സ്കൂൾ മീറ്റിങ്ങിന് മറ്റുള്ളവരുടെ മുൻപിൽ അച്ഛനെ കാണിക്കാൻ മടി കാണിച്ച പെൺകുട്ടി. എന്നാൽ പിന്നീട് സംഭവിച്ചത് എല്ലാം ഞെട്ടിക്കുന്ന കാര്യങ്ങൾ.

സ്കൂളിൽ നാളെ പ്രോഗ്രാസ് കാർഡ് ഒപ്പിടേണ്ട ദിവസമാണ്. അച്ഛൻ തന്നെ വരണം എന്നാണ് ടീച്ചർമാർ പറഞ്ഞിരിക്കുന്നത് എന്ന് സങ്കടത്തോടെ അമ്മയോട് സ്വാതി പറഞ്ഞു. അച്ഛനെ ജോലിക്ക് പോകണമെന്നും പകരം അമ്മ വരാമെന്നും നിനക്ക് ടീച്ചറോട് പറയാമായിരുന്നില്ലേ, സ്കൂളിന്റെ പടി ചവിട്ടാത്ത നിന്റെ അച്ഛൻ അവിടെ പോയിട്ട് എന്ത് ചെയ്യാനാണ് എന്നായിരുന്നു അമ്മയുടെ മറുപടി.

   

അതുമാത്രമല്ല അമ്മേ എപ്പോഴും ഒരു മുഷിഞ്ഞ ഡ്രസ്സ് മാത്രം ഇട്ടു നിൽക്കുന്ന അച്ഛനെ ഞാൻ എങ്ങനെ മറ്റുള്ളവരുടെ മുൻപിൽ പരിചയപ്പെടുത്തും. എന്നാൽ സ്വാതി അമ്മയോട് സംസാരിച്ചു നിൽക്കവേ അച്ഛൻ ശിവദാസൻ അങ്ങോട്ട് കയറി വന്നു.

അമ്മയും മകളും എന്താണ് സംസാരിക്കുന്നത് എന്ന് ശിവദാസൻ അന്വേഷിച്ചു. നാളെ സ്കൂളിൽ മീറ്റിംഗ് ആണെന്നും അച്ഛൻ വരണമെന്നാണ് ടീച്ചർമാർ പറഞ്ഞിരിക്കുന്നത് എന്നും സ്വാതി പറഞ്ഞു. അതിനെന്താ നാളെ ലീവെടുത്ത് അച്ഛൻ വരാം എന്ന് ശിവദാസൻ മറുപടി പറഞ്ഞു. എന്നാൽ അമ്മ അതിന് ദേഷ്യപ്പെടുകയാണ് ചെയ്തത്. നിങ്ങൾ അവിടെ പോയിട്ട് എന്ത് ചെയ്യാനാണ്.

ഒന്നാമത് അത് ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ ആണ് ഇംഗ്ലീഷിൽ എന്തെങ്കിലും ചോദിച്ചാൽ തന്നെ അതിനു മറുപടി പറയാൻ നിങ്ങൾക്ക് സാധിക്കുമോ അതുകൊണ്ട് നിങ്ങൾ പോകേണ്ട ഞാൻ എന്റെ ചേട്ടനെ ഇവൾക്കൊപ്പം പറഞ്ഞുവിടാം.  എല്ലാ വിഷമങ്ങളും ഉള്ളിലൊതുക്കി എന്നാൽ അങ്ങനെയാകട്ടെ എന്ന് മറുപടിയും പറഞ്ഞ് ശിവദാസൻ മടങ്ങി.

പിറ്റേദിവസം രാവിലെ സ്കൂളിൽ മീറ്റിംഗ് നടക്കുന്നതിന്റെ തിരക്കുകൾ ആയിരുന്നു. എല്ലാവരും തന്നെ സ്റ്റേജിൽ നടക്കുന്നത് ശ്രദ്ധയോടെ നോക്കിനിൽക്കുകയായിരുന്നു. പതിവുപോലെ പ്രിൻസിപ്പാൾ എഴുന്നേറ്റ് നിന്ന് പറഞ്ഞു മീറ്റിങ്ങിലേക്ക് പങ്കെടുക്കാൻ വന്ന എല്ലാവർക്കും തന്നെ സ്വാഗതം. ഇന്നത്തെ മീറ്റിങ്ങിൽ ഒരു വിശിഷ്ട വ്യക്തിയെ കൂടി നിങ്ങൾക്ക് മുമ്പിൽ പരിചയപ്പെടുത്താൻ ഉണ്ട്.

ഒരു സാധാരണക്കാരൻ താൻ കഷ്ടപ്പെട്ട് ജോലി ചെയ്യുന്നതിന്റെ ഒരു വിധം ഇവിടെയും പഠിക്കുന്ന രണ്ട് അനാഥ കുട്ടികൾക്കായി അദ്ദേഹം ചിലവഴിക്കുന്നുണ്ടായിരുന്നു. ആ രണ്ടു കുട്ടികളും ഇപ്പോൾ ഉയർന്ന മാർക്കോട് കൂടി വിജയം കരസ്ഥമാക്കിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ അവരുടെ വിദ്യാഭ്യാസത്തിന്റെ എല്ലാ ചെലവും നിർവഹിച്ച അദ്ദേഹത്തെ നമ്മൾ ഇവിടെ അഭിനന്ദിക്കാൻ പോവുകയാണ്.

