ഹോസ്പിറ്റലിൽ വയ്യാതെ കിടക്കുകയാണ് രാധാമണി. ചുറ്റുമുള്ള എല്ലാം ബെഡുകളിലും രണ്ടുപേർ വീതമായിരുന്നു രോഗിക്ക് സഹായത്തിന് ഉണ്ടായിരുന്നത്. രാധാമണി അമ്മയുടെ കൂടെ ഉണ്ടായിരുന്ന മരുമകൾ രേണുക വീട്ടിലേക്ക് കാലത്ത് പോയതാണ്. അമ്മ ആശുപത്രിയിൽ ഉണ്ട് എന്ന ചിന്ത അവൾക്കില്ല. ഒന്നും മൂത്രമൊഴിക്കാൻ ആയി ശ്രമിച്ചപ്പോൾ ആയിരുന്നു പെട്ടെന്ന് കൈവിട്ടത്. രാധാമണിയെ കണ്ട അവിടെ ഉണ്ടായിരുന്ന വൈഷ്ണവി എന്ന നേഴ്സ് ഓടിവന്ന അമ്മയെ താങ്ങി. അമ്മയെ എന്താ വേണ്ടത് ഞാൻ സഹായിക്കാം.
പറഞ്ഞു എനിക്കൊന്നു മൂത്രമൊഴിക്കണം. അമ്മ എന്നെ പിടിച്ചോളൂ ഞാൻ കൊണ്ട് ആക്കാം. അതും പറഞ്ഞ് അവളുടെ തോളിൽ കൈവെച്ച് രാധാമണി നടന്നു തിരികെ കട്ടിലിൽ കൊണ്ട് കിടത്തി വൈഷ്ണവി ചോദിച്ചു കൂടെ ആരുമില്ല അമ്മയ്ക്ക്. ഉണ്ട് മരുമകൾ രേണുക അവൾ കാലത്തെ വീട്ടിലേക്ക് പോയതാണ് ഇതുവരെ വന്നിട്ടില്ല. അപ്പോൾ ഉച്ചയ്ക്ക് ചോറുണ്ണാൻ എന്ത് ചെയ്യും. രാധാമണി പറഞ്ഞു അത് സാരമില്ല ഒരു നേരത്തെ ചോറ് അല്ലേ കുഴപ്പമില്ല. അപ്പോൾ വൈഷ്ണവി പറഞ്ഞു ഇല്ല മരുന്നു കഴിക്കുന്നതാണ് അമ്മയ്ക്ക് ഞാൻ ചോറ് തരാം.
അതു പറഞ്ഞ് അവൾ അവളുടെ കയ്യിലുള്ള ഭക്ഷണം രാധാമണിക്ക് നേരെ നീട്ടി. വേണ്ടെന്നു പറഞ്ഞിട്ടും അവൾ നിർബന്ധിച്ചു അമ്മയെ ഏൽപ്പിച്ചു. കൂടാതെ കൈ കഴുകുന്നതിന് അവിടെ നിന്ന് എഴുന്നേൽക്കാതിരിക്കാൻ ഉള്ള എല്ലാ സജ്ജീകരണങ്ങളും അവൾ ഒരുക്കിയിരുന്നു. അപ്പോഴായിരുന്നു രാധാമണി വൈഷ്ണവിയെ കുറിച്ച് ചോദിച്ചത്. അമ്മയില്ലാത്ത അവൾക്ക് വയ്യാതെ കിടക്കുന്ന അച്ഛൻ മാത്രമാണ് ഉള്ളത്. അവളുടെ കല്യാണം ഒന്നും തന്നെ കഴിഞ്ഞിട്ടില്ല ഹോസ്പിറ്റലിൽ ക്ലീനിങ് ജോലി മാത്രമുള്ള അവളെ കല്യാണം കഴിക്കാൻ ആരും തന്നെ തയ്യാറായിരുന്നില്ല. അതുകൊണ്ട് ഇതുപോലെ അങ്ങ് ജീവിച്ചു പോകുന്നു.
രാധാമണിക്ക് വൈഷ്ണവിയുടെ കൂടുതൽ സ്നേഹം തോന്നി. കുറച്ചുനേരം കഴിഞ്ഞ് രാധാമണി വൈഷ്ണവിയെ തിരക്കി. മോൾ എനിക്കൊരു സഹായം ചെയ്യുമോ മോളുടെ ഫോണിൽ നിന്ന് രേണുകയെ ഒന്ന് വിളിക്കണം എന്തിനാണ് അമ്മേ എന്ന് വൈഷ്ണവി ചോദിച്ചു രാധാമണി പറഞ്ഞു മൂത്രമൊഴിക്കാൻ മുട്ടിയിരിക്കുകയായിരുന്നു പക്ഷേ ഇപ്പോൾ ബെഡിൽ എല്ലാം മൂത്രം പോയി. അതു കേട്ടപ്പോൾ വൈഷ്ണവി പറഞ്ഞു. അത് ഞാൻ ചെയ്തു തരാം അമ്മയെ എന്നുപറഞ്ഞ് വൈഷ്ണവി രാധാമണിയുടെ വസ്ത്രങ്ങളെല്ലാം മാറ്റി ബാത്റൂമിൽ കൊണ്ടുപോയി ക്ലീൻ ചെയ്ത് കൊണ്ടുവന്നു കിടത്തി.
ഇതുകൂടിയായപ്പോൾ രാധാമണി അവളോട് പറഞ്ഞു. എന്റെ മൂത്ത മകനെ പെണ്ണാ നോക്കിയിരുന്ന സമയത്ത് അവനെ ഒരു പെൺകുട്ടിയെ വലിയ ഇഷ്ടമായിരുന്നു എന്നാൽ ആ കുട്ടിക്ക് യാതൊരു സ്വത്വ സുഖങ്ങളോ ഒന്നുമില്ലാത്തതിനാൽ ഞാൻ അതിന് സമ്മതിക്കാതെ അവനെ മുറപ്പെണ്ണനെ കൊണ്ട് കെട്ടിച്ചു എന്നാൽ എന്റെ ആ തീരുമാനം തെറ്റായിരുന്നു. കാശിനെക്കാൾ മനുഷ്യർക്ക് വേണ്ടത് സ്നേഹമാണ്.
മോൾക്ക് ഇപ്പോൾ എന്നെ നോക്കുന്നതുപോലെ ഇനിയുള്ള കാലം നോക്കാൻ പറ്റുമോ. അത് കേട്ടപ്പോൾ വൈഷ്ണവി പറഞ്ഞു അതെങ്ങനെ പറ്റുമോ അമ്മ കുറച്ചുദിവസം കഴിഞ്ഞ് ഡിസ്ചാർജ് ആയി പോകില്ലേ. എന്റെ ഇളയ മകനെ കൊണ്ട് നിന്നെ കല്യാണം കഴിപ്പിക്കാൻ ആണ്. അതു പറഞ്ഞപ്പോൾ വൈഷ് പറഞ്ഞു എനിക്കുള്ളത് ഒരു അച്ഛൻ മാത്രമാണ് അച്ഛൻ പറയുന്നത് മാത്രമേ ഞാൻ അനുസരിക്കുകയുള്ളൂ. എന്ന്.