ചോറ് ചോദിച്ചപ്പോൾ രാധ അച്ഛന്റെ മുഖത്തേക്ക് ചോറ് വലിച്ചെറിഞ്ഞു. ചോറും കറിയും കുമാരന്റെ മുഖത്ത് പതിച്ചു. ഇത് കണ്ട് മകൻ വിഷ്ണു ഓടിവന്നു. അച്ഛനെ എടുത്തുകൊണ്ടുപോയി മുഖം കഴുകി. ഇത് കുറച്ച് കൂടിപ്പോയി രാധേ വിഷ്ണു പറഞ്ഞു. അവൾ കലിതുള്ളി കൊണ്ട് മറുപടി പറഞ്ഞു. ഇയാളെ എവിടെയെങ്കിലും കൊണ്ടുപോയി കളയു. ചത്തു പോകുന്നില്ലല്ലോ ഇത്രയും നാൾ കഴിഞ്ഞിട്ടും. എനിക്ക് കാണുന്നത് തന്നെ കലിയാണ്. ഇത്രയും കേട്ടിട്ടും ഒന്നും മിണ്ടാതെ അയാൾ തനിക്കായി മാത്രമുള്ള ഒറ്റമുറിയിലേക്ക് പോയി.
മരിച്ചുപോയ തന്റെ ഭാര്യയെ ഓർത്തുകൊണ്ട് അയാൾ കുറെ നേരം കരഞ്ഞു. രാത്രി കുറെ ആയപ്പോൾ അയാൾ വടി കുത്തിപ്പിടിച്ചുകൊണ്ട് വീട്ടുമുറ്റത്തേക്ക് ഇറങ്ങി. താനും ഭാര്യയും ഒരുമിച്ചിരുന്ന് പറമ്പിലെ മൂലയിലേക്ക് ആയിരുന്നു അയാൾ പോയത്. ഭാര്യ ഉണ്ടായിരുന്നപ്പോൾ പറമ്പിലെ ജോലികളിൽ ക്ഷീണിച്ചിരുന്ന അയാളുടെ അടുത്തേക്ക് അവൾ വരുമായിരുന്നു. തൊഴിൽ തല വെച്ച് ചളി പിടിച്ച കൈകൾ കോർത്തുകൊണ്ട് അവൾ ചാരിയിരുന്നു. നീ എന്തിനാണ് പെണ്ണേ നിന്റെ എന്നാൽ ചോദിക്കുമ്പോൾ ഈ മണം എനിക്ക് ഇഷ്ടമാണ് കുമാരേട്ടാ എന്നായിരുന്നു അവളുടെ മറുപടി.
പതിനഞ്ചാമത്തെ വയസ്സിൽ കല്യാണം കഴിച്ചതാണ് ജാനകിയെ. നീണ്ട 50 വർഷം അവർ ഒരുമിച്ചായിരുന്നു. ആദ്യത്തെ ഏഴു മക്കളുടെ മരണശേഷം ആയിരുന്നു എട്ടാമനായ വിഷ്ണു ജനിച്ചത്. പഴയ ഓർമ്മകളിൽ മുഴുകിയിരുന്നപ്പോൾ ഭാര്യതന്നെ അടുത്തുണ്ടെന്ന് അയാൾക്ക് തോന്നിപ്പോയി. അയാളെ തലോടി പോയ കാറ്റിൽ അവളുടെ സാന്നിധ്യം ഉണ്ടെന്ന് അയാൾക്ക് തോന്നി പോയി. തിരികെ അയാൾ റൂമിലേക്ക് തന്നെ പോയി പിറ്റേദിവസം മുറ്റത്ത് നിന്ന് കുട്ടികളുടെ വഴക്ക് കേട്ടാണ് അയാൾ ഉണർന്നത്.
അയാൾ ആദ്യം നോക്കിയത് മരുമകളായ രാധാകര ഉണ്ടോ എന്നാണ് അവൾ ഇല്ല എന്ന് ഉറപ്പുവരുത്തിയപ്പോൾ മക്കളുടെ അടുത്തേക്ക് കുമാരൻ പോയി എന്താണെന്ന് ചോദിച്ചു. അടുത്ത വീട്ടിലെ കുട്ടിയുമായി വഴക്കിടുകയായിരുന്നു പേരക്കുട്ടി. അവനെ അവന്റെ അമ്മയുടെ അതേ സ്വഭാവം തന്നെയാണ് പെട്ടെന്ന് ദേഷ്യപ്പെടും. അവനെ അടുത്തിക്കൊണ്ട് കുമാരൻ ഒരു കഥ പറഞ്ഞു കൊടുത്തു. ഒരു വീട്ടിൽ ഒരു അമ്മയും മകനും ഉണ്ടായിരുന്നു ആ മകനെ ഒരുപാട് ദേഷ്യം ആയിരുന്നു ഒരു ദിവസം അമ്മ പറഞ്ഞു നിനക്ക് ദേഷ്യം വരുമ്പോൾ എല്ലാം നീ പുറകിലെ ചുമരിൽ ഓരോ ആണി തറയ്ക്കുക.
പിന്നീട് അത് പറച്ചു കളയാനായി അമ്മ ആവശ്യപ്പെട്ടു. അത് പറിച്ചു കളഞ്ഞപ്പോഴും അതിന്റെ അവശേഷിപ്പുകൾ അവിടെത്തന്നെ ഉണ്ടായിരുന്നു. ദേഷ്യം അങ്ങനെയാണ് ദേഷ്യപ്പെടുമ്പോൾ നാം ചെയ്യുന്ന കാര്യങ്ങളും ഓരോ വാക്കുകളും മായാതെ അവിടെ തന്നെ കിടക്കും അതുകൊണ്ട് മോൻ ആരോടും ഇനി ദേഷ്യപ്പെടരുത്. അതും പറഞ്ഞു നിൽക്കുമ്പോഴായിരുന്നു രാധാ കടന്നുവന്നത്. കുമാരൻ രാധയോട് പറഞ്ഞു. മോൾ എന്നെ ഏതെങ്കിലും ഒരു വൃദ്ധസദനത്തിലേക്ക് കൊണ്ടാക്കിക്കോ.
ജാനകിയുടെ ഓർമ്മകൾ ഇവിടെ ഉള്ളതുകൊണ്ടാണ് എനിക്ക് ഇവിടെ നിന്ന് പോകാൻ താല്പര്യം ഇല്ലാതിരുന്നത്. നിന്നെ ഒരു മരുമകൾ ആയിട്ടല്ല മകൾ ആയിട്ടായിരുന്നു ഞങ്ങൾ കണ്ടത് ആദ്യമെല്ലാം നിനക്ക് എന്നെ വളരെ ഇഷ്ടമായിരുന്നു ജോലിയുടെ ആവശ്യത്തിനു വിദേശത്ത് പോയി തിരിച്ചു വരുമ്പോഴെല്ലാം ഏറ്റെടുത്തു വന്നു എല്ലാ വിശേഷങ്ങളും നീ പറയുമായിരുന്നു. എന്നാൽ അവളുടെ മരണം ശേഷം നിനക്ക് ഇവിടേക്ക് വരേണ്ടി വന്നു. തിരിച്ചു പോകാൻ പറ്റാത്തതിന്റെ ദേഷ്യമായിരുന്നു നിനക്ക് എന്നോട്. എന്നോട് ക്ഷമിക്കുക മകളെ.
കുറച്ചുദിവസം വിഷ്ണുവിനെ കാണാതിരുന്നപ്പോൾ നിനക്ക് എത്രത്തോളം വിഷമം ഉണ്ടായി. അപ്പോൾ ഇത്രയും നാൾ എന്റെ കൂടെ ഉണ്ടായിരുന്ന അവൾ പോകുമ്പോൾ ഞാൻ എത്രത്തോളം വേദനിക്കും. എത്രയും പെട്ടെന്ന് എന്നെ കൊണ്ടുപോയി കൊള്ളൂ. ഇത്രയും പറഞ്ഞ് തിരിയുമ്പോൾ ആയിരുന്നു മകന്റെ നിറഞ്ഞ നിലവിളി അവൾ കേട്ടത്. ഓടിച്ചെന്ന് നോക്കുമ്പോൾ കണ്ടത് മരിച്ചുകിടക്കുന്ന അച്ഛനെയായിരുന്നു അവൾ തിരിഞ്ഞുനോക്കിയപ്പോൾ ഒരു ചെറുപുഞ്ചിരി നൽകിക്കൊണ്ട് അച്ഛൻ അവളുടെ മുന്നിലൂടെ അന്തരീക്ഷത്തിലേക്ക് മാഞ്ഞു പോവുകയായിരുന്നു. ചെയ്ത തെറ്റ് ഓർത്ത് അവൾ നിറമിഴികളോടെ അത് നോക്കി നിന്നു.