മറ്റുള്ളവരുടെ മുൻപിൽ ഒരു കാഴ്ചവസ്തുവായി സ്വന്തം ഭാര്യയെ പ്രതർശിപ്പിച്ച ഭർത്താവിന് ഭാര്യ കൊടുത്ത ശിക്ഷ കേട്ട് എല്ലാവരും ഞെട്ടി.

അമ്മയെ കാണാൻ എല്ലാ പ്രാവശ്യവും ജയിലിലേക്ക് വന്നിരുന്ന അഭിക്ക് അമ്മ എന്തിനാണ് അച്ഛനെ കൊന്നത് എന്ന ചോദ്യമായിരുന്നു എപ്പോഴും ഉണ്ടായിരുന്നത്. അച്ഛന്റെ വീടും ഒരുപാട് സ്വത്തുക്കളും അനുഭവിക്കാതെ വീട്ടിൽ ഇത്രയും കാലം എന്നെ നിർത്തിയത് എന്തിനാണ്. ഒരു വക്കീലിനെ വെച്ചാൽ ശിക്ഷ കുറച്ച് കിട്ടുമായിരുന്നിട്ടും അതൊന്നും വേണ്ട എന്ന് സ്വയം തീരുമാനിച്ചത് എന്തിനായിരുന്നു.

   

ഇത്രയും നാൾ ഒരു പരോൾ പോലും എടുക്കാതെ സ്വയം എന്തിനാണ് അമ്മ ശിക്ഷ അനുഭവിക്കുന്നത്. ഇതുപോലെ നിരവധി ചോദ്യങ്ങളായിരുന്നു അഭിയ്ക്ക് അമ്മയോട് ചോദിക്കാൻ ഉണ്ടായിരുന്നത്. എന്നാൽ അവന്റെ ഒരു ചോദ്യത്തിന് പോലും അമ്മ മറുപടി പറഞ്ഞില്ല. മോന് സുഖമാണോ എന്നായിരുന്നു അമ്മയുടെ മറുപടി. അമ്മയെ കണ്ട് തിരികെ വീട്ടിലേക്ക് മടങ്ങുമ്പോൾ ആ വലിയ വീടും പറമ്പും അവൻ നോക്കി നിന്നു. തിരികെ എത്തിയതും അമ്മയോട് ചോദിക്കാനുള്ള ചോദ്യങ്ങൾ എല്ലാം പിന്നീട് വല്യമ്മയോട് ആയി.

വല്യമ്മ എന്തിനാണ് അമ്മയെ ഇത്രയും നാൾ കാണാൻ പോകാത്തത്. അതിനു വല്യമ്മ മറുപടി പറഞ്ഞു. എന്റെ സഹോദരിയെ ആ അവസ്ഥയിൽ കാണാൻ എനിക്ക് പറ്റില്ല. നിന്റെ അമ്മ എന്തിനാണ് അച്ഛനെ കൊന്നത് എന്ന് എന്നോട് ചോദിക്കരുത്. നിരന്തരമായ അഭിയുടെ ചോദ്യങ്ങൾ സഹിക്കവയ്യാതെ വല്യമ്മ ജയിലിലേക്ക് പോയി. സഹോദരിയെ കണ്ടതും അമ്മ പൊട്ടിക്കരഞ്ഞു. ഇനി എനിക്ക് വയ്യ. അഭി ഒരുപാട് വലുതായി ഇനിയും അവനിൽ നിന്ന് സത്യങ്ങൾ മറച്ചു വയ്ക്കരുത്. നീ പരോൾ എടുത്തു വരണം.

മൂന്ന് ദിവസത്തെ പരോളിന് അഭിയുടെ അമ്മ പുറത്തു വന്നു. മൂന്ന് ദിവസം ഉണ്ടായിട്ടും അഭി സ്ഥിരം ചോദ്യങ്ങൾ ഒന്നും അമ്മയോട് ചോദിച്ചില്ല. എന്നാൽ പോകുന്നതിന്റെ അന്ന് എല്ലാ സത്യങ്ങളും അമ്മ മകനോട് പറഞ്ഞു. ഞാൻ നിന്നെ ശരിക്കുള്ള അമ്മയല്ല. ഞാൻ നിന്റെ അച്ഛന്റെ രണ്ടാമത്തെ ഭാര്യയാണ്. നിന്റെ അമ്മയെ നിന്റെ അച്ഛൻ കൊന്നതാണ്. മറ്റുള്ളവരുടെ മുൻപിൽ കാഴ്ചവെച്ചുകൊണ്ട് ഉണ്ടാക്കിയതാണ് നിന്റെ അച്ഛൻ ആ സ്വത്തുക്കളെല്ലാം.

എല്ലാവർക്കും കാഴ്ചവെച്ച് മടുത്തു പോയപ്പോഴാണ് നിന്റെ അമ്മയെ അച്ഛൻ കൊന്നു കളഞ്ഞത് അതിനുശേഷം ആയിരുന്നു എന്നെ വിവാഹം കഴിച്ചത്. വിവാഹ ദിവസം നാല് വയസ്സുകാരനായി നീയും അവിടെ ഉണ്ടായിരുന്നു. എന്റെ സ്വന്തം മകനെ പോലെയാണ് ഞാൻ നിന്നെ വളർത്തിയത്. എന്നാൽ ആദ്യ ദിവസം തന്നെ ഇനിയും അയാൾ മറ്റുള്ളവരുടെ മുൻപിൽ കാഴ്ച വയ്ക്കാൻ ശ്രമിച്ചു.

നിന്റെ അമ്മയുടെ അതേ അവസ്ഥ തന്നെയായിരിക്കും എനിക്ക് ഉണ്ടാകാൻ പോകുന്നത് എന്നറിഞ്ഞപ്പോൾ ഞാൻ നിന്റെ അച്ഛനെ കൊന്നുകളഞ്ഞു. നിന്റെ അമ്മയെ മറ്റുള്ളവരുടെ മുൻപിൽ കാഴ്ചവസ്തുവായി അച്ഛൻ സമ്പാദിച്ച സ്വത്തുക്കൾ നിനക്ക് അനുഭവിക്കണോ. ഇത്രയും പറഞ്ഞു അമ്മ ജയിലിലേക്ക് മടങ്ങി. നിറകണ്ണുകളോടെ അവൻ വല്യമ്മയോട് പറഞ്ഞു. അതുതന്നെയാണ് എന്റെ അമ്മ. ഇനി എന്റെ അമ്മ ജയിലിൽ കിടക്കാൻ ഞാൻ അനുവദിക്കില്ല. അവന്റെ അമ്മയെ പുറത്തിറക്കാനുള്ള ശ്രമങ്ങൾ എല്ലാം അവൻ ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *