കല്യാണം കഴിക്കാൻ പോകുന്ന പെൺകുട്ടിയെ കുറിച്ച് വിനുവിനെ വലിയ ആഗ്രഹങ്ങളെല്ലാം ഉണ്ടായിരുന്നു. നല്ല മോഡേൺ ആയിരിക്കണം എന്നും ഒരുമിച്ച് ജോലി ചെയ്യുന്ന സ്ഥലത്തെ പെൺകുട്ടി ആയിരിക്കണം എന്നും അതുപോലെ ഒരുപാട് സ്വപ്നങ്ങൾ എന്നാൽ അച്ഛനെയും അമ്മയുടെയും നിർബന്ധപ്രകാരം പെണ്ണുകാണാനായി വന്നിരിക്കുകയാണ് വിനു. താൻ കാണാൻ വന്ന പെണ്ണിനെ കണ്ടപ്പോൾ തന്നെ വിനുവിന്റെ മനസ്സിൽ ഉറപ്പിച്ചു എനിക്ക് കല്യാണം വേണ്ട എന്ന്. ഒരു ഭംഗിയുമില്ലാതെ നല്ല വസ്ത്രം ധരിക്കാതെ വന്നു നിൽക്കുന്ന നീലിനയെ കാണുമ്പോൾ അവനു ദേഷ്യം കൂടി കൂടി വന്നു.
അപ്പോഴായിരുന്നു അവളുടെ ചേട്ടൻ അവരോട് ഒറ്റയ്ക്ക് സംസാരിക്കാൻ പറഞ്ഞത്. വിനുവിനെയും കൂട്ടി അവൾ തോട്ടത്തിലേക്ക് നടന്നു. അവൻ ഒന്നും തന്നെ പറഞ്ഞില്ല. എന്നാൽ അവൾ പറഞ്ഞു തുടങ്ങി. വിനു എല്ലാവരോടും പറയണം എന്നെ ഇഷ്ടമായില്ല എന്ന് ഞാൻ വിനുവിന് ചേർന്ന പെൺകുട്ടി അല്ല. ബിനുവിനെക്കാൾ മൂന്നു വയസ്സ് എനിക്ക് കൂടുതലാണ്. വീട്ടിലെ പട്ടിണി കാരണം എല്ലാവർക്കും ഒരുപോലെയുള്ള വിദ്യാഭ്യാസം കൊടുക്കുവാനുള്ള കഴിവില്ലായിരുന്നു അനുജത്തിയുടെയും അനിയന്റെയും പഠനം നടത്തേണ്ട ഉള്ളതുകൊണ്ട് എന്റെ പഠനം പാതിവഴിയിൽ നിന്നു.
വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കിയത് ഞാനായിരുന്നു. ഞാൻ വീടിനകത്ത് തന്നെയായി. എന്തിനാണ് ഇത്രയും പെട്ടെന്ന് കല്യാണം കഴിക്കുന്നത്. അനുജത്തിയുടെ കല്യാണം നടത്തണമെങ്കിൽ വിനു കല്യാണം കഴിക്കണമെന്ന് നിർബന്ധമുണ്ടോ അല്ലെങ്കിലും അവൾക്ക് 21 വയസ്സ് അല്ലേ ആയിട്ടുള്ളൂ. അതു കേട്ടപ്പോൾ വിനു പറഞ്ഞു 21 വയസ്സിൽ നടന്നില്ലെങ്കിൽ പിന്നെ ഇല്ല എന്നാണ് ജാതകത്തിലുള്ളത് അച്ഛനെ ജാതകത്തിൽ എല്ലാം വലിയ വിശ്വാസമാണ്. എനിക്ക് 28 വയസ്സായി ഇനി കല്യാണം കഴിച്ചില്ലെങ്കിലും കുഴപ്പമില്ല വിനു എന്നെ ഇഷ്ടപ്പെട്ടില്ല എന്ന് വീട്ടിൽ പോയി പറഞ്ഞുള്ളൂ എനിക്ക് യാതൊരു കുഴപ്പവുമില്ല.
ഒരു നിമിഷം അവൻ അനിയത്തിയെ കുറിച്ച് ആലോചിച്ചു. അവളെപ്പോലെ തന്നെ അല്ലേ ഈ പെൺകുട്ടിയും പാവം എന്നവൻ മനസ്സിൽ ആലോചിച്ച്. വീട്ടിലേക്ക് എത്തിയതും കല്യാണത്തിന് സമ്മതമല്ലെന്ന് അവൻ പറഞ്ഞു എന്നാൽ പിന്നീട് അച്ഛൻ തന്നെ പ്രാരാബ്ദത്തിന്റെ കണക്കുകൾ എല്ലാം തന്നെ പുറത്തേക്ക് എടുത്തു. നിന്നെ പഠിപ്പിക്കുന്നതിന് ഞാൻ ഒരുപാട് പൈസ ചെലവാക്കി നിനക്കൊരു ജോലി കിട്ടും എന്ന് കരുതി എന്നാൽ അതുമില്ല ഇപ്പോൾ അനിയത്തിയുടെ കല്യാണം ഇപ്പോൾ നടന്നില്ലെങ്കിൽ പിന്നെ ഇല്ല നീ കല്യാണം കഴിച്ചേ പറ്റൂ. അച്ഛനെയും അമ്മയുടെയും നിർബന്ധം തന്നെ അവസാനം ജയിച്ചു.
വിനുവിന്റെ കല്യാണം കഴിഞ്ഞ് ഒരാഴ്ചയ്ക്കുശേഷം അനുജത്തിയുടെ കല്യാണവും കഴിഞ്ഞു. തിരക്കുകൾ എല്ലാം കഴിഞ്ഞ് അനുജത്തിയുടെ റൂം അയാൾക്ക് സ്വന്തമായി. അന്ന് രാത്രി റൂമിലേക്ക് കടന്നുവന്ന അവൾക്ക് മനസിൽ മനസ്സോടെ ആയിരുന്നു അയാളെ കട്ടിൽ പകുതി നൽകിയത്. വീട്ടിലെ എല്ലാ ജോലികളും അവൾ കൃത്യമായി തന്നെ ചെയ്തു. അവന്റെ എല്ലാ കാര്യങ്ങളും തന്നെ അവൾ നോക്കിയിരുന്നു. അതിനിടയിലാണ് വിനുവിനെ ജോലിക്കാര്യം ശരിയായത്. പോകാനുള്ള രാത്രി അവൻ നേരത്തെ കിടന്നു. ഉറക്കത്തിൽ നിന്ന് പെട്ടെന്ന് എഴുന്നേറ്റപ്പോഴാണ് തന്റെ അടുത്തുകിടന്നിരുന്ന ഭാര്യയെ കാണാതായത്.
തിരിഞ്ഞുനോക്കിയപ്പോൾ ജനാലകൾക്കിടയിലൂടെ പുറത്തേക്ക് നോക്കുന്ന അവളെ കണ്ടു. അടുത്തുപോയി തോളിൽ കൈവെച്ചു. അവൾ അപ്പോൾ കരയുകയായിരുന്നു. ഞാനിവിടെ ഇപ്പോ ഒരു അധികപ്പറ്റാണല്ലേ വിനു. പറയാൻ മുഴുവെച്ചില്ല അവൻ അവളുടെ വായ പൊത്തിപ്പിടിച്ചു. ഒരിക്കലുമല്ല. പ്രായമല്ല സ്നേഹത്തിന്റെ അളവുകോൽ. നിന്നോട് അടുത്തുള്ള ജീവിതം ആദ്യം എനിക്ക് ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു. പക്ഷേ അത് പോകേ ശരിയായിക്കോളും. മൂന്നുമാസത്തിനുശേഷം അവിടെ ഒരു വീട് ശരിയാക്കി ഞാൻ നിന്നെ വന്ന് കൂട്ടിക്കൊണ്ടു പോകും. അന്ന് അവൻ മനസ്സിൽ കുറെ കാര്യങ്ങൾ തീരുമാനിച്ചിരുന്നു അവളെ പഠിപ്പിക്കണം. സ്വന്തം കാര്യം നിർത്തണം അവളുടെ ആഗ്രഹങ്ങൾ എല്ലാം സാധിച്ചു കൊടുക്കണമെന്ന്.