ദേശമംഗലം എന്ന സ്ഥലത്തേക്ക് കാറിൽ സഞ്ചരിക്കുകയായിരുന്നു കേശവൻ. കഠിനമായ വെയിൽ കാരണം റോഡിന്റെ അരികിൽ കാർ നിർത്തിയിട്ടപ്പോഴാണ് ഒരു കുട്ടി അവിടേക്ക് വന്നത്. അവന്റെ കയ്യിൽ വിൽക്കാൻ തേൻ ഉണ്ടായിരുന്നു. അത് അവൻ കേശവന് നേരെ നീട്ടി. ഇത് കുറച്ച് കാട്ടു തേനാണ് സാർ ഇത് വാങ്ങണം.
അവന്റെ കൈയിൽ നിന്നും കുറച്ച് തേൻ അയാൾ വാങ്ങിച്ചു തിരികെ പോകാൻ ഒരുങ്ങിയ അവനോട് നിന്റെ വീട് എവിടെയാണെന്നും ആരൊക്കെ വീട്ടിൽ ഉണ്ടെന്നും അയാൾ അന്വേഷിച്ചു. ദൂരെ ചൂണ്ടിക്കാണിച്ച ഒരു കുടിൽ കാണിച്ചിട്ട് പറഞ്ഞു അതാണ് എന്റെ വീട് അവിടെ അമ്മൂമ്മ മാത്രമേ ഉള്ളൂ. ഈ തേൻ എല്ലാം വിറ്റു കഴിഞ്ഞാൽ മാത്രമേ എനിക്ക് വീട്ടിലേക്ക് പോകാൻ പറ്റു.
അവന്റെ കയ്യിൽ നിന്നും മുഴുവൻ തേനും വാങ്ങി കേശവൻ അവനെ വണ്ടിയിൽ കയറ്റി ആദ്യമായി കാറിൽ കയറുന്നതിന്റെ എല്ലാ അത്ഭുതവും ആ ബാലന്റെ മുഖത്ത് ഉണ്ടായിരുന്നു. അവന്റെ പേര് നാണു എന്നായിരുന്നു. ആദ്യം അവൻ കാറിൽ കയറാനും മടിച്ചെങ്കിലും ദേശമംഗലത്തേക്ക് തന്റെ കൂടെ വരാമോ എന്ന് അയാളുടെ ചോദ്യം കൊണ്ട് അവൻ കാറിലേക്ക് കയറി. ദേശമംഗലത്ത് പോയി തിരിച്ചുവരുവഴി കേശവൻ നാടുവിലെ കുറെ വസ്ത്രങ്ങൾ വാങ്ങി കൊടുത്തു. പിന്നീട് അവരെ ഒരു ഹോട്ടലിലേക്ക് കയറി.
ബിരിയാണി കഴിച്ചിട്ടുണ്ടോ എന്ന് ചോദിച്ചു. ആ പേര് പോലും ആ ബാലൻ കേൾക്കുന്നത് ആദ്യമായിട്ടായിരിക്കും തന്റെ മുൻപിൽ വന്ന് അവൻ ഇതുവരെ കാണാത്ത ആഹാരത്തെ വളരെ ആർത്തിയോടുകൂടി അവൻ കഴിച്ചു. കൂടെ രണ്ട് ബിരിയാണി അയാൾ പാഴ്സലും വാങ്ങി. തിരികെ അവനെ കാറിൽ കയറ്റി അവന്റെ വീടിന്റെ അവിടേക്ക് അയാൾ കൂട്ടിക്കൊണ്ടു പോയി. വയറും മനസ്സും നിറഞ്ഞ ആ ബാലൻ ചെറുതായി ഒന്നു മയങ്ങിപ്പോയി.
വീടെത്തിയപ്പോൾ അവനെ വിളിച്ചുണർത്തി അവനോടൊപ്പം ആ ചെറിയ കുടിലിലേക്ക് കേശവൻ നടന്നു. നടന്ന സംഭവങ്ങൾ എല്ലാം തന്നെ അമ്മൂമ്മയോട് പറയുമ്പോൾ നിറകണ്ണുകളോടെയായിരുന്നു അമ്മൂമ്മ അയാൾക്ക് നേരെ നോക്കിയത്. അമ്മൂമ്മയുടെ കയ്യിൽ നിന്നും ഒരു ഗ്ലാസ് ചായ വാങ്ങി കുടിച്ച് തിരികെ നടക്കുമ്പോൾ വീണ്ടും കാണാം എന്ന ഉറപ്പ് അയാൾ നാണുവിനു നൽകി. നിറകണ്ണുകളോടെ ആയിരുന്നു നാണു കേശവന് യാത്രയാക്കിയത്.