മരണക്കിടക്കയിൽ കിടക്കുമ്പോഴായിരുന്നു അമ്മ സത്യം വെളിപ്പെടുത്തിയത്. നീ നിന്റെ അച്ഛനെ ഇനിയും വെറുക്കരുത്. നിന്റെ അച്ഛൻ അദ്ദേഹമല്ല. സ്വന്തം മകനല്ല എന്നറിഞ്ഞിട്ടും മറ്റു മക്കളെക്കാൾ നിന്നെയാണ് അദ്ദേഹം ഏറെ സ്നേഹിച്ചത്. അമ്മ ഇത് പറയുമ്പോൾ ഇത്രയും നാൾ അച്ഛനോട് ദേഷ്യപ്പെട്ടിരുന്നു അവൻ ഒരു നിമിഷം ഒന്നും പറയാൻ പറ്റാതെ നിന്നു. എത്രയും പറഞ്ഞുകൊണ്ട് ജീവൻ വെടിഞ്ഞു പോകുമ്പോൾ ഒരു നിലവിളിയായിരുന്നു അവിടെ നിന്നും ഉയർന്നത്.
അമ്മയുടെ മരണശേഷം അവൻ ഏറെ തളർന്നു പോയി ഇത്രയും നാൾ ദേഷ്യപ്പെട്ട് ശകാരിച്ചു കൊണ്ടും താൻ കണ്ടിരുന്നത് സ്വന്തം അച്ഛനല്ല എന്ന് സത്യം അവൻ തിരിച്ചറിഞ്ഞു. ചെയ്തുപോയ തെറ്റുകൾക്ക് അവൻ ഏറെ കുറ്റബോധത്തിൽ ആയിരുന്നു. ഊണ് കഴിക്കാൻ വരുന്നില്ലേ എന്നാൽ ചേച്ചിയുടെ വിളിയിൽ നിന്നാണ് അവൻ ഉണർന്നത്. അച്ഛൻ എവിടെയാണെന്ന് അവൻ അന്വേഷിച്ചു. അച്ഛൻ കഴിക്കാൻ വന്നോളും നീ ആദ്യം പോയി കഴിക്ക് എന്ന് പറഞ്ഞ് ചേച്ചി റൂമിൽ നിന്ന് പോയി. അവൻ അച്ഛനെ അന്വേഷിച്ച് ഇറങ്ങി. മുറിയിൽ ഒറ്റയ്ക്ക് ഇരിക്കുന്ന അച്ഛനെ അനൂപ് കണ്ടു. അച്ഛാ എന്നവൻ വിളിച്ചു.
അത് വിളിക്കാൻ അവൻ ഏറെ പ്രയാസപ്പെട്ടിരുന്നു. ഊണ് കഴിക്കാൻ വായോ എന്ന് അവൻ പറഞ്ഞു. അത്ഭുതം ഉണ്ടായിരുന്നിട്ടും അവൻ പറയുന്നതുപോലെ അയാൾ അവിടെ നിന്നും എഴുന്നേറ്റ് ഊണ് കഴിക്കാൻ പോയി. നാളെയാണ് അച്ഛനെ കൊണ്ട് ഹോസ്പിറ്റലിൽ പോകേണ്ടത്. ചേട്ടൻ പറയുന്നത് കണ്ടപ്പോൾ ഞാൻ കൊണ്ടുപോയി കൊള്ളാം എന്ന് അനൂപ് പറഞ്ഞു. അച്ഛനെ ഡോക്ടർ പരിശോധിച്ചതിനുശേഷം പേടിക്കാൻ ഒന്നുമില്ലെന്നും ഇപ്പോൾ കഴിക്കുന്ന മരുന്നുകൾ തന്നെ കഴിച്ചാൽ മതിയെന്നും പറഞ്ഞ് വിട്ടു. അവൻ അച്ഛനെയും കൂട്ടിക്കൊണ്ടു പോയത് കടലോരത്തേക്ക് ആയിരുന്നു.
അവനോടൊപ്പംആ മണൽ പരപ്പിലൂടെ നടക്കുമ്പോൾ അച്ഛൻ പഴയതെല്ലാം ഓർത്തു. വിദേശ പഠനത്തിനും ജോലിക്കുമായി അച്ഛൻ ഏറെ നിർബന്ധിച്ചപ്പോൾ എല്ലാം തന്നെ അവനെ വളരെ വലിയ ദേഷ്യമായിരുന്നു. നല്ല ഭാവിക്ക് വേണ്ടിയാണെന്ന് അച്ഛൻ പറയുമ്പോൾ. നിങ്ങൾക്ക് എല്ലാം ഞാൻ പണിയെടുത്ത് പൈസ ഉണ്ടാക്കി അതിൽ സുഖിച്ചു കഴിയാൻ വേണ്ടിയിട്ടാണ് എന്നെ പുറത്ത് വിടുന്നത് എന്നായിരുന്നു അവന്റെ വാദം. അതുപോലെ എല്ലാ കാര്യങ്ങൾക്കും തന്നെ അച്ഛനോട് ദേഷ്യപ്പെടുന്ന ഒരു മകനായിരുന്നു അനൂപ്. അവൻ എപ്പോഴെല്ലാം ദേഷ്യപ്പെട്ടാലും സമാധാനപൂർവ്വം അല്ലാതെ അച്ഛൻ സംസാരിച്ചിട്ടില്ല.
ഇത്തരം ചിന്തകളിൽ എനിക്ക് അവൻ അച്ഛനെ വിളിച്ചു. അമ്മ പോയതിനുശേഷം എനിക്കവിടെ നിൽക്കാൻ പറ്റുന്നില്ല ആരോടെങ്കിലും പറഞ്ഞു എനിക്ക് ഒരു ജോലി സംഘടിപ്പിച്ചു തരാൻ പറ്റുമോ. അയാൾ മറിച്ച് ഒന്നും തന്നെ പറഞ്ഞില്ല. അന്ന് വൈകുന്നേരം ചോറ് കഴിക്കാൻ ഇരിക്കവേ അയാൾ മക്കളുടെ പേരിൽ എല്ലാം എഴുതിവെച്ചിരിക്കുന്ന സ്വത്ത് വിവരങ്ങളുടെ കണക്ക് വെളിപ്പെടുത്തി. അതിൽ പ്രതിഷേധമുണ്ടായ ചേച്ചി പറഞ്ഞു എന്റെ കല്യാണത്തിന് വേണ്ടി അച്ഛൻ എന്താ ഒന്നും മാറ്റി വയ്ക്കാതിരുന്നത്. അപ്പോൾ അച്ഛൻ പറഞ്ഞു. നിനക്ക് ഞാൻ വേണ്ട വിദ്യാഭ്യാസം തരും നല്ലതുപോലെ പഠിച്ച സ്വന്തമായി ഒരു ജോലി വാങ്ങി സ്വന്തം കാലിൽ നിൽക്കുക.
തനിക്ക് പറ്റുന്ന ഒരാളെ അതിന്റെ സമയമാകുമ്പോൾ സ്വയം കണ്ടെത്തുക. നിന്റെ വിവാഹത്തിന് ഞാൻ ഒരു ചില്ലി പൈസ പോലും മുടക്കില്ല. സ്വന്തമായി അധ്വാനിച്ച് സ്വന്തം കാര്യം നോക്കുക. അനൂപിനെ ഗൾഫിലേക്ക് പറഞ്ഞയക്കാൻ പോവുകയാണ് എന്നും അച്ഛൻ എല്ലാവരോടുമായി പറഞ്ഞു. അനൂപ് ഗൾഫിലേക്ക് പോകുന്നതിന്റെ ദിവസം അടുത്തുകൊണ്ടിരിക്കുകയാണ്. എല്ലാവരും ചേർന്ന് അവനെ എയർപോർട്ടിലേക്ക് യാത്രയയക്കാൻ എത്തി. സഹോദരങ്ങളിൽ നിന്നെല്ലാം അവനെ മാറ്റി നിർത്തിക്കൊണ്ട് അച്ഛൻ ചോദിച്ചു. അമ്മ പോകും മുമ്പ് നിന്നോട് എന്തെങ്കിലും പറഞ്ഞിരുന്നോ.
ഇപ്പോഴത്തെ നിന്റെ മാറ്റം കാണുമ്പോൾ എനിക്ക് സംശയം തോന്നിയതുകൊണ്ടാണ് ചോദിക്കുന്നത്. അവൾ പറഞ്ഞിരുന്നു സമയമാകുമ്പോൾ നിന്നോട് സത്യങ്ങളെല്ലാം പറയും എന്ന്. അത്രയും പറഞ്ഞു അവസാനിപ്പിക്കാൻ അവൻ സമ്മതിച്ചില്ല. അച്ഛനെ കെട്ടിപ്പിടിച്ചു അവൻ യാത്രയായി. കാറിൽ എന്തോ ആലോചിച്ചിരുന്ന അച്ഛനെ മകൾ വിളിച്ചു അച്ഛൻ എന്താണ് ആലോചിക്കുന്നത്. രണ്ടുമാസത്തെ ലീവിന് നാട്ടിൽ എത്തിയതായിരുന്നു.
അയാൾ ഭാര്യയെ കൊണ്ട് ആശുപത്രിയിലേക്ക് പോയപ്പോഴായിരുന്നു ഭാര്യ മൂന്നുമാസം ഗർഭിണിയാണെന്ന് സത്യം അയാൾ അറിഞ്ഞത്. വിമാനത്തിൽ ഇരിക്കുമ്പോഴും അവന്റെ ചിന്തകൾ മുഴുവൻ അതായിരുന്നു. അമ്മയോട് അച്ഛൻ എന്തായിരിക്കും ചോദിച്ചിട്ടുണ്ടാവുക അതിന് അമ്മ എന്തായിരിക്കും മറുപടി പറഞ്ഞിട്ടുണ്ടാവുക. നിരവധി ചോദ്യങ്ങൾ ഉള്ളിൽ കൊണ്ടായിരുന്നു അവന്റെ യാത്ര തുടർന്നത്.