ബാങ്കിൽ നിന്നും കൃഷ്ണൻ നേരെ പോയത് ബീച്ചിലേക്ക് ആയിരുന്നു. വീട്ടിൽ പോയാൽ കുഞ്ഞില്ലാത്തതിന്റെ ദുഃഖം ഭാര്യയുടെ മുഖത്ത് കാണേണ്ടിവരും. അമ്മയാണെങ്കിൽ അവളോട് ഇപ്പോൾ വളരെ ദേഷ്യത്തിലാണ് എന്നോട് വേറെ വിവാഹം കഴിക്കാനും പറയുന്നു. എല്ലാം ചിന്തിച്ചുകൊണ്ട് ഇരിക്കുമ്പോഴായിരുന്നു ആറു വയസ്സ് പ്രായമുള്ള ഒരു കുട്ടി കപ്പലണ്ടിയുമായി അവന്റെ മുന്നിൽ വന്നത്. കുട്ടിയുടെ നിർബന്ധത്തിനു വഴങ്ങി അവൻ കടല ഒരു പൊതി വാങ്ങി. അവനോട് പേര് ചോദിച്ചപ്പോൾ കിച്ചു എന്നവൻ പറഞ്ഞു.
ആ പേര് കൃഷ്ണനെ വല്ലാതെ വിഷമിപ്പിച്ചു. അത് വിളിക്കാൻ അവകാശമുണ്ടായിരുന്ന ആൾ ഇപ്പോൾ അവന്റെ ജീവിതത്തിൽ ഇല്ല. കാലങ്ങൾക്കു മുമ്പ് ഒരു ദിവസം ബസ്സിൽ യാത്ര ചെയ്തുകൊണ്ടിരിക്കവേ ടിക്കറ്റിനു പൈസ ഇല്ലാത്തതുകൊണ്ട് കണ്ടക്ടർ ഒരു കുട്ടിയെ വളരെയധികം വഴക്കു പറയുകയായിരുന്നു. കണ്ണുകൾ നിറഞ്ഞുകൊണ്ട് ബസ്സിൽ നിന്ന് ഇറങ്ങാൻ തുടങ്ങുന്ന കുട്ടിയെ തടഞ്ഞുകൊണ്ട് അവൾക്ക് വേണ്ടിയുള്ള ടിക്കറ്റ് കൃഷ്ണൻ എടുത്തു. അവളെ കാണുന്നതിനായി പലവട്ടം അയാളെ ബസ്സിൽ കയറിയെങ്കിലും അവളെ കാണാൻ സാധിച്ചില്ല.
അങ്ങനെ ഒരു ദിവസം അയാൾ ബസ് ഇറങ്ങി നടന്നു പോകുമ്പോഴായിരുന്നു പിന്നിൽ നിന്ന് ഒരു വിളി വന്നത്. അത് അവളായിരുന്നു ആതിര. ടിക്കറ്റ് കൊടുത്ത പൈസ തിരികെ കൊടുക്കാൻ വന്നതായിരുന്നു അവൾ എന്നാൽ അയാൾ അത് വാങ്ങാൻ തയ്യാറായില്ല. ബസ് ഇറങ്ങി അടുത്തുള്ള ഒരു ഷോപ്പിൽഅവൾ ജോലിക്ക് പോകുന്നുണ്ട്. അവളുടെ അച്ഛൻ മരിച്ചു അമ്മ വീണ്ടും ഒരാളെ കല്യാണം കഴിച്ചു. എന്നാൽ അയാളാണെങ്കിൽ അവളോട് വളരെ മോശമായാണ് അയാൾ പെരുമാറാറുള്ളത് അതുകൊണ്ടുതന്നെ ജോലിക്ക് പോകുന്നതാണ് അവൾക്കൊരു ആശ്വാസം.
ഒരു ദിവസം കരഞ്ഞുകൊണ്ട് തന്നെ കാത്തുനിന്ന ആതിരയോടെ ചോദിച്ചു എന്തുപറ്റി നീ എന്തിനാണ് കരയുന്നത് അപ്പോൾ അവൾ പറഞ്ഞു ഇന്ന് അമ്മ വീട്ടിൽ ഇല്ല അയാൾ മാത്രമായിരിക്കും വീട്ടിൽ ഉണ്ടായിരിക്കുക എനിക്ക് വീട്ടിലേക്ക് പോകാൻ പേടിയാണ് ഞാൻ ഇന്ന് കിച്ചുവേട്ടന്റെ കൂടെ വന്നോട്ടെ. അന്നൊരു ദിവസം രാത്രി റൂമെടുത്തു താമസിച്ചു. എന്നാൽ പിറ്റേദിവസം തന്നെ വീട്ടിലേക്ക് പോകേണ്ട അത്യാവശ്യം കൃഷ്ണന് വന്നു. പോയതിലും വേഗത്തിൽ ആയിരുന്നു അവൻ തിരികെ വന്നത് എന്നാൽ അവളെ കണ്ടെത്താൻ സാധിച്ചില്ല.
അവളെ അമ്മ അനിയത്തിയുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി എന്നറിയാൻ സാധിച്ചു. പിന്നീട് എത്ര തിരഞ്ഞിട്ടും അവളെ കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. അവളെ വീണ്ടും കാണും എന്ന പ്രതീക്ഷയിലാണ് ആലപ്പുഴയിലേക്ക് വന്നത്. ഓർമ്മകളിൽ നിന്നുണർന്ന അയാൾ നടക്കുകയായിരുന്നു അപ്പോൾ കിച്ചു എന്ന ആൺകുട്ടി അവിടെ കരയുന്നത് കണ്ടു എന്താണെന്ന് ചോദിച്ചപ്പോൾ പറഞ്ഞു. വീട്ടിൽ മുത്തശ്ശനും വഴക്കിടുകയാണ് കപ്പലണ്ടി വിറ്റതിന്റെ പൈസ മുഴുവൻ കൊടുക്കാത്തതിന് അവൻ കുട്ടിയെയും കൂട്ടി വീട്ടിലേക്ക് പോയിടായിരുന്നു .
അച്ഛനും അമ്മയും എവിടെയാണെന്ന് ചോദിച്ചപ്പോൾ അവർ തൂങ്ങി മരിച്ചതാണെന്ന് പറഞ്ഞു പിന്നീട് കുട്ടിയോട് ഒന്നും ചോദിക്കാൻ കൃഷ്ണനെ തോന്നിയില്ല എന്താണ് അവരുടെ പേര് എന്ന് ചോദിച്ചപ്പോൾ അമ്മയുടെ പേര് ആതിര ആണെന്ന് പറഞ്ഞു ഉടനെ തന്റെ ആതിരയായിരുന്നു അത് എന്നവൻ ഒരു നിമിഷം ചിന്തിച്ചു പോയി. വീട്ടിലേക്ക് ചെന്നപ്പോൾ അവൻ ശരിക്കും ഞെട്ടിപ്പോയി അതേ തന്റെ ആതിരയാണത്. രണ്ടാം അച്ഛനാൽ നശിപ്പിക്കപ്പെട്ട അവൾ ഈ കുഞ്ഞിനെ പ്രസവിച്ച് സ്വയം ആത്മഹത്യ ചെയ്യുകയായിരുന്നു. എന്നെങ്കിലും തന്നെ വന്നാൽ കൊടുക്കാൻ വേണ്ടി മകനെ അവൾ അമ്മയ്ക്ക് നൽകിയാണ് പോയത്. അയാൾ കിച്ചുവിനെ വാരിപ്പുണർന്നു നിറയെ ഉമ്മവെച്ചു. കുഞ്ഞുങ്ങൾ ഇല്ലാതിരുന്ന അയാൾക്ക് പുതിയൊരു മകനെയായിരുന്നു കിട്ടിയത്.