തളർന്നു കിടക്കുന്ന അമ്മായിയമ്മ മരിക്കുന്നതിനു മുൻപ് മരുമകൾക്ക് വേണ്ടി ചെയ്തു വെച്ചത് കണ്ടോ.

കല്യാണം കഴിഞ്ഞ് വീട്ടിലേക്ക് കടന്നുവന്ന ആ ദിവസമായിരുന്നു അമ്മായിയമ്മ കുഴഞ്ഞുവീണത്. അന്നുമുതൽ ഇന്നുവരെ ഒറ്റ കിടപ്പാണ്. അതെല്ലാം അവൾ വന്നു കയറിയത് മൂലമാണ് സംഭവിച്ചത് എന്ന് കുടുംബക്കാരും ഭർത്താവും നാട്ടുകാരും എല്ലാം തന്നെ അവളെ ശപിച്ചു. ഒരു ശാഭജന്മമാണെന്ന് എല്ലാവരും അവളെ പറഞ്ഞു. എന്നാൽ അമ്മായിയമ്മ മാത്രമായിരുന്നു അവളോട് സ്നേഹത്തിൽ പെരുമാറിയിരുന്നത്. എന്നും രാത്രി ജോലി കഴിഞ്ഞു വരുന്ന ഭർത്താവ് അവളെ വഴക്ക് പറയാൻ മാത്രമാണ് ഇപ്പോഴും സംസാരിക്കാറുള്ളത്.

   

അയാളുടെ ജോലി പോയതും അവളുടെ കുറ്റമാണെന്ന് പറഞ്ഞ് മോശമായ രീതിയിൽ അവളെ ഒരുപാട് ചീത്ത പറഞ്ഞു. എത്രയൊക്കെ ചീത്തകൾ കേട്ടിട്ടും ഒരു പുഞ്ചിരി മാത്രമായിരുന്നു അതിനെല്ലാം അവളുടെ മറുപടി. മകളുടെ അവസ്ഥയിൽ വേദനിച്ച അച്ഛൻ അവളോട് വീട്ടിലേക്ക് പോരുവാൻ പലതവണ പറഞ്ഞു എങ്കിലും അതിനെല്ലാം അവളുടെ മറുപടി. ഞാൻ വന്നു കയറിയ അന്ന് വീണതാണ് ഇവിടുത്തെ അമ്മ എന്റെ അമ്മയും ഇവിടെയുള്ള അമ്മയും എനിക്ക് ഒരുപോലെയാണ് ആ അമ്മയെ വിട്ട് ഞാൻ എവിടേക്ക് വരില്ല. അമ്മയ്ക്കുള്ള ഭക്ഷണവുമായി അവൾ റൂമിലേക്ക് കടന്ന് കതകടച്ചു.

മോളെ ഇങ്ങോട്ട് കയറി വന്നാലും ഇല്ലെങ്കിലും എനിക്ക് വരാനുള്ളത് വരിക തന്നെ ചെയ്യും. നീയെങ്കിലും പോയി രക്ഷപ്പെടാൻ നോക്ക്. എന്നും അവന്റെ ചീത്ത വാക്കുകൾ കേട്ട് എന്തിനാണ് നീ സഹിച്ചു ഇവിടെ കിടക്കുന്നത്. അതിനുള്ള അവളുടെ മറുപടി വളരെയധികം സ്പർശിയായിരുന്നു. അമ്മ ആയാലും അമ്മായിയമ്മ ആയാലും. അമ്മ എന്ന വാക്കിന് വ്യത്യാസമില്ലല്ലോ. അമ്മയെ വിട്ട് ഞാൻ എവിടേക്കും പോവില്ല. അവൾ പറയുന്നത് കേട്ട് അമ്മയ്ക്ക് വന്നത് സങ്കടമാണ് ഒരു ദിവസം രാവിലെ ഭർത്താവ് എന്നും ഉള്ളതുപോലെ ദേഷ്യപ്പെട്ടു കൊണ്ട് അവളോട് പറഞ്ഞു.

ഇന്ന് നിർത്തിക്കോ ഇവിടെയുള്ള നിന്റെ താമസം ആ തള്ളയെ നോക്കാൻ എന്നൊരാൾ ഇവിടെ വരും. അതും പറഞ്ഞ് അയാൾ അവിടെനിന്ന് ഇറങ്ങി വൈകുന്നേരം ഒരു ഹോം നേഴ്സുമായി അയാൾ ഓട്ടോറിക്ഷയിൽ വന്നു. അവൾ വീടിന്റെ ഉമ്മറത്ത് തന്നെ നിൽക്കുന്നത് കണ്ട് അയാൾ വീണ്ടും ദേഷ്യപ്പെട്ടു അവളെ കുറെ ചീത്ത പറഞ്ഞ് കൈപിടിച്ച് പുറത്തേക്ക് വലിച്ചെറിഞ്ഞു. ഒട്ടും സഹിക്കാൻ കഴിയാതെ അവൾ അയാളുടെ മുഖത്ത് ആഞ്ഞടിച്ചു. പെട്ടെന്നുണ്ടായ അവളുടെ ഈ മാറ്റം അയാളെ വളരെയധികം അതിശയിപ്പിച്ചു.

അവൾ പറഞ്ഞു. ഇത് നിങ്ങളുടെ വീടാണെന്ന് ആരു പറഞ്ഞു നിങ്ങളുടെ അമ്മ എനിക്ക് ഇവിടെ ഇഷ്ടദാനം എഴുതിവച്ചിരിക്കുന്നു ഇതാ അതിന്റെ പേപ്പർ. ഇത് എന്റെ വീടാണ്. നിങ്ങൾ കെട്ടിയ താലിയാണ് എന്റെ കഴുത്തിൽ കിടക്കുന്നത് അത് ഇവിടെയുള്ളപ്പോൾ മറ്റൊരു പെണ്ണിനെ ഈ വീട്ടിലേക്ക് കയറി വരാൻ ഞാൻ സമ്മതിക്കില്ല. വന്നിരിക്കുന്ന ഹോംനേഴ്സിനോട് ആയി കൊണ്ട് പറഞ്ഞു. മര്യാദയുടെ ഭാഷയിൽ ഇപ്പോൾ ഞാൻ നിന്നോട് ഇവിടെ നിന്ന് പോകാൻ പറയുന്നു. ഇല്ലെങ്കിൽ ഒരു ഭാര്യയുടെ ശരിയായ മുഖം നിനക്ക് കാണേണ്ടിവരും. അതും പറഞ്ഞു അവൾ അകത്തേക്ക് കടന്നുപോയി. തിരികെ അമ്മയുടെ മുറിയിലേക്ക് ചെന്നപ്പോൾ അമ്മ പറഞ്ഞു എനിക്കറിയാമായിരുന്നു ഒരു ദിവസം അവൻ നിന്നെ ഇവിടെ നിന്ന് ഇറക്കി വിടുമെന്ന് അതുകൊണ്ടാണ് ഞാൻ അങ്ങനെ ചെയ്തത്. അതും പറഞ്ഞ് അവർ അവളെ കെട്ടിപ്പിടിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *