അമ്മയുടെ മരണശേഷം അച്ഛനെ വൃദ്ധസദനത്തിലേക്ക് തള്ളി വിട്ടു. പിന്നീട് ആ അച്ഛന് സംഭവിച്ചത് കണ്ട് ഞെട്ടി മകൻ.

മകനെ വീഡിയോ കോൾ ചെയ്യുകയായിരുന്നു അച്ഛൻ. നീ എന്നാണ് നാട്ടിലേക്ക് വരുന്നത് എനിക്ക് നിന്നെ കാണാൻ കൊതിയാകുന്നു എന്ന അച്ഛൻ പരാതി പറഞ്ഞു. ആഴ്ചയിൽ രണ്ടുപ്രാവശ്യം ഞാൻ വിളിക്കുന്നതല്ലേ അച്ഛാ എനിക്ക് ഇവിടെ തിരക്കാണ് പെട്ടെന്ന് എനിക്ക് വരാൻ പറ്റില്ല എന്ന മകനും മറുപടി പറഞ്ഞു സങ്കടം സഹിക്കാൻ പറ്റാതെയായിരുന്നു അച്ഛൻ ഫോൺ ഓഫ് ചെയ്തത്. ഇതുവരെ തന്നെ കാണണമെന്ന് ആവശ്യപ്പെടാതെ ഇരുന്ന അച്ഛൻ പെട്ടെന്ന് അങ്ങനെ പറഞ്ഞപ്പോൾഅവനും ചെറിയ വിഷമം തോന്നി.

   

അമ്മയുടെ മരണശേഷം തറവാട് വീടിൽ ആരുമില്ലാതായി. വിദേശത്ത് ജോലിയുള്ള അനിയത്തി അവിടെ തന്നെ താമസമാക്കി. എനിക്കും ജോലി വിദേശത്തായിരുന്നു. അച്ഛനെ നോക്കാൻ ആരുമില്ലാത്ത അവസ്ഥ അതുകൊണ്ട് ഒരു വൃദ്ധസദനത്തിലേക്ക് അച്ഛനെ മാറ്റി. അതിനുശേഷം ഞാൻ അച്ഛനെ പോയി കണ്ടിട്ടില്ല. എന്നാൽ അച്ഛന്റെ ആ ചോദ്യം അവനെ ഏറെ വിഷമിപ്പിച്ചു. അതുകൊണ്ട് കുറച്ചുനാളത്തെ അവധിയെടുത്ത് അവൻ ഒറ്റയ്ക്ക് അച്ഛന്റെ അടുത്തേക്ക് യാത്രയായി. അവനെ കണ്ട ഉടനെ അച്ഛൻ ഓടിവന്നു കെട്ടിപ്പിടിച്ച് കരഞ്ഞു ആദ്യമായിട്ടായിരുന്നു അവൻ അച്ഛൻ കരയുന്നത് കാണുന്നത്.

എന്തുപറ്റി അച്ഛാ എന്നവൻ ചോദിച്ചു. ഒന്നുമില്ല എന്നെ കൂടെ നീ രണ്ട് ദിവസം ഇവിടെ നിൽക്കണം. എന്നാൽ അത് പറ്റില്ല എന്നായിരുന്നു മകന്റെ മറുപടി. അച്ഛൻ ഇവിടെ നിന്നോളൂ ഞാൻ വേറെ സ്ഥലത്തു നിന്നോളാം. അവിടുത്തെ വൃദ്ധസദനത്തിൽ നിൽക്കേണ്ടി വന്നു ആ മകന്. അവിടത്തെ ജീവിതം അവനെ വളരെയധികം മടുത്തു ഉണ്ടാക്കുന്നതായിരുന്നു. കൃത്യമായ സമയം പാലിച്ചുകൊണ്ട് യാന്ത്രികമായ ഒരു ജീവിതം. രണ്ടുവർഷം അച്ഛൻ ഇവിടെ എങ്ങനെ കഴിഞ്ഞു എന്ന് അവൻ അത്ഭുതപൂർവം ചിന്തിച്ചു. രണ്ടുദിവസത്തിനുശേഷം അച്ഛൻ അവനോട് പറഞ്ഞു. നമുക്ക് നമ്മുടെ തറവാട്ട് വീട്ടിലേക്ക് പോകണം.

രണ്ട് ദിവസം എനിക്ക് അവിടെ താമസിക്കണം നീ അതിനുള്ള ഏർപ്പാട് ചെയ്യൂ. ആദ്യം അവൻ മടിച്ചെങ്കിലും പിന്നീട് അതിനുള്ള ഏർപ്പാടുകൾ എല്ലാം ചെയ്തു വീട് നോക്കുന്ന ആളോട് പറഞ്ഞു വീട് എല്ലാം തന്നെ വൃത്തിയാക്കി വച്ചു. അന്ന് രാത്രി കഞ്ഞിയും കുടിച്ച് അച്ഛനെ അവൻ ഉറങ്ങാൻ കിടത്തി രാത്രിയിൽ അവരും ഒന്നു മയങ്ങിപ്പോയി. പെട്ടെന്നായിരുന്നു ഉണ്ണി എന്ന അച്ഛന്റെ വിളി. കണ്ണുകൾ തുറന്ന് അവൻ അച്ഛനെ നോക്കി. അച്ഛൻ ചോദിച്ചു നീ ആ വൃദ്ധസദനത്തിന്റെ ജനാലയിലൂടെ പുറത്തേക്ക് നോക്കിയിട്ടുണ്ടോ.

ഞാൻ നോക്കുമ്പോൾ എനിക്കത് നമ്മുടെ തറവാട് വീടായിട്ടാണ് തോന്നിയിട്ടുള്ളത്. ആ നിമിഷം അവിടെ നിൽക്കുമ്പോൾ നിന്റെ കുട്ടികൾ അവിടെ കളിക്കുന്നതായും നിന്റെ അമ്മ അവർക്ക് കഥകൾ പറഞ്ഞു കൊടുക്കുന്നതായും ഞാൻ കരുതിയിരുന്നു. നീ ഒരിക്കലും ഈ വീട് ആർക്കും വിൽക്കരുത്. കൂടെ ആരുമില്ല എന്ന് തോന്നൽ ഉണ്ടാകുമ്പോൾ നീ ഇവിടേക്ക് വരണം. നിന്നെ കാത്ത് അച്ഛനും അമ്മയും ഇവിടെ തന്നെ ഉണ്ടാകും. അതും പറഞ്ഞ് ഒരു ചുടുചുംബനം അവന്റെ നെറ്റിയിൽ നൽകി അച്ഛൻ റൂമിൽ നിന്നും പുറത്തുപോയി.

ഒരു ഞെട്ടിലൂടെയായിരുന്നു അവൻ ഉറക്കത്തിൽ നിന്നും ഉണർന്നത്. അച്ഛൻ നൽകിയ ചുംബനത്തിന്റെ നനവ് അപ്പോഴും അവന്റെ നെറ്റിത്തടത്തിൽ ഉണ്ടായിരുന്നു. ഉണർന്നു പോയി റൂമിൽ നോക്കിയപ്പോഴേക്കും അച്ഛൻ യാത്രയായിരുന്നു. ചടങ്ങുകൾ എല്ലാം കഴിഞ്ഞ് തിരികെ പോകുമ്പോൾ മനസ്സിൽ ഒരു കാര്യം ഉറപ്പിച്ചു വർഷത്തിൽ ഒരിക്കൽ എങ്കിലും വീട്ടിലേക്ക് വന്ന അച്ഛന്റെയും അമ്മയുടെയും കൂടെ നിൽക്കണമെന്ന് തിരിച്ചറിഞ്ഞു കൂടെ ആരുമില്ലാത്തതിന്റെ ഒറ്റപ്പെടൽ.

Leave a Reply

Your email address will not be published. Required fields are marked *