ഇനി ആരെങ്കിലും വരാനില്ലെങ്കിൽ ബോഡി എടുക്കാമല്ലോ എന്ന അയൽവാസിയുടെ ചോദ്യം കേട്ടാണ് ശിവൻ ഉണർന്നത്. ലക്ഷ്മിയുടെ മൃതദേഹത്തിന് അരികിൽ ഇരുന്നുകൊണ്ട് മക്കളായ കിച്ചുവും ഹരിയും കരയുകയാണ്. എല്ലാവരും പിരിഞ്ഞു പോയതിനുശേഷം രണ്ടു മക്കളും ശിവനും മാത്രം വീട്ടിൽ ഒറ്റയ്ക്കായി. അനാഥനായ അയാൾക്ക് അവൾ മാത്രമായിരുന്നു ഒരു കൂട്ട്. പ്രണയ വിവാഹമായിരുന്നു രണ്ടുപേരുടെയും അവളുടെ വീട്ടുകാർ എതിർത്തെങ്കിലും ആ എതിർപ്പിനