18 വയസ്സ് ആയിട്ടുള്ളൂ എന്നാൽ ഇപ്പോൾ തന്നെ വിവാഹം കഴിക്കണം എന്നായിരുന്നു മകളുടെ ആവശ്യം. അമ്മ മരിച്ചതിനുശേഷം രണ്ടുവർഷം കഴിയുമ്പോഴേക്കും അച്ഛൻ വീണ്ടും കല്യാണം കഴിച്ചു രണ്ടാനമ്മയെ കാണുന്നത് തന്നെ എനിക്ക് വെറുപ്പാണ്. അവർ ഉള്ള സ്ഥലത്ത് ഞാൻ നിൽക്കില്ല എത്രയും പെട്ടെന്ന് എന്നെ കല്യാണം കഴിപ്പിച്ച് അയക്കണം. അച്ഛൻ എത്ര തന്നെ പറഞ്ഞെങ്കിലും അവൾ അതൊന്നും തന്നെ കൂട്ടാക്കിയില്ല.
ഒടുവിൽ അവളുടെ ആഗ്രഹം അച്ഛൻ സാധിച്ചു കൊടുത്തു നല്ല രീതിയിൽ തന്നെയായിരുന്നു അച്ഛൻ വിവാഹം കഴിപ്പിച്ചു കൊടുത്തത്. സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവിനെ ആദ്യ കാഴ്ചയിൽ തന്നെ അവൾക്ക് ഇഷ്ടപ്പെട്ടു. വിവാഹം കഴിഞ്ഞതിനുശേഷം പഠിക്കാം എന്നായിരുന്നു അവളുടെ താല്പര്യം. എന്നാൽ അവളുടെ ആഗ്രഹങ്ങളെല്ലാം തന്നെ അമ്മായിഅമ്മ തടഞ്ഞു. ആദ്യമെല്ലാം മകളെ കാണാൻ അച്ഛൻ വരുമായിരുന്നു പിന്നീട് അച്ഛൻ വരുന്നതിന് അവൾ തന്നെ തടഞ്ഞു. ആ വീട്ടിലെ എല്ലാ ജോലികളും ചെയ്യുന്ന ഒരു ജോലിക്കാരിയായി മാത്രം അവർ അവളെ കണ്ടു.
രാത്രിയിൽ മാത്രമായിരുന്നു ഭർത്താവിനെ അവളെ ആവശ്യമുണ്ടായിരുന്നത്. അധികം വൈകാതെ അവൾ ഗർഭിണിയായി. മാസങ്ങൾ കടന്നു പോകുമ്പോഴേക്കും അവൾ തീരെ അവശയായി കൊണ്ടിരുന്നു. ഒരു ദിവസം അടുക്കളയിലെ ജോലികൾ എല്ലാം കഴിഞ്ഞ് ഭർത്താവിന്റെ തുണികളുമായി പുറത്തേക്ക് പോവുകയായിരുന്നു അപ്പോഴായിരുന്നു വീട്ടിലേക്ക് വിരുന്നുകാർ വന്നത്. ചേച്ചി എന്നൊരു വിളി അവൾ കേട്ടു. തിരിഞ്ഞുനോക്കുമ്പോൾ ഒരു സ്ത്രീയും അവളുടെ അനിയത്തിയും. എന്നിട്ട് പിറകെ നിൽക്കുന്ന സ്ത്രീയോട് ആയി പറഞ്ഞു അമ്മ ഇതാണ് ചേച്ചി. അപ്പോഴായിരുന്നു അവൾ ആ സ്ത്രീയെ കണ്ടത്.
അവർ ഓടിച്ചെന്ന് അവളെ കെട്ടിപ്പിടിച്ചു. നീ വാശി കാണിച്ചെങ്കിലും ഞാൻ നിന്നെ വന്ന് കാണേണ്ടതായിരുന്നു. അവളെയും കൂട്ടിക്കൊണ്ട് അമ്മ റൂമിലേക്ക് നടന്നു. അച്ഛനെ ഫോൺ ചെയ്യാനായി അമ്മ അവിടെ നിന്ന് പോയപ്പോഴായിരുന്നു അനിയത്തി അമ്മയെ പറ്റി പറഞ്ഞത്. ചേച്ചി പറയുന്നതുപോലെ അമ്മ ഒരു മോശം സ്ത്രീയല്ല. കോളേജിൽ പഠിക്കുന്ന കാലത്ത് അമ്മയ്ക്ക് ഒരു തെറ്റുപറ്റി ഗർഭിണിയായി. ആ കുട്ടിയെ അബോഷൻ ചെയ്തപ്പോൾ ഗർഭപാത്രവും എടുത്തു കളയേണ്ട അവസ്ഥ വന്നു. അമ്മയെ ഗർഭിണിയാക്കിയത് നമ്മുടെ അച്ഛനായിരുന്നു കുറച്ചുനാളുകൾ മാത്രമായിരുന്നു.
അച്ഛൻ അമ്മ താമസിച്ചിരുന്ന വീടിന്റെ അടുത്ത് ഉണ്ടായിരുന്നത്. നമ്മുടെ അമ്മ മരിച്ചതിനുശേഷം ചില കൂട്ടുകാർ വഴിയാണ് അമ്മയെപ്പറ്റി അച്ഛൻ അറിഞ്ഞത്. ചെയ്ത തെറ്റിന് പരിഹാരമായാണ് ഇപ്പോൾ അമ്മയെ വീണ്ടും വിവാഹം കഴിച്ചത്. എന്റെ പെറ്റമ്മയെ ഞാൻ കണ്ടത് കുറച്ചുനാളുകൾ മാത്രമാണ് എനിക്കിപ്പോൾ ഈ അമ്മയാണ് എല്ലാറ്റിനും വലുത്. അപ്പോഴേക്കും അമ്മ കടന്നുവന്നു. അമ്മായിയമ്മയെ നോക്കിക്കൊണ്ടു പറഞ്ഞു ഞാൻ ഇവളെ കൂട്ടിക്കൊണ്ടു പോവുകയാണ് നാളെ ചടങ്ങുകൾ എല്ലാം നടത്തി. എന്റെ മകളെ ഇവിടെനിന്ന് കൂട്ടിക്കൊണ്ടു പോകുവാൻ എനിക്ക് ആരുടെയും അനുവാദം ആവശ്യമില്ല.
ഇത്രയും നാൾ നിങ്ങളെ ഒരുപാട് കഷ്ടപ്പെടുത്തി നിങ്ങളുടെ മകളെ കാണും എത്രയോ വയസ്സിന് താഴെയാണ് ഇവൾ അതൊന്നും തന്നെ നോക്കാതെ നിങ്ങൾ ഇത്രയും നാൾ അവളെ കഷ്ടപ്പെടുത്തിയില്ലേ. അവളുടെ പ്രസവം വരെ അവൾ അവിടെത്തന്നെ നിൽക്കും അവൾക്ക് ഇവിടേക്ക് വരാൻ താല്പര്യമുണ്ടെങ്കിൽ മാത്രം വന്നോട്ടെ ഇല്ലെങ്കിൽ അവളെയും കുഞ്ഞിനെയും ഞാൻ നോക്കിക്കൊള്ളാം. അവളെവിടെ വന്നാലും തുടർന്ന് പഠിക്കാൻ നിങ്ങൾ അനുവദിക്കണം. കൂടാതെ ഒന്നുകൂടി ഓർമ്മിച്ചോളൂ. നിങ്ങളുടെ പേരിൽ ഒരു സ്ത്രീ പീഡനക്കേസ് കൂടി ഞാൻ ഫയൽ ചെയ്യും. അത് കേട്ടപ്പോൾ അമ്മായിഅമ്മ ശരിക്കും വിരണ്ടു പോയി. സ്വന്തം അമ്മയെക്കാളും അവർ തന്നെ സ്നേഹിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയപ്പോൾ അവളുടെ മിഴികൾ നിറഞ്ഞൊഴുകുകയായിരുന്നു.