ഉപ്പ മരിച്ചപ്പോൾ വീട്ടിൽ നിന്നും ഇറക്കിവിട്ട ഉമ്മയുടെ ആങ്ങളയോട് വർഷങ്ങൾക്കുശേഷം മകൻ ചെയ്തത് കണ്ടോ.

അപ്രതീക്ഷിതമായിട്ടായിരുന്നു മാമാ വീട്ടിലേക്ക് കയറി വന്നത്. ഷാഹുലേ എന്റെ റഹീമയുടെ നിക്കാഹ് ആണ്. നിനക്കറിയാലോ എന്റെ കയ്യിൽ ഒന്നുമില്ല ഒരു ആങ്ങളയുടെ സ്ഥാനത്ത് നിന്ന് നീ വേണം എല്ലാം നടത്തി കൊടുക്കാൻ ഇത്രയും പറഞ്ഞു വീടിന്റെ ഉമ്മറത്തേക്ക് കയറിയിരുന്ന് മാമായെ അവനൊന്നു നോക്കി. അകത്തേക്ക് നോക്കി അവൻ പറഞ്ഞു.

   

റഹീന എന്നൊരു വിളി. അപ്പോഴേക്കും അവൾ മാമാക്ക് കുടിക്കാനായി ജ്യൂസ് കൊണ്ട് അടുത്ത് തന്നെ നിൽക്കുന്നുണ്ടായിരുന്നു. അവൾ അവിടെനിന്നും ചെറുതായി ഒന്ന് മാറിയപ്പോൾ മാമാ പറയുന്നത് അവൾ കേട്ടു. യതീം കുട്ടിയുടെ ഒരു ഭാഗ്യം. അതു കേട്ടപ്പോൾ നിറമിഴികളോടെ അവൾ അടുക്കളയിലേക്ക് പോയി. മാമായെ പറഞ്ഞുവിട്ടു അകത്തേക്ക് പോയപ്പോൾ കഴിയുന്ന റഹീമയെ ഷാഹുൽ കണ്ടു. നീ എന്തിനാണ് കരയുന്നത് ആര് എന്തുവേണമെങ്കിലും പറഞ്ഞുകൊള്ളട്ടെ ഇനി എനിക്ക് നീ മാത്രമേയുള്ളൂ.

ഒരിക്കൽ എന്നെ ഇറക്കിവിട്ട മാമയാണ് അത് ഇപ്പോൾ എന്റെ പൈസ കണ്ടു മാത്രമാണ് ഇങ്ങോട്ടേക്ക് വരുന്നത്. അവളെ നെഞ്ചോട് ചേർത്ത് പിടിച്ച് അവൻ പഴയ കാലത്തിലേക്ക് കടന്നുപോയി. ഉപ്പ മരിച്ചതിനുശേഷം ഉമ്മയാണ് അവനെ ആകെ ഉണ്ടായിരുന്നത് ഉപ്പയുടെ സ്വത്ത് എന്ന് പറയുന്നത് ഒരു ചെറിയ വീടും കുറച്ച് പറമ്പ് മാത്രമായിരുന്നു. അവർ അവിടെ ഒരു കുറവുമില്ലാതെ താമസിക്കുമ്പോഴായിരുന്നു മാമ വന്ന് അവരെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്. കൂട്ടത്തിൽ മാമായുടെ മൂത്ത മകൾ സലീമയെ കൊണ്ട് രാഹുലിനെ വിവാഹം കഴിപ്പിക്കാം.

എന്ന വാക്കു കൊടുക്കുകയും ചെയ്തു പാവം ഉമ്മ അതെല്ലാം തന്നെ വിശ്വസിച്ചു. എന്നാൽ ഉമ്മയുടെ കയ്യിൽ നിന്ന് ഉപ്പയുടെ എല്ലാ സ്വത്തുക്കളും മാമ കയ്ക്കൽ ആക്കി. പിന്നീട് മാമയുടെ സ്വഭാവമെല്ലാം മാറി. വീട്ടിൽ അവനും ഉമ്മയും ഒരു അടിമയായിരുന്നു. അതിൽ ഒരാശ്വാസം ഉണ്ടായിരുന്നത് സലീമ മാത്രമായിരുന്നു എന്നാൽ ഒടുവിൽ അവളും മാമയുടെ സ്വഭാവം തന്നെ കാണിച്ചു ഒരു പണക്കാരനായ യുവാവിന്റെ കല്യാണ ആലോചന വന്നപ്പോൾ അവൾ പഴയതെല്ലാം മറന്നു പോയി. അന്നുണ്ടായ ഷോക്കിൽ തളർന്നു വീണതാണ് ഉമ്മ.

ഉമ്മയുടെ മരണശേഷം പിന്നീട് അവിടെ നിൽക്കാൻ ഷാഹുലിന് സാധിച്ചില്ല. ഒരു കൂട്ടുകാരന്റെ സഹായം മൂലം ഗൾഫിലേക്ക് എത്തി. എന്നാൽ ഒരു അപകടത്തിൽ അവൻ മരണപ്പെട്ടു പിന്നീട് അവന്റെ ഉപ്പയ്ക്ക് ഞാനായിരുന്നു മകൻ. അവിടെ കഷ്ടപ്പെട്ട് സമ്പാദിച്ച പണം കൊണ്ട് ബാപ്പയുടെ സ്ഥലം അവൻ തിരികെ വാങ്ങിച്ചു. തിരികെ നാട്ടിലേക്ക് പോകുമ്പോ ആയിരുന്നു കൂട്ടുകാരന്റെ അച്ഛന്റെ മരണം. നാട്ടിൽ പോയി മരണത്തിന്റെ എല്ലാ കാര്യങ്ങളും കഴിഞ്ഞ് തിരികെ പോരുമ്പോൾ വീട്ടിൽ ആകെ ഉണ്ടായിരുന്ന മകളെ മാത്രമാണ് കണ്ടത്.

ആരോരുമില്ലാത്ത അവൾക്ക് പിന്നീട് അവനായിരുന്നു എല്ലാറ്റിനും കൂട്ട്. പൈസ എല്ലാം സമ്പാദിച്ച് എത്തിയപ്പോഴായിരുന്നു കുടുംബക്കാർ എല്ലാവരും അവനിലേക്ക് അടുത്തത്. മാമാ ഇത്രയധികം ഉപദ്രവിച്ചിട്ടുണ്ട് എങ്കിലും റഹീമ പറഞ്ഞു ഒട്ടും തന്നെ ദേഷ്യം കാണിക്കാതെ മാമായുടെ മകളുടെ കല്യാണം നടത്തി കൊടുക്കണം എന്ന്. അവൾ അങ്ങനെയാണ് എല്ലാവരെയും സ്നേഹിക്കാൻ മാത്രമേ അവൾക്ക് അറിയുകയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *