പറഞ്ഞ സ്ത്രീധനം മുഴുവൻ കൊടുക്കാത്തതിന്റെ പേരിൽ കല്യാണമണ്ഡപത്തിൽ വരന്റെ അച്ഛൻ പ്രശ്നമുണ്ടാക്കി. നിസ്സഹായനായി അവരുടെ മുൻപിൽ നാണംകെട്ടുനിൽക്കുന്ന അച്ഛനെ കണ്ട് സങ്കടം സഹിക്കാൻ കഴിയാതെ മകൾ എഴുന്നേറ്റ് വന്നു. അവൾ അച്ഛനോട് ആയി പറഞ്ഞു. അച്ഛനോട് ഞാൻ അപ്പോഴേ പറഞ്ഞതല്ലേ ഇത്രയും കൂടുതൽ സ്ത്രീധനം ചോദിച്ച ഇവർക്ക് എന്നെ കല്യാണം കഴിച്ചു കൊടുക്കേണ്ട എന്ന്.
അച്ഛൻ ഇനിയും അവരുടെ മുൻപിൽ അപേക്ഷിക്കേണ്ട ആവശ്യമില്ല നമുക്ക് കല്യാണം വേണ്ട. എന്നാൽ വിവാഹപ്രായം കഴിഞ്ഞ് നിൽക്കുന്ന മകളെ എങ്ങനെയെങ്കിലും വിവാഹം കഴിപ്പിച്ചായിരിക്കണം എന്ന അച്ഛന്റെ ആഗ്രഹമായിരുന്നു അത്.. അച്ഛന്റെ സങ്കടം കാണാൻ ആകാതെ വരന്റെ അച്ഛനോട് കല്യാണ പെണ്ണ് സംസാരിക്കാൻ തുടങ്ങി. നിങ്ങൾക്കൊക്കെ പെണ്ണിന്റെ വീട്ടുകാരുടെ അവസ്ഥ ആലോചിക്കേണ്ട ആവശ്യമില്ലല്ലോ. പറഞ്ഞതൊന്നും കിട്ടിയില്ലെങ്കിൽ വിവാഹം നിർത്തിപ്പോകാൻ നിങ്ങൾക്ക് വളരെ പെട്ടെന്ന് സാധിക്കും.
എന്നാൽ ഒരേ ജീവിതം സ്വപ്നം കണ്ട് കഴിയുന്ന ഒരു പെണ്ണിന്റെ അവസ്ഥ നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ. അവളുടെ വീട്ടുകാരുടെ ജീവിതം എന്തായിരിക്കും എന്ന് നിങ്ങൾ കണ്ടിട്ടുണ്ടോ. നിറകണ്ണുകളോടെയായിരുന്നു അവൾ ഇതെല്ലാം പറഞ്ഞത്. വിവാഹം നടത്താൻ കഴിവില്ലെങ്കിൽ അത് നടത്താൻ തീരുമാനിക്കാൻ പാടില്ലായിരുന്നു എന്ന് ദേഷ്യത്തോടുകൂടി വരന്റെ അച്ഛൻ പറഞ്ഞു. അത് അവളെ ഏറെ സങ്കടപ്പെടുത്തി. ആർക്കാടോ കഴിവില്ലാത്തത് എന്റെ അച്ഛനോ. ആൺമക്കൾ ഉണ്ടായി എന്ന് കരുതി പെൺകുട്ടികൾ ഉള്ള വീട്ടിൽ പോയി വിലപേശുന്ന നാണമില്ലാത്തവൻ അല്ലേ താൻ.
തനിക്കെല്ലാം വിവാഹം എന്നു പറയുന്നത് വെറും ഒരു വില്പന മാത്രമാണ്. എന്നാൽ എന്റെ അച്ഛനെ ഞാൻ അങ്ങനെയല്ല. അച്ഛൻ പലതവണ തടയാൻ ശ്രമിച്ചെങ്കിലും അതിനെയെല്ലാം തട്ടിമാറ്റിക്കൊണ്ട് അവൾ സംസാരിക്കാൻ തുടങ്ങി. വീട്ടിൽ എത്ര കഷ്ടപ്പാട് ഉണ്ടെങ്കിലും അച്ഛൻ ഞങ്ങൾക്ക് തന്നിരുന്ന സ്നേഹത്തിനും യാതൊരു കുറവും ഉണ്ടാവുകയില്ല. എനിക്ക് പഠിക്കാൻ എത്രത്തോളം പറ്റുന്ന അച്ഛന്റെ കഴിവനുസരിച്ച് അച്ഛൻ എന്നെ പഠിപ്പിക്കാൻ തയ്യാറുമായിരുന്നു.
എന്നാൽ എന്റെ വയസ്സ് കൂടുന്നത് കണ്ട് മനസ്സിൽ ആശങ്കകൾ നിറഞ്ഞതാണ് ഇതുപോലെ ഒരു വിവാഹത്തിന് ഇപ്പോൾ നിൽക്കേണ്ടി വന്നത്. എന്നാൽ ഇനി അതില്ല. ഞാൻ നന്നായി പഠിച്ച് ഒരു ജോലി നേടി എന്റെ അച്ഛനെ ഇനിയുള്ള കാലം ഞാൻ നോക്കും. ഒരു വിവാഹം കഴിച്ചില്ല എന്നു കരുതി എനിക്ക് യാതൊരു സങ്കടവും ഇല്ല. അച്ഛൻ എപ്പോഴും പറയുമായിരുന്നു എനിക്ക് വേണ്ടി വെള്ള കുതിരയിൽ ഒരു രാജകുമാരൻ വരുമെന്ന്. അതുപോലെ എന്നെങ്കിലും ഒരു രാജകുമാരൻ എന്നെ തേടി വരും എന്ന് ഞാൻ കാത്തിരിക്കും.
നിങ്ങളെപ്പോലെ വിവാഹത്തെ ഒരു കച്ചവടമായി മാത്രം കാണുന്നവർക്ക് ഒരച്ഛന്റെ സ്നേഹം പറഞ്ഞാൽ മനസ്സിലാവില്ല. അതും പറഞ്ഞ് നിറഞ്ഞ കണ്ണുകളോടുകൂടി അച്ഛനെയും അമ്മയുടെയും കൈപിടിച്ച് അവൾ വീട്ടിലേക്ക് നടന്നു. കരഞ്ഞു കൊണ്ടിരുന്ന അച്ഛന്റെ കണ്ണ് നീർ തുടച്ചു കൊണ്ട് അവൾ അച്ഛനെ സമാധാനപ്പെടുത്തി. ഇപ്പോൾ നമുക്ക് നഷ്ടപ്പെട്ടത് ഒരു നേരത്തെ ഭക്ഷണത്തിന്റെ ചിലവ് മാത്രമാണ് അത് ഏതെങ്കിലും ഒരു അനാഥാലയത്തിൽ കൊടുത്താൽ അവർ അത് സന്തോഷത്തോടെ കഴിച്ചു കൊള്ളും എന്നാൽ ഇപ്പോൾ കല്യാണം നടത്തിയാൽ പിന്നീട് അത് വലിയ സങ്കടത്തിലേക്ക് ആയിരിക്കും പോകുന്നത് അതുകൊണ്ട് ഈ കല്യാണം നമുക്ക് വേണ്ട അച്ഛാ. അച്ഛന്റെ കൈയും പിടിച്ച് അവൾ വീട്ടിലേക്ക് നടന്നു.