എന്നുപറഞ്ഞുകൊണ്ട് സ്റ്റേജിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചു. എന്നാൽ സ്റ്റേജിലേക്ക് കയറി വന്ന വ്യക്തിയെ കണ്ട് സ്വാതി ഞെട്ടി. മറ്റുള്ളവരുടെ മുൻപിൽ കാണാൻ കൊള്ളില്ലെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞാൽ തന്റെ അച്ഛനായിരുന്നു അത്. സ്റ്റേജിൽ നിന്നുകൊണ്ട് എല്ലാവരെയും സാക്ഷിയാക്കി ശിവദാസൻ സംസാരിക്കാൻ തുടങ്ങി എനിക്ക്.

പ്രസംഗിക്കാൻ ഒന്നുമറിയില്ല കാരണം എനിക്ക് അതിനുള്ള വിദ്യാഭ്യാസമില്ല. വീട്ടിൽ അതിനുള്ള ആസ്തി ഇല്ലായിരുന്നു എന്നാൽ എനിക്കുണ്ടായ മകൾക്ക് ആ അവസ്ഥ ഉണ്ടാകരുതെന്ന് കരുതി ഞാൻ അവളെ കഷ്ടപ്പെട്ട് പഠിപ്പിച്ചു. എന്നാൽ അവൾ വളർന്നു വലുതായപ്പോൾ അവളുടെയും അമ്മയുടെയും അന്തസ്സിന് മുൻപിൽ ഞാൻ ചെറുതാവുകയായിരുന്നു.

ഇന്ന് ആരുമില്ലാത്ത ഈ രണ്ടു കുട്ടികൾക്ക് അവരുടെ അച്ഛന്റെ സ്ഥാനത്താണ് ഞാനിപ്പോൾ. സ്വന്തമകളുടെ പ്രോഗ്രാസ് കാർഡ് ഒപ്പിടാൻ അവളുടെ സ്കൂളിലേക്ക് പോകാൻ കഴിയാത്ത എനിക്ക് ഈ രണ്ടു കുട്ടികളുടെയും പ്രോഗ്രസ് കാർഡ് അച്ഛന്റെ സ്ഥാനത്ത് നിന്നാണ് ഞാൻ ഒപ്പിട്ടു കൊടുത്തത്. ഇവിടെ കൂടിയിരിക്കുന്ന എല്ലാ കുട്ടികളോടുമായി എനിക്ക് പറയാനുള്ളത് ഒരു കാര്യം മാത്രമാണ്.

മാതാപിതാക്കളുടെ ഏറ്റവും വലിയ സ്വപ്നം എന്ന് പറയുന്നത് നിങ്ങൾ നന്നായി പഠിച്ച് വലിയ നിലയിൽ എത്തണമെന്നാണ്. അതിനുവേണ്ടി അവർക്ക് ജീവിതത്തിൽ പലതരത്തിലുള്ള വേഷങ്ങളും കെട്ടേണ്ടിവരും.

പക്ഷേ ഏതൊക്കെ വേഷത്തിൽ ആയാലും അവരെല്ലാവരും നിങ്ങളുടെ മെച്ചപ്പെട്ട ഭാവിക്കുവേണ്ടി കഷ്ടപ്പെടുന്ന അച്ഛനാണെന്ന് മറന്നു പോകരുത്. ഇന്നെനിക്ക് സന്തോഷവും ഒപ്പം സങ്കടവും ഉള്ള ഒരു ദിവസമാണ് അതുകൊണ്ട് അധികം ഒന്നും എനിക്ക് പറയാനില്ല എന്ന് പറഞ്ഞ്   മാറിനിന്നു. താൻ ചെയ്ത വലിയ തെറ്റ് മനസ്സിലാക്കി കൊണ്ട് വിതുമ്പുകയായിരുന്നു സ്വാതി അവിടെ.

കൂടെ വന്ന അമ്മാവനോടായി സ്വാതി പറഞ്ഞു എന്റെ പ്രോഗ്രസ് കാർഡ് എന്റെ അച്ഛൻ ഒപ്പിട്ടാൽ മതി. എനിക്ക് എല്ലാവരുടെയും മുമ്പിൽവെച്ച് ഉറക്കെ പറയണം ഇതെന്റെ അച്ഛനാണെന്ന്. സ്വാതിയുടെ തിരിച്ചറിവ് എല്ലാ മക്കൾക്കും വേണ്ടിയുള്ളതാണ്. എല്ലാവരും തന്നെ അവരുടെ മാതാപിതാക്കളുടെ വില മനസ്സിലാക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *