്കിയുള്ള സ്വത്ത് വിറ്റാണ് ഈ മകളുടെ വിവാഹം നടത്താൻ ഞാൻ തീരുമാനിച്ചത്. അറിഞ്ഞുകൊണ്ട് ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. എല്ലാം കേട്ട് അഷ്കർ ഒന്നുമാത്രമാണ് അധ്യാപകനോട് ചോദിച്ചത്. മാഷിന് എന്നെ ഓർമ്മയുണ്ടോ. 85ൽ വല്ലപ്പറം യുപി സ്കൂളിൽ ഏഴാം ക്ലാസിൽ പഠിച്ചിരുന്ന ഒരു അലിയെ. എപ്പോഴും സ്കൂളിലേക്ക് വൈകി വരികയും കീറിയ ഷർട്ടും ഇട്ട് വന്നിരുന്ന ഒരു അലിയെ. അടുത്തിരുന്ന കുട്ടിയുടെ ഒരു രൂപ മോഷ്ടിച്ചൊന്നും പറഞ്ഞു ക്ലാസിൽ നിന്നും പുറത്താക്കിയ ആ കുട്ടിയെ ഓർമ്മയുണ്ടോ. അതും പറഞ്ഞ് അലി പുറത്തേക്ക് ഇറങ്ങി. അതെ ആ അധ്യാപകൻ ഓർത്തു.
ശരിയാണ് പക്ഷേ ആ കുട്ടിയാണോ ഈ അഷ്കർ. തിരികെ വന്ന് അഷ്കറിനോട് അധ്യാപകൻ ചോദിച്ചു. മോനെ അലി അറിയാമോ. അതോ അലി തന്നെയാണോ നീ. അതെ എന്ന് അവന്റെ മറുപടി അധ്യാപകനെ ഞെട്ടിച്ചു. ചെയ്യാത്ത കുറ്റത്തിന് വീട്ടിൽ നിന്നും ഒരുപാട് തല്ലുകൊണ്ട് വിഷമം സഹിക്കാൻ വയ്യാതെ ഞാൻ ബോംബെയിലേക്ക് പോയി. അവിടെ ഹോട്ടലിൽ കുറെ നാൾ ജോലി ചെയ്തു ആരുടെയോ കാരുണ്യം കൊണ്ട് ഞാൻ ഗൾഫിൽ എത്തി. ഗൾഫിലേക്ക് പോകുന്നതിനു മുൻപ് താനൊരു തെറ്റും ചെയ്തിട്ടില്ലെന്ന് ഉമ്മയോട് പറയാനായി നാട്ടിൽ വന്നപ്പോഴാണ് ഉമ്മ മരിച്ചതും അനിയത്തിയെ ഒരു അനാഥാലയത്തിൽ ഞാൻ കണ്ടത്.
ഗൾഫിലെത്തിയ എനിക്ക് അവിടെയും ഹോട്ടൽ ജോലി തന്നെയായിരുന്നു. ഇപ്പോൾ എനിക്ക് ഗൾഫിൽ മൂന്ന് ഹോട്ടലുകളും സൂപ്പർമാർക്കറ്റും ഉണ്ട്. ഇത് കേട്ട് നിറകണ്ണുകളോടെ മാഷ് പറഞ്ഞു. അന്ന് ആ സംഭവം നടന്ന കുറച്ചു ദിവസത്തിനു ശേഷമായിരുന്നു നീ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ബോധ്യമായത്. അതിൽ ഞാൻ ഏറെ ദുഃഖിതനും ആയിരുന്നു ഇപ്പോൾ ഞാൻ അതിനെ മാപ്പ് പറയുന്നു. നിറകണ്ണുകളോടെ അഷ്കർ പറഞ്ഞു. ഇപ്പോഴെങ്കിലും മാഷ് വിശ്വസിക്കണം ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. ഇതെല്ലാം കേട്ടുനിന്ന മാനേജർ അ നസ്സിനോട് അവർക്ക് വേണ്ട ആഭരണങ്ങൾ എല്ലാം കൊടുക്കണമെന്നും ഒരു ഇക്കയുടെ സ്ഥാനത്ത് നിന്ന് മകളുടെ കല്യാണത്തിന് ഉണ്ടാകുമെന്നും അവൻ ഉറപ്പു നൽകി.ഇരുവരും പരസ്പരം കെട്ടിപ്പുണർന്നു.