അനിയന്റെ കല്യാണത്തിന് എല്ലാവരും പുച്ഛത്തോടെ മാത്രം കണ്ടിരുന്ന ഏട്ടന് അനിയൻ കൊടുത്ത സർപ്രൈസ് കണ്ട് കൂടെയുള്ളവരെല്ലാം ഞെട്ടി.

അനിയന്റെ വിവാഹത്തിന് ഒരു നോക്കുകുത്തിയായി നിൽക്കാതിരിക്കാൻ പല ജോലികളും ചെയ്യുകയായിരുന്നു വേണു. ഡൽഹിയിൽ കളക്ടർ ജോലിക്ക് പഠിക്കുകയായിരുന്നു മനു. കൂടെ പഠിക്കുന്ന പെൺകുട്ടിയെ വിവാഹം ചെയ്യണമെന്ന് ആഗ്രഹം പറഞ്ഞപ്പോൾ അതിനെ എതിർക്കാൻ വേണുവിനെ സാധിച്ചില്ല. മുനിസിപ്പാലിറ്റിയിൽ ക്ലീനിങ് ജോലി ഉണ്ടായിരുന്ന വേണുവിന്റെ വിവാഹത്തെക്കുറിച്ച് ആർക്കും തന്നെ ഒരു ചിന്ത ഉണ്ടായിരുന്നില്ല എല്ലാവർക്കും മനുവിനെ മാത്രമായിരുന്നു സ്നേഹവും കരുതലും ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ആദ്യം അനിയനോട് ചെറിയ നീരസം ഉണ്ടായിരുന്നു.

   

ജോലികൾ ചെയ്യുന്നതിനിടയിൽ ആയിരുന്നു വേണുവിനെ മനു വിളിച്ചത്. ചേട്ടന്റെ നേർക്ക് പുതിയ വസ്ത്രങ്ങൾ നൽകിക്കൊണ്ട് അവൻ പറഞ്ഞു. വേഗം ഈ ഡ്രസ്സ് എല്ലാം ഇട്ട് ഒരുങ്ങി വായോ. അത് കേട്ടപ്പോൾ വേണു പറഞ്ഞു. ഇത്രയും നല്ല വസ്ത്രങ്ങൾ അണിഞ്ഞ് ഇവിടെയുള്ള ജോലികൾ ഒന്നും ചെയ്യാൻ പറ്റില്ല സാരമില്ല നിന്റെ കല്യാണമല്ലേ നീ തിളങ്ങി നിൽക്കട്ടെ. അപ്പോൾ മനു പറഞ്ഞു ഇല്ല എന്റെ ഏട്ടൻ ഇന്ന് ഞാൻ പറയുന്നത് കേൾക്കണം. ഒരു നിമിഷം അനിയനെ പറ്റി ചിന്തിച്ചതെല്ലാം തന്നെ വെറുതെയായി എന്ന് വേണുവിന് തോന്നി. പുതിയ വസ്ത്രങ്ങളെല്ലാം അണിഞ്ഞ് നിൽക്കുന്ന ഏട്ടന്റെ കൈയും പിടിച്ച് മനു നടന്നു.

അവിടെ സാരിയുടുത്ത് വളരെ സുന്ദരിയായ ഒരു കുട്ടി നിൽക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് ആ കുട്ടിയെ കണ്ടപ്പോൾ വേണു ഒന്ന് ഞെട്ടി. തന്റെ അനിയന്റെ ഭാര്യയാകാൻ പോകുന്ന കുട്ടി ആയതുകൊണ്ട് അയാൾ മുഖം തിരിച്ചു. മനു പറഞ്ഞു. അശ്വതി ഇതാണ് എന്റെ ഏട്ടൻ. മുനിസിപ്പാലിറ്റിയിൽ ക്ലീനിങ് ജോലിയാണ് ചേട്ടന് എനിക്ക് ഇപ്പോഴുള്ള ജോലി കിട്ടുന്നതിനു മുൻപ് എന്റെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് എന്റെ ചേട്ടനാണ് ഇതുവരെ ഞാനെന്തു പറഞ്ഞാലും അതെല്ലാം തന്നെ എന്റെ ഏട്ടൻ സാധിച്ചു തരുമായിരുന്നു. ഇതെല്ലാം പറഞ്ഞുകൊണ്ടിരിക്കാതെ വേണു പറഞ്ഞു.

നീ എന്തിനാണ് ഇപ്പോൾ ഈ കുട്ടിയോട് എല്ലാം പറഞ്ഞു കൊടുക്കുന്നത് മറ്റൊരു വീട്ടിൽ നിന്ന് വന്നു കയറുന്ന കുട്ടിയല്ലേ നിന്നെ പറ്റിയാണ് അവൾ അറിയേണ്ടത്. മനു പറഞ്ഞു നമ്മളെല്ലാം ഒരുമിച്ച് താമസിക്കാൻ പോകുന്നവരാണ് അപ്പോൾ ഏട്ടനെ പറ്റി അവൾ നന്നായി അറിയണം. അനിയൻ പറയുന്നത് കേട്ട് സങ്കടം സഹിക്കാൻ വയ്യാതെ അവിടെനിന്ന് പോകാൻ ഒരുങ്ങി നിന്ന് വേണമെങ്കിൽ കൈപിടിച്ച് മനു പറഞ്ഞു. എട്ടാ അങ്ങോട്ട് നോക്ക് അവിടെ ഒരുങ്ങി കൊണ്ടിരിക്കുന്നതാണ് എന്റെ പെണ്ണ്. ഇത് അവളുടെ ചേച്ചി അശ്വതി. ഞാൻ എപ്പോഴും ഏട്ടനെ പറ്റി പറയുന്നത് കേട്ട് അശ്വതിക്ക് ഏട്ടനെ വലിയ ഇഷ്ടമാണ്.

ഒരിക്കൽ ഞാൻ എന്റെ ഏട്ടനെ കല്യാണം കഴിക്കാൻ പറ്റുമോ എന്ന് ചോദിച്ചപ്പോൾ അതിനെ പൂർണ്ണസമ്മതമായിരുന്നു. നടക്കുന്ന കാര്യങ്ങൾ ഒന്നും മനസ്സിലാക്കാതെ നിന്ന് ചേട്ടനോട് മനു പറഞ്ഞു. ഇന്ന് എന്റെ മാത്രമല്ല ഏട്ടന്റെയും കൂടി വിവാഹമാണ് ഇനി നിങ്ങൾ സംസാരിക്കു. എന്തു പറയണമെന്ന് അറിയാതെ നിൽക്കുന്ന വേണുവിനോട് അശ്വതി പറഞ്ഞു. മനു പറഞ്ഞു എനിക്ക് നിങ്ങളെ വളരെ ഇഷ്ടമാണ്. നിങ്ങളുടെ കൂടെ ജീവിക്കാനും എനിക്ക് താല്പര്യമാണ്. എന്നെ നിങ്ങൾക്ക് ഇഷ്ടപ്പെട്ടോ. ഇതു കേട്ടപ്പോൾ വേണു പറഞ്ഞു.

അശ്വതിക്ക് എന്നെക്കാൾ നല്ല ഒരു ഭർത്താവിനെ കിട്ടും ജോലിയെല്ലാം കഴിഞ്ഞ് തിരികെ വരുമ്പോൾ എന്റെ മണം പോലും അശ്വതിക്ക് അസഹനീയമായി തോന്നും എന്റെ അടുത്ത് വന്ന് നിൽക്കാൻ പോലും തനിക്ക് ബുദ്ധിമുട്ടുണ്ടാകും എന്തിനാണ് അത്രയും കഷ്ടപ്പെട്ട് എന്റെ കൂടെ ജീവിക്കുന്നത്. കേട്ടപ്പോൾ അശ്വതി പറഞ്ഞു. നിങ്ങൾ മറ്റുള്ളവരുടെ കയ്യിൽ നിന്ന് ഒന്ന് പിടിച്ചുപറിക്കാൻ പോകുന്നില്ലല്ലോ.

നാടിന് നന്മയുള്ള കാര്യമല്ലേ ചെയ്യുന്നത് അതിലെ എനിക്ക് അഭിമാനമേ ഉള്ളൂ. അതിനിടയിൽ ആയിരുന്നു മനു വന്നത്. മതി സംസാരിച്ചത് ഇനി ബാക്കിയെല്ലാം വിവാഹം കഴിഞ്ഞ് അത് പറഞ്ഞു മണ്ഡപത്തിലേക്ക് ചേട്ടനെയും അശ്വതിയെയും അവൻ കയറ്റിവിട്ടു. അശ്വതിയുടെ കഴുത്തിൽ താലികെട്ടി നിൽക്കുമ്പോൾ ചുറ്റുമുള്ള ബന്ധുക്കളുടെ മുഖത്തെല്ലാം തന്നെ വേണു സൂക്ഷിച്ചു നോക്കി എല്ലാവർക്കും അതൊരു ഞെട്ടലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *