പിറന്നാളിന് ഭാര്യക്ക് കൊടുത്ത സർപ്രൈസ് കണ്ട് ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അതിന് പിന്നിലെ കാര്യം അറിഞ്ഞ് ഭർത്താവ് ഞെട്ടിപ്പോയി.

ആര്യയുടെ പിറന്നാൾ ദിവസമായിരുന്നു അന്ന്. ഭർത്താവായ കണ്ണൻ വരുന്നതിനു മുൻപേ കൂട്ടുകാരനായ നിതിൻ അവൾക്ക് ഒരു സമ്മാനവുമായി പ്രൊപ്പോസ് ചെയ്തു. ആര്യ എനിക്ക് നിന്നെ വളരെ ഇഷ്ടമാണ് നമ്മുടെ ബന്ധം കണ്ണൻ അറിയാതെ ഞാൻ നോക്കിക്കോളാം. അത് പറഞ്ഞപ്പോൾ സ്വന്തം കൂടപ്പിറപ്പിനെ പോലെ കണ്ട നിനോട് ഭാര്യക്ക് വെറുപ്പ് തോന്നി. നീ ഇപ്പോൾ എന്റെ മുറിയിൽ ഇറങ്ങിപ്പോകണം ഇതായിരുന്നു നിന്റെ മനസ്സിൽ നീ എന്ത് വിചാരിച്ചത് ഞാൻ മറ്റ പെൺകുട്ടികളെ പോലെയല്ല എന്റെ മനസ്സിൽ എന്റെ കണ്ണേട്ടൻ മാത്രമേയുള്ളൂ.

   

അത് പറഞ്ഞപ്പോൾ നിതിൻ പറഞ്ഞു വെറുതെ പോകാൻ അല്ല ഞാൻ വന്നത് അതും പറഞ്ഞു അവളുടെ അടുത്തേക്ക് അയാൾ നീങ്ങി. കണ്ണൻ വന്ന വാതിൽ തുറന്നത്. ഒരു അമ്പരപ്പായിരുന്നു ഭാര്യയുടെ മുഖത്ത്. കണ്ണനെ കണ്ടതോടെ നിതിൻ പറഞ്ഞു എനിക്ക് തെറ്റ് പറ്റി ഞാൻ ഇവൾ വിളിച്ചപ്പോൾ വരാൻ പാടില്ലായിരുന്നു. പറയുന്നത് കേട്ട് അവൾ ശരിക്കും ഞെട്ടിപ്പോയി അവൾ ഓടി ചെന്ന് കണ്ണന്റെ അരികിൽ പോയി പറഞ്ഞു എനിക്ക് ഒന്നും അറിയില്ല. അവൻ കള്ളം പറയുകയാണ് എന്നെ വിശ്വസിക്കാൻ കണ്ണേട്ടാ.

അവൻ അവളെ തട്ടിമാറ്റി എനിക്കിപ്പോൾ എന്റെ മുഖം കാണുന്നത് തന്നെ വെറുപ്പാണ് എത്രനാളായി ബന്ധം തുടങ്ങിയിട്ട്. അവൻ മുഖം പൊട്ടി കരയാൻ തുടങ്ങി. ആര്യ പലതും പറയാൻ ശ്രമിച്ചു അവൾ അവസാനം പൊട്ടിക്കരഞ്ഞു. അപ്പോഴയിരുന്നു എല്ലാവരിൽ നിന്നും ആ ചിരി ഉയർന്നത്. പിറന്നാളിന്റെ ഭാഗമായി അവളെ എല്ലാവരും ചേർന്ന് പറ്റിച്ചതായിരുന്നു. എന്നാൽ ചുറ്റും സംഭവിക്കുന്നത് എന്താണെന്ന് പോലും അറിയാതെ അവൾ മരവിച്ച് ഒരു മാത്രമായിരുന്നു. ഡോക്ടറുടെ അടുത്ത് എല്ലാ വിവരങ്ങളും കണ്ണൻ വ്യക്തമായി തന്നെ പറഞ്ഞു കൊടുത്തു.

ഈയൊരു കാരണം കൊണ്ട് ആരെങ്കിലും ആത്മഹത്യ ചെയ്യുമോ ഞങ്ങൾ തമാശയാണെന്ന് മാത്രമേ കരുതിയുള്ളൂ. നിങ്ങൾ വിചാരിക്കുന്നതുപോലെയല്ല ആര്യ. അവളുടെ ജീവിതത്തിൽ ഇതിനുമുൻപും ഇതുപോലെയുള്ള ഒരു സംഭവം ഉണ്ടായിട്ടുണ്ട്. പിറന്നാൾ ദിവസം അമ്മയും ബാക്കിയുള്ളവരും ചേർന്ന് അവളെ പറ്റിക്കാൻ ആയി അവൾ മായയായി പോയതുപോലെ അവർ അഭിനയിച്ചു. ഞാനിവിടെ തന്നെ നിൽക്കുന്നുണ്ടെന്ന് ആവുന്നത്രയും അവൾ പറഞ്ഞു നോക്കി. കരച്ചിലിന്റെ വക്കത്തിയപ്പോഴായിരുന്നു.

എല്ലാവരും പറ്റിക്കപ്പെട്ടതാണെന്ന് പറഞ്ഞത് പക്ഷേ ആ പിഞ്ചുമനസ്സ് വളരെ വലിയൊരു മാനസിക സംഘർഷം അനുഭവിക്കുകയായിരുന്നു അതുപോലെ തന്നെയായിരുന്നു സ്കൂളിൽ കൂട്ടുകാരിൽ നിന്നും അവൾക്കുണ്ടായ ധാരാളം അനുഭവങ്ങൾ. ശരീരത്തിന് സംഭവിക്കുന്ന മുറിവുകൾ പോലെ തന്നെയാണ് മനസ്സിനും സംഭവിക്കുന്നത്. നിങ്ങൾ ഇപ്പോൾ ചെയ്തതും അതുപോലെ തന്നെയാണ് പക്ഷേ ഇത് അവളുടെ സമനില മുഴുവനായി തെറ്റിച്ചു. ഡോക്ടർ പറയുന്നത് കേട്ട് കരയാൻ അല്ലാതെ കണ്ണിന് സാധിക്കുമായിരുന്നില്ല. ഡോക്ടർ ഈ ചെറിയൊരു കാര്യത്തിന് അവൾ ആത്മഹത്യ ചെയ്യുമെന്ന് ഞാൻ കരുതിയില്ല.

ചെറിയ കാര്യമോ ദേഷ്യപ്പെട്ടു കൊണ്ട് ഡോക്ടർ കണ്ണിനു മുന്നിലേക്ക് ചാടി. ഇനി അവൾ വിചാരിച്ച അല്ലാതെ തിരികെ ജീവിതത്തിലേക്ക് വരില്ല. ഇല്ലെങ്കിൽ നിങ്ങൾ അവളെ സ്നേഹം കൊണ്ട് മാറ്റിയെടുക്കണം. ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങുമ്പോൾ മരച്ചുവട്ടിൽ അവൾ ഇരിക്കുന്നത് അവൻ കണ്ടു. അവളുടെ തോളത്ത് കൈവച്ച് കൂടെ നടക്കുമ്പോൾ. പകച്ചു കൊണ്ടായിരുന്നു അവൾ കണ്ണനെ നോക്കിയത്. തന്റെ കൂടെ നടക്കുന്നത് ആരാണെന്ന് അവൾ ഇടയ്ക്കിടയിൽ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. വീണ്ടും സ്നേഹം നിറഞ്ഞ പുതിയ ജീവിതത്തിലേക്ക് അവൻ അവളെ കൂട്ടിക്കൊണ്ടുപോയി.

Leave a Reply

Your email address will not be published. Required fields are marked *