പൊന്നുപോലെ നോക്കിയിട്ടും എപ്പോഴും വിഷമിച്ചിരുന്ന അമ്മയുടെ യഥാർത്ഥ കാരണം കേട്ട് മകൻ ഞെട്ടി.

അച്ഛന്റെ മരണശേഷം അമ്മയെ ദുബായിലേക്ക് കൂട്ടികൊണ്ട് പോയതായിരുന്നു സ്വരാജ്. ഭാര്യയായ അനുവിന് അമ്മയെ ജീവനാണ്. ഒരു ദിവസം ജോലി കഴിഞ്ഞ് വീട്ടിലേക്ക് എത്തിയപ്പോൾ അയാൾ ആദ്യം അന്വേഷിച്ചത് അമ്മയെ ആണ്. അനു പറഞ്ഞു അമ്മ ബാൽക്കണിയിൽ ഉണ്ട്. നമ്മൾ അമ്മയെ സന്തോഷിപ്പിക്കാൻ എന്തൊക്കെ ചെയ്തിട്ടും അമ്മയ്ക്ക് ഒട്ടുംതന്നെ സന്തോഷമുണ്ടാകുന്നില്ലല്ലോ. സ്വരാജ് ഏട്ടൻ പറഞ്ഞതുപോലെ ഞാൻ അമ്മയെ കൊണ്ട് ഒരു ജോലിയും ഇവിടെ ചെയ്യിപ്പിക്കുന്നില്ല.

   

ഇത്രയും നാൾ അമ്മ ഒരുപാട് കഷ്ടപ്പെട്ടതല്ലേ ഇനിയെങ്കിലും അമ്മ വിശ്രമിക്കട്ടെ. സ്വരാജ് പറഞ്ഞു അതെ അമ്മ ഞങ്ങൾ ഒരുപാട് കഷ്ടപ്പെട്ടാണ് വളർത്തിയത് അച്ഛൻ മരിച്ചതിനുശേഷം ഞങ്ങൾക്ക് ഒരു കുറവ് പോലും വരുത്തിയിട്ടില്ല. നമുക്ക് അമ്മയെ സന്തോഷിപ്പിക്കാൻ ഇന്ന് ഒന്നും പുറത്തു പോകാം നീ വേഗം റെഡിയായിക്കോളു ഞാൻ അമ്മയെ വിളിച്ചു കൊണ്ടുവരാം. അമ്മയെ തേടിയിറങ്ങിയപ്പോൾ ബാൽക്കണിയിൽ വിദൂരതയിലേക്ക് നോക്കിനിൽക്കുന്ന അമ്മയെ ആണ് സ്വരാജ് കണ്ടത്.

അമ്മയുടെ അടുത്ത് പോയി ചേർത്തുപിടിച്ചുകൊണ്ട് അവൻ പറഞ്ഞു. അമ്മ എന്താ ആലോചിച്ചു നിൽക്കുകയാണ്. വാ നമുക്ക് താഴെ പോകാം എന്ന് അമ്മയെ കൂട്ടി പുറത്തു പോകുന്നുണ്ട്. അമ്മയെയും കൊണ്ട് അവർ പുറത്തേക്കിറങ്ങി. ദുബായിലുള്ള ഏറ്റവും വലിയ കെട്ടിടം കാണിക്കുന്നതിനായിരുന്നു അമ്മയെ കൂട്ടിക്കൊണ്ടു പോയത്. ലിഫ്റ്റിലൂടെ അതിനുമുകളിലൂടെ കയറുമ്പോൾ അമ്മ വളരെയധികം ആശ്ചര്യപ്പെടും എന്ന് വിചാരിച്ചു എങ്കിലും അമ്മയുടെ മുഖത്ത് യാതൊരു തരത്തിലും ഉള്ള മാറ്റവും മകൻ കണ്ടില്ല. ദുബായിലെ കാഴ്ചകൾ എല്ലാം അമ്മയ്ക്ക് കാണിച്ചുകൊടുത്തു.

ഒരുപാട് വ്യത്യസ്തമായ ഭക്ഷണങ്ങൾ അമ്മയ്ക്ക് കഴിക്കാൻ വാങ്ങി കൊടുത്തു. തിരികെ വീട്ടിലെത്തിയപ്പോൾ അനു പറഞ്ഞു. എന്തൊക്കെ ചെയ്തിട്ടും അമ്മ എന്റെ സന്തോഷിക്കാത്തത്. സ്വരാജ് പറഞ്ഞു അതാണ് എനിക്ക് മനസ്സിലാകാത്തത് ഞാൻ അമ്മയോട് പോയി സംസാരിക്കാം. അതും പറഞ്ഞ് അവൻ അമ്മയുടെ മുറിയിലേക്ക് കടന്നു. അമ്മ ഉറങ്ങിയിട്ടില്ല. അവൻ അമ്മയുടെ അടുത്ത് ചെന്ന് ചോദിച്ചു അമ്മയ്ക്ക് എന്തുപറ്റി. അനു അമ്മയോട് എന്തെങ്കിലും മോശമായി പെരുമാറുന്നുണ്ടോ? അതാണോ അമ്മയ്ക്ക് ഇത്രയും വിഷമം.

അമ്മ പറഞ്ഞു അയ്യോ ഇല്ല അവൾ എനിക്ക് മകളെ പോലെയാണ്. ഞാൻ സന്തോഷമായിരിക്കണം എന്ന് നീ ആഗ്രഹിക്കുന്നുണ്ടെങ്കിൽ എന്നെ നമ്മുടെ പഴയ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകണം. ഈ ലോകത്തിന്റെ ഏത് ഭാഗത്ത് എന്നെ കൊണ്ടുപോയാലും ആ പഴയ വീടും ചുറ്റുമുള്ള കല്യാണിയെയും പാത്തുവിനെയും തങ്കത്തിനെയും എല്ലാം കാണുമ്പോൾ ഉണ്ടാകുന്ന സന്തോഷം വേറെ എവിടെപ്പോയാലും എനിക്ക് കിട്ടില്ല. അത് കേട്ടപ്പോൾ അവൻ വളരെയധികം അതിശയിച്ചു പോയി.

അമ്മയോട് പറഞ്ഞു അമ്മയ്ക്ക് അറിയാലോ വളരെ പെട്ടെന്ന് ഇവിടെനിന്ന് എനിക്ക് പോകാൻ സാധിക്കില്ല. അപ്പോൾ അമ്മ പറഞ്ഞു വേണ്ട ഞാൻ അവിടെത്തന്നെ നിന്നു കൊള്ളാം. നിന്റെ അച്ഛൻ മരിച്ചപ്പോൾ അവരൊക്കെയായിരുന്നു എനിക്ക് കൂട്ടുണ്ടായിരുന്നത്. പരസ്പരം കാണാൻ പറ്റുന്ന ഒരു മൊബൈൽ മാത്രം നീ എനിക്ക് വാങ്ങി തന്നാൽ മതി അതാകുമ്പോൾ എപ്പോഴും എനിക്ക് നിങ്ങളെ കാണാമല്ലോ. അവൻ മറന്നും തന്നെ പറഞ്ഞില്ല അമ്മയുടെ സന്തോഷമായിരുന്നു അവന് വലുത്. അമ്മയോട് ശരിയെന്ന് പറഞ്ഞു റൂമിൽ നിന്ന് പോകുമ്പോഴും അവന്റെ ചങ്ക് പിടക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *