അച്ഛന്റെ മരണശേഷം അമ്മയെയും അനിയത്തിയെയും പൊന്നുപോലെ നോക്കിയ ചേച്ചിയോട് അവർ ചെയ്തത് കണ്ടോ.

അച്ഛൻ മരിച്ചതിനുശേഷം കുടുംബത്തിന്റെ എല്ലാ ഭാരവും പിന്നീട് രമയുടെ തലയിലായി. വീട്ടിൽ മറ്റ് പുരുഷന്മാർ ഇല്ലാത്തതുകൊണ്ട് തന്നെ വീട്ടിലെ എല്ലാ ചിലവുകളും അവൾ നോക്കേണ്ടി വന്നു. അതോടെ വിദ്യാഭ്യാസവും ഇല്ലാതായി. അവളെക്കൊണ്ട് കഴിയുന്ന രീതിയിൽ പല സ്ഥലങ്ങളിലും അവൾ ജോലി ചെയ്തു ആകെയുള്ള അമ്മയെയും അനിയത്തിയും പൊന്നുപോലെ നോക്കി. അതിനിടയിൽ ആയിരുന്നു അനിയത്തിക്ക് നല്ലൊരു കല്യാണ ആലോചന വന്നത്. രമയും അമ്മയും അത് നടത്തി കൊടുക്കാൻ തീരുമാനിച്ചു.

   

എന്നാൽ അതിനൊത്തുള്ള പൈസയൊന്നും അവരുടെ കൈവശമുണ്ടായിരുന്നില്ല. ഒരു ദിവസം ക്ഷീണിച്ചു വീട്ടിലേക്ക് വന്ന രമയോട് അമ്മ ചോദിച്ചു. മോളെ എന്തെങ്കിലും നടന്നു. ഇല്ല എന്ന് പറഞ്ഞ് അവൾ അകത്തേക്ക് കയറിപ്പോയി. റൂമിൽ ഇരുന്ന് അച്ഛനും അമ്മയും അവളും അനിയത്തിയും ചേർന്ന ഫോട്ടോ നെഞ്ചോട് ചേർത്ത് പിടിച്ച് അവൾ കുറെ നേരം നിശ്ചലമായി തന്നെ നിന്നു. സ്വന്തം മുഖം കണ്ണാടിയിൽ ഒന്ന് നോക്കി. മുടിയെല്ലാം കഴിഞ്ഞിരിക്കുന്നു മുഖമെല്ലാം കറുത്ത കരുവാളി പോയി. വെറുതെയല്ല എന്നെ കാണാൻ വന്ന ചെക്കനെ അനിയത്തിയെ ഇഷ്ടമായത്. അതും പറഞ്ഞു അവൾ അമ്മയുടെ അടുത്തേക്ക് പോയി.

അമ്മ പറഞ്ഞു മോൾ ഇന്ന് കണക്ക് കൊടുക്കാനായി അനൂപ് സാറിന്റെ വീട്ടിലേക്ക് പോകുമ്പോൾ കുറച്ച് പൈസ കടം ചോദിക്ക് നമ്മുടെ അവസ്ഥ അവർക്ക് നന്നായിട്ട് അറിയാമല്ലോ നമ്മളെ ചിലപ്പോൾ സഹായിക്കാൻ അവർക്ക് കഴിയും. ശരിയെന്ന് പറഞ്ഞ് അവൾ ഫയലുകളുമായി അനൂപ് സാറിന്റെ വീട്ടിലേക്ക് ചെന്നു. അവിടെ അനൂപ് സാറും മകളും മാത്രമാണ് ഉള്ളത് അമ്മ മരിച്ചുപോയി. അനൂപ് സാറിന്റെ മകൾക്ക് രമയെ വളരെയധികം ഇഷ്ടമാണ്. സാർ എന്റെ അനിയത്തിയുടെ കല്യാണമാണ് ഞാൻ പൈസ ഉണ്ടാക്കാനുള്ള ഓട്ടത്തിലായിരുന്നു.

പക്ഷേ എവിടെ നിന്നും ശരിയായില്ല സാർ വിചാരിച്ചാൽ എനിക്ക് കുറച്ച് പൈസ തന്ന് സഹായിക്കാൻ പറ്റുമോ. നോക്കാം എന്ന് അയാൾ മറുപടി പറഞ്ഞു. പിറ്റേദിവസംകണക്ക് കൊടുക്കാനായി പോയപ്പോൾ അനിയത്തൊഴിലാളിനെ കുറിച്ച് പൈസ കൂടി സാർ നൽകി. ആ പൈസ ഉപയോഗിച്ചുകൊണ്ട് അനിയത്തിയുടെ വിവാഹം വളരെ ഭംഗിയായി തന്നെ അവൾ നടത്തിക്കൊടുത്തു. എല്ലാം ഭംഗിയായി തന്നെ നടന്നുകൊണ്ടിരിക്കുകയായിരുന്നു. അനൂപിന്റെ മകൾക്ക് അവൾ ചേച്ചി അമ്മയായി. അമ്മയില്ലാത്ത കുട്ടിയായതുകൊണ്ട് രമയെ അവൾക്ക് വലിയ ഇഷ്ടമായിരുന്നു.

ഒരു ദിവസം പതിവുപോലെ കണക്കുകൾ എല്ലാം കൊടുത്ത തിരികെ വീട്ടിലേക്ക് വരുമ്പോൾ അനിയത്തിയും ഭർത്താവും അവിടെ ഉണ്ടായിരുന്നു. നീ എപ്പോൾ വന്നു എന്തൊക്കെയുണ്ട് വിശേഷം എന്ന് അവൾ സ്നേഹത്തോടെ ചോദിച്ചപ്പോൾ ഒട്ടും താല്പര്യം ഇല്ലാത്ത രീതിയിൽ മായ മറുപടി പറഞ്ഞു ഞാൻ ഇവിടെ തന്നെയുണ്ട്. എന്ന്. പിന്നീട്വളരെ ദേഷ്യപ്പെട്ടായിരുന്നു മായ രമയോട് സംസാരിച്ചത്. കല്യാണത്തിന് പൈസ കടം തന്നു എന്ന് കരുതി അവരുടെ വീട്ടിൽ എപ്പോഴും പോകണമെന്ന് നിർബന്ധമുണ്ടോ. അത് പോരാഞ്ഞിട്ട് എനിക്ക് നാണക്കേട് ഉണ്ടാക്കുന്ന രീതിയിൽ ചേച്ചി നടക്കുന്നത് എന്തിനാണ്.

അത് കേട്ടപ്പോൾ തകർന്നു പോയി അവൾ കട്ടിലിൽ കിടന്നു ഒരുപാട് കരഞ്ഞു. അച്ഛന്റെ ഫോട്ടോ ചേർത്തുപിടിച്ച് താൻ ഇത്രയും നാൾ കഷ്ടപ്പെട്ടത് ആർക്കുവേണ്ടിയാണോ അവരിപ്പോൾ എന്നെ തള്ളി പറഞ്ഞിരിക്കുന്നു ഞാനെന്തിനാണ് ജീവിച്ചിരിക്കുന്നത്. കരഞ്ഞ് കരഞ്ഞ് അവൾ മയങ്ങിപ്പോയി പിറ്റേദിവസം അനൂപ് സാറിന്റെ കോൾ വന്നപ്പോഴാണ് അവൾ എഴുന്നേറ്റത്. കുഞ്ഞിനെ തീരെ വയ്യ ചേച്ചി അമ്മയെ കാണാൻ വേണ്ടി കുട്ടി കരച്ചിലാണ്. അവൾ ബാഗിൽ കുറെ തുണികൾ വാരിക്കൂട്ടി ഇനി ഇങ്ങോട്ട് വരില്ല എന്ന് പറഞ്ഞു വീട്ടിൽ നിന്ന് ഇറങ്ങി.

അവളെ കണ്ടതും കുട്ടി ഓടിവന്ന് അവളെ കെട്ടിപ്പിടിച്ചു. അവസാനമായി കണക്കുകൾ എല്ലാം നൽകിക്കൊണ്ട് അവൾവീട്ടിൽ നടന്നതെല്ലാം തന്നെ പറഞ്ഞു. അനൂപ് സാർ ചോദിച്ചു നീ എവിടേക്കാണ് പോകുന്നത് അതെനിക്കറിയില്ല പക്ഷേ എനിക്ക് പോകണം. പോകരുത് എന്നും പറഞ്ഞു കുഞ്ഞ് കൈക്ക് പിടിച്ചു. അവളത് തട്ടിമാറ്റി. പിന്നീട് അവളുടെ കൈപിടിച്ച് നിർത്തിയത് അനൂപ് സാറായിരുന്നു മകൾക്ക് വേണ്ടത് ഒരു ചേച്ചി അമ്മയെ അല്ല ഒരു അമ്മയെയാണ്. അവൾക്ക് നല്ലൊരു അമ്മയാവാൻ രമയ്ക്ക് സാധിക്കും. ആര് എന്തുപറയുന്നത് ഒന്നും തന്നെ രമ കാര്യമാക്കേണ്ട.

Leave a Reply

Your email address will not be published. Required fields are marked *