അമ്മയുടെ ആത്മഹത്യ ഭീഷണി കൊണ്ട് സ്വന്തം കാമുകിയെ ഉപേക്ഷിച്ചു. കാലങ്ങൾക്ക് ശേഷം ആ പെൺകുട്ടിയെ കണ്ടപ്പോൾ അമ്മ ഞെട്ടിപ്പോയി.

മാധവേട്ടനെയും കൊണ്ട് ആശുപത്രിയിലേക്ക് വരുകയായിരുന്നു മിഥുന. എനിക്ക് ചെറിയൊരു നെഞ്ച് വേദനയല്ലേ ഉള്ളൂ നീ അപ്പോഴേക്കും എന്നെ ഒരു രോഗിയാക്കിയോ എന്ന തമാശരൂപയാണോ മാധവേട്ടൻ മിഥുനയോടു ചോദിച്ചു. അവളുടെ മുഖത്ത് ഏറെ ഭയമായിരുന്നു. മാധവേട്ടന് എപ്പോഴും ചിരിയാണ്. തമാശകൾ പറഞ്ഞു മറ്റുള്ളവരെ ചിരിപ്പിച്ചും ഇടപഴുകുന്ന പ്രകൃതമാണ് മാധവന് ഉള്ളത്. അവൾ വേഗം ടിക്കറ്റും വാങ്ങി ഡോക്ടറെ കാണാനുള്ള ക്യൂവിൽ പോയിരുന്നു. അപ്പോൾ ആയിരുന്നു അവർക്കുള്ള വിളി വന്നത്.

   

ഡോക്ടറെ കാണാനായി റൂമിലേക്ക് കയറിവരവേ അവൾ ഡോക്ടറെ കണ്ട് ഞെട്ടി. ഡോക്ടറായ ഹരി മിഥുനയെ കണ്ടപ്പോൾ വളരെയധികം ആശ്ചര്യമായിരുന്നു തോന്നിയത്. ഇരുവരും പരസ്പരം നോക്കി നിൽക്കുന്നത് കണ്ടപ്പോൾ മാധവേട്ടൻ പറഞ്ഞു ഞാനാണ് രോഗി. അത് കേട്ടപ്പോൾ ഡോക്ടർ മാധവനെ നോക്കി ചിരിച്ചു. മിഥുന ഇതാരാണ്. ഇത് മാധവൻ എന്റെ ഭർത്താവാണ്. അത് കേട്ടപ്പോൾ അയാൾ ഞെട്ടി. ഡോക്ടറുടെ മുഖഭാവം കണ്ടപ്പോൾ മാധവൻ പറഞ്ഞു. ഡോക്ടർ അത്ഭുതപ്പെട്ടു പോയിരിക്കും അല്ലേ. 50 വയസ്സുള്ള എനിക്ക് 30 വയസ്സുള്ള ഇവൾ എങ്ങനെ ഭാര്യയായി എന്ന്. പിന്നീട് ഒന്നും പറയാൻ അവൾ സമ്മതിച്ചില്ല.

ഹരി മാധവനെ പരിശോധിച്ചു. കുറച്ച് ടെസ്റ്റുകൾ ചെയ്യണമെന്ന് പറഞ്ഞ് ഡോക്ടർ അവരെ കൂട്ടിക്കൊണ്ടുപോയി. നേഴ്സിനൊപ്പം അവർ ടെസ്റ്റുകൾ ചെയ്യാൻ പോയി. അതിന്റെ റിസൾട്ട് എല്ലാം വന്നതിനുശേഷം അവർ വീണ്ടും ഡോക്ടറുടെ അടുത്തേക്ക് പോയി റിസൾട്ട് കണ്ടപ്പോൾ ഡോക്ടറുടെ മുഖമൊന്നു ചുളിഞ്ഞു. എന്താ ഡോക്ടർ എനിക്ക് എന്തെങ്കിലും പ്രശ്നമുണ്ടോമാധവൻ ചോദിച്ചു.പേടിക്കാൻ ഒന്നുമില്ല. ഇസിജിയിൽ ചെറിയൊരു വേരിയേഷൻ. ഇന്നൊരു ദിവസം ഇവിടെ കഴിയാം. മിഥുന ചെറുതായി ഒന്ന് പേടിച്ചു. അവൾ കരയാൻ തുടങ്ങി. അവളെ ആശ്വസിപ്പിച്ചുകൊണ്ട് മാധവൻ പറഞ്ഞു നീ കരയേണ്ട എനിക്കൊന്നും പറ്റില്ല.

ഇന്നൊരു ദിവസം ഇവിടെ കിടക്കണം എന്നല്ലേ ഉള്ളൂ കുഴപ്പമില്ല. എല്ലാറ്റിനെയും ഒരു ചിരിയോടെ സമീപിക്കുന്ന മനോഭാവമുള്ള മാധവന് അതൊന്നും ഭയപ്പാട് ഉണ്ടാക്കിയില്ല. റൂമിലേക്ക് മാറ്റി. നഴ്സ് രാത്രി ഇഞ്ചക്ഷൻ വയ്ക്കുവാൻ വന്നു. മരുന്നിന്റെ ഡോസ് കാരണം അയാൾ മയങ്ങിപ്പോയി. കുറച്ചുനേരത്തിനു ശേഷമായിരുന്നു നഴ്സ് വന്നത് ഡോക്ടറെ കാണണം എന്ന് പറഞ്ഞിട്ടുണ്ട്. അവൾ ഹരിയുടെ അടുത്തേക്ക് പോയി. മാനവനെ പെട്ടെന്ന് തന്നെ ഒരു ഓപ്പറേഷൻ വേണം. അയാൾ ഒരു ഹാർട്ട് പേഷ്യന്റ് ആണ്. നിറമിഴികളോടെയായിരുന്നു ഓപ്പറേഷൻ തീയേറ്ററിലേക്ക് മാധവൻ കടന്നുപോയത്.

അപ്പോഴും അയാളുടെ മുഖത്ത് ഒരു ചിരി ഉണ്ടായിരുന്നു. അത് തിരികെ വരാത്ത ഒരു യാത്രയും കൂടിയായിരുന്നു. കുറച്ചുനാളുകൾക്ക് ശേഷം ഹരിയും അമ്മയും അവളെ കാണാൻ എത്തി. കൂടെ അഞ്ചുവയസ്സുകാരനായ ഒരു മകനും. അമ്മഅവളുടെ അടുത്ത് ചെന്ന് പറഞ്ഞു. എന്റെ ഒരാളുടെ വാശി കാരണമാണ് എന്റെ മകന് നിന്നെ കല്യാണം കഴിക്കാൻ സാധിക്കാഞ്ഞത്. ഞാൻ അവനെ വേറെ കല്യാണം കഴിപ്പിച്ചു എന്നാൽ അവൾ ഈ മകൻ ജനിച്ചതിനു ശേഷം പണത്തിന്റെ അഹങ്കാരമായിരുന്നു. അവൾ എന്റെ മകനെയും ഈ കുഞ്ഞിനെയും വിട്ടുപോയി.

നിന്നോട് ഞാൻ അന്ന് ചെയ്ത തെറ്റിന് ഇപ്പോൾ പരിഹാരം ചോദിക്കുകയാണ് എന്റെ മകന്റെ ഭാര്യയായി ഈ കുഞ്ഞിന്റെ അമ്മയായി നിനക്ക് ഇനിയുള്ള കാലം ജീവിച്ചു കൂടെ. ഇല്ല എന്നായിരുന്നു അവളുടെ ഉറച്ച മറുപടി. അമ്മയുടെയും അച്ഛനെയും മരണശേഷം എന്റെ അനിയത്തിമാരെ പഠിപ്പിച്ചതും എനിക്കൊരു തുണയായി നിന്നതും എല്ലാം മാധവേട്ടനാണ് നാട്ടുകാരുടെ ആവശ്യമില്ലാത്ത പല ചോദ്യങ്ങൾക്ക് മറുപടിയായി എന്റെ നിർബന്ധത്തിൽ ആണ് മാധവേട്ടൻ എന്നെ കല്യാണം കഴിച്ചത്.

മരിക്കുന്നത് വരെയും എന്നെ ഒരു കുറവും കൂടാതെയാണ് നോക്കിയത്. ഇനിയുള്ള കാലം ഞാൻ മാധവേട്ടന്റെ ഓർമ്മകളിൽ കഴിയാൻ പോവുകയാണ്. ചെയ്തുതീർക്കാൻ കൊണ്ട് അതുപോലെ ഈ മകൻ വളർന്നുകൊണ്ടിരിക്കുകയാണ് അവനെ അവന്റെ സ്വന്തം അമ്മയെ തന്നെ വേണം. നിങ്ങൾ ആ കുട്ടിയെ ചെന്ന് കാണൂ ചിലപ്പോൾ അവൾ അത് ആഗ്രഹിക്കുന്നുണ്ടാകും. ഇതെല്ലാം കേട്ടുകൊണ്ട് ചുമരിൽ എന്ന ഫോട്ടോയിൽ മാധവൻ പുഞ്ചിരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *