ക്ലാസിൽ എപ്പോഴും വയറുവേദനയാണെന്ന് പറഞ്ഞ കുട്ടിയോട് കാര്യം അന്വേഷിച്ച അധ്യാപകൻ കുട്ടി പറയുന്ന കാര്യങ്ങൾ കേട്ട് പൊട്ടിക്കരഞ്ഞു പോയി.

ക്ലാസ് തുടങ്ങിയിട്ട് രണ്ട് ആഴ്ചയായി. അവൻ എപ്പോഴും ബെഞ്ചിൽ തലവെച്ച് കിടക്കുകയാണ്. അധ്യാപകൻ ചോദിച്ചു അവൻ എന്താണ് ഇങ്ങനെ കിടക്കുന്നത്. അവനു വയറുവേദനയാണ് സാറേ. അവൻ തല ഉയർത്താൻ ശ്രമം നടത്തിയില്ല. അധ്യാപകൻ അവന്റെ തലയിൽ തലോടിക്കൊണ്ട് ചോദിച്ചു എന്തുപറ്റി ഹോസ്പിറ്റലിൽ പോകണോ. അവൻ പറഞ്ഞു വേണ്ട കിടന്നാൽ മതി മാഷേ. കാശ് റൂമിൽ എത്തിയെങ്കിലും മാഷിനെ ആ കുട്ടിയെ കുറിച്ച് അറിയണം എന്ന് തോന്നി അവനെ സ്റ്റാഫ് റൂമിലേക്ക് വിളിച്ചുവരുത്തി കാര്യങ്ങൾ ചോദിച്ചു. നിനക്കെന്താണ് ഇടയ്ക്കിടെ വയറുവേദന ഉണ്ടാകുന്നത് നിന്റെ വീട്ടിൽ ആരൊക്കെയുണ്ട്.

   

അവൻ മറുപടി പറഞ്ഞു എന്റെ വീട്ടിൽ വല്യുമ്മ മാത്രമാണ് ഉള്ളത്. എന്റെ ഉപ്പ ടാപ്പിംഗ് തൊഴിലാളിയാണ്. അവർ ദൂരെ ഉമ്മയും അനിയത്തിയും കൂടെയാണ് താമസിക്കുന്നത്. അവൻ ഇതും കൂടി പറഞ്ഞു ചേർത്ത് മാഷേ ഞാൻ വയറു വേദനിച്ചല്ല കരയുന്നത് എനിക്ക് വിശന്നിട്ടാണ്. അവന്റെ ആ മറുപടി കേട്ടപ്പോൾ മാഷ് വല്ലാതെ തകർന്നു പോയി. ഒരു നേരത്തെ ഭക്ഷണം പോലും കൊടുക്കാൻ കഴിയാതെയാണോ ഇവന്റെ അച്ഛനും അമ്മയും ദൂരെ പോയിട്ട് താമസിക്കുന്നത്.

എന്ന് ഓർത്ത് അധ്യാപകരെ പെട്ടെന്ന് ദേഷ്യം വന്നു. അയാൾ അവന്റെ അച്ഛന്റെ നമ്പർ തിരഞ്ഞുപിടിച്ച് വിളിച്ചു. കാര്യങ്ങൾ എല്ലാം പറഞ്ഞപ്പോൾ അവന്റെ അച്ഛൻ പറയുന്നത് കേട്ട് അധ്യാപകൻ ശരിക്കും ഞെട്ടി. തൊഴിലാളിയായ അയാൾ ഒരാളുടെ വരുമാനത്തിലാണ് മകളുടെ അസുഖത്തിനു മരുന്നു വാങ്ങിക്കുന്നത്. അതുപോലെ വല്യമ്മയുടെ അസുഖം നോക്കുന്നതും അവന്റെ ഉപ്പ തന്നെ. അവിടെ വിദ്യാലയം ഇല്ലാത്തതുകൊണ്ടാണ് ഇവിടെ അവനെ കൊണ്ടുവന്ന് ചേർത്തത്. അതുമാത്രമല്ല ഒരു നേരം ഭക്ഷണം കഴിക്കുന്നില്ല എന്ന് എന്റെ മകൻ ഈ നിമിഷം വരെ എന്നോട് പറഞ്ഞിട്ടുമില്ല.

പിന്നീട് കേട്ടത് ഒരു കരച്ചിലായിരുന്നു. ഫോൺ കട്ട് ചെയ്തു. മാഷ് നേരെ പോയത് ഹെഡ്മാഷിന്റെ അടുത്തേക്കാണ്. അവിടെ ചെന്നിട്ട് അധ്യാപകൻ പറഞ്ഞു നമ്മൾക്ക് എത്രയും പെട്ടെന്ന് അസംബ്ലി ഒത്തുകൂടണം കുട്ടികളോട് എല്ലാവരോടും അവർക്ക് കഴിയുന്ന അത്ര സഹായം നൽകാൻ ആവശ്യപ്പെടണം കൂടാതെ അവർ ഉപയോഗിക്കാത്ത വസ്ത്രങ്ങൾ ഉണ്ടെങ്കിൽ തിരിച്ചു മടക്കി കൊണ്ടുവരാനും ആവശ്യപ്പെടണം. എല്ലാവർക്കും അതിന് സമ്മതമായിരുന്നു കുട്ടികളെല്ലാവരും വലിയ ആവേശത്തോടെ ആയിരുന്നു.

മാഷ് പറഞ്ഞ കാര്യങ്ങൾ എല്ലാം ചെയ്തത് അതുമൂലം സ്കൂളിൽ പഠിക്കുന്ന മറ്റ് ഒരുപാട് കുട്ടികൾക്കും അതിന്റെ ഉപകാരം ഉണ്ടായി. അവൻ കൂടുതൽ ഉന്മേഷവാനായി പഠിക്കുവാനും ആരംഭിച്ചു. അതിനിടയിൽ മാനേജ്മെന്റ് മായുള്ള തർക്കത്തിൽ അധ്യാപകനെ സ്കൂളിൽ നിന്നും പോകേണ്ടിവന്നു പോകുന്ന ആ ദിവസം അവൻ അധ്യാപകന്റെ കൈപിടിച്ച് ഒരുപാട് കരഞ്ഞു. അവൻ മാത്രമായിരുന്നു മാഷിനോട് പോകരുത് എന്ന് ആവശ്യപ്പെട്ടത്. സ്കൂളിൽനിന്ന് പിരിഞ്ഞു പോകുമ്പോൾ അവനെ പിരിയേണ്ടി വരുന്നതിന്റെ സങ്കടമായിരുന്നു മാഷിന്. സ്വന്തം എന്ന് അവകാശപ്പെടുന്ന ബന്ധങ്ങളേക്കാൾ വളരെ വലുതാണ് ഇതുപോലെയുള്ള ആത്മബന്ധങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *