വെറും 20 വയസ്സ് പ്രായം മാത്രമേ ആ പെൺകുട്ടിക്ക് ഉണ്ടാവുകയുള്ളൂ. പോലീസുകാർക്കൊപ്പം ജയിലിൽ അകത്തേക്ക് കടന്നുവരുന്ന മായയെ അവിടെയുള്ള തടവുപുള്ളികൾ എല്ലാം വളരെ അതിശയത്തോടുകൂടിയാണ് നോക്കിയത് ഈ ചെറിയ പെൺകുട്ടി എന്ത് തെറ്റായിരിക്കും ചെയ്തിരിക്കുക എന്ന് എല്ലാവരെയും വളരെയധികം കൗതുകം ഉണ്ടാക്കി. തടവുപുള്ളികളെ ആക്കുന്ന ജയിലിലേക്ക് അവളെ കൊണ്ട് ചെന്നാക്കി പോലീസുകാർ തിരികെ പോരുമ്പോൾ അമ്മയെ കൊന്ന കുറ്റത്തിനാണ് അവൾ ഇവിടെ എത്തിയതെന്ന് പോലീസുകാർ മറ്റുള്ളവരോട് ആയി പറഞ്ഞു.
കാരണം എന്തായിരിക്കും എന്ന് അവിടെയുള്ള എല്ലാവരും തന്നെ വളരെയധികം ചിന്തിച്ചു. നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു മായ അതുകൊണ്ടുതന്നെ ആർക്കും തന്നെ അത് വിശ്വസിക്കാൻ സാധിച്ചില്ല. ആദ്യമായി ജയിലിലേക്ക് വരുന്നവർക്ക് കിട്ടുന്ന അതേ റാഗിംഗ് അവൾക്കും കിട്ടിയിരുന്നു എന്നാൽ ആരൊക്കെ എന്തൊക്കെ തരത്തിലുള്ള ജോലികൾ കൊടുത്താലും മറിച്ചൊന്നും പറയാതെ അതെല്ലാം തന്നെ അവൾ ചെയ്തു കൊടുത്തു അതുകൊണ്ടുതന്നെ അവളുമായി വഴക്ക് ഉണ്ടാക്കാൻ അവിടെ ആരും തന്നെ ഉണ്ടായിരുന്നില്ല.
കുറച്ചുനാൾക്ക് ശേഷം തന്നെ എല്ലാവരും അവളോട് സ്നേഹത്തോടെ പെരുമാറാൻ തുടങ്ങി അവിടെ അവർക്ക് ആകെ ഉണ്ടായിരുന്ന ഒരു കൂട്ട് ലളിതാമയായിരുന്നു. സ്വന്തം മകളെ പീഡിപ്പിച്ച അധ്യാപകനെ വെട്ടി നുറുക്കി കൊന്ന കേസിലായിരുന്നു ലളിതാമ ജയിലിലേക്ക് വന്നത് എന്തുകൊണ്ട് അറിയില്ല അവൾക്ക് ലളിതാമയോടെ ഒരു പ്രത്യേക അടുപ്പം ഉണ്ടായിരുന്നു. അവളോട് ഒന്നോ രണ്ടോ പ്രാവശ്യം അമ്മയെ കൊന്നത് എന്തിനാണെന്ന് ലളിതാമ ചോദിച്ചിട്ടുണ്ട് പിന്നീട് അവളെ നിർബന്ധിക്കാൻ അവർ പോയില്ല.
എന്നാൽ ഒരു ദിവസം അവൾ മനസ്സ് തുറന്ന് സത്യങ്ങളെല്ലാം തുറന്നു പറഞ്ഞു. വിവാഹം കഴിഞ്ഞ് അമ്മ മറ്റൊരുത്തന്റെ കൂടെ ഒളിച്ചോടിപ്പോയി എന്നാൽ ആദ്യത്തെ കുറച്ചു ദിവസങ്ങൾ കഴിഞ്ഞതോട് കൂടി അതിന്റെ സുഖങ്ങൾ എല്ലാം നഷ്ടപ്പെട്ടു. തുടർന്ന് അയാൾ അമ്മയെ ഉപേക്ഷിച്ചു അമ്മയ്ക്ക് മൂന്ന് പെൺകുട്ടികളെ കൂടി സമ്മാനിച്ച ആയിരുന്നു അയാൾ അമ്മയെ ഉപേക്ഷിച്ചത്. എന്നാൽ അയാളോടുള്ള ദേഷ്യം എല്ലാം തീർത്തത് മൂന്നു പെൺകുട്ടികളോട് ആയിരുന്നു. പട്ടിണികിട്ടും തല്ലിയും ജോലികൾ ചെയ്യിപ്പിച്ചു.
അങ്ങനെ വലുതാകുന്നത് വരെ എന്നോട് സഹോദരിമാരായ മറ്റ് രണ്ട് പേരോടും ഉള്ള അമ്മയുടെ ദേഷ്യം തുടർന്നുകൊണ്ടിരുന്നു. അമ്മ ഞങ്ങളെ മറ്റുള്ളവർക്ക് മുമ്പിൽ കാഴ്ചവയ്ക്കാൻ തുടങ്ങിയതോടെ പിന്നീട് അവിടെ പിടിച്ചുനിൽക്കാൻ എനിക്ക് സാധിച്ചില്ല എന്റെ ഏറ്റവും താഴെയുള്ള സഹോദരിക്ക് ഒരു നാലു വയസ്സ് മാത്രമേ പ്രായമുള്ള. പിന്നീട് അവൾക്കൊന്നും പറയാൻ സാധിച്ചില്ല ലളിതാമ അവളെ കെട്ടിപ്പിടിച്ചു. എല്ലാം കഴിഞ്ഞ് ലളിതാമ പുറത്തിറങ്ങിയപ്പോൾ ആദ്യം പോയത് അവളുടെ അനിയത്തിയെ കാണാനായിരുന്നു.
ജയിലിൽ നിന്ന് പോരുമ്പോൾ അവൾക്ക് വിശ്വാസമുള്ള ഒരു കുടുംബത്തിൽ അനിയത്തിമാരെ ഏൽപ്പിച്ചായിരുന്നു അവൾ പോയത് ലളിതാമ അവിടെ ചെന്നപ്പോൾ കണ്ടത് പഠിക്കേണ്ട പ്രായത്തിൽ വീട്ടുവേല ചെയ്യുന്ന കുട്ടികളെ ആയിരുന്നു. മായ പറഞ്ഞിട്ടാണ് ഞാൻ വന്നത് എന്നു പറഞ്ഞപ്പോൾ കുട്ടികളെല്ലാം ലളിതാമയുടെ അടുത്തേക്ക് ഓടിച്ചെന്നു.
നേരിൽ നിന്ന് കിട്ടിയ കുറച്ച് പൈസ കൊണ്ട് അവർ കുട്ടികൾക്ക് സ്കൂളിലേക്ക് വേണ്ട സാധനങ്ങൾ എല്ലാം തന്നെ വാങ്ങിക്കൊടുത്ത് അവരെ സ്കൂളിലേക്ക് പറഞ്ഞുവിട്ടു. കുറച്ചുനാളുകൾക്ക് ശേഷം രണ്ടുപേരെയും കൂട്ടി ലളിതാമ അവളെ കാണാനായി ജയിലിലേക്ക് വന്നു. കുട്ടികളെ കണ്ടതും ഒരുപാട് സന്തോഷമായി ഇനി അവരിലാണ് അവളുടെ ആകെയുള്ള ഒരേയൊരു പ്രതീക്ഷ. പുറംലോകത്ത് അവരുടെ മാനത്തിന് ആരും വില പറയാൻ വരില്ല എന്ന സമാധാനത്തോടെ ശിക്ഷ തീരാനായി അവൾ കാത്തിരിക്കുകയാണ്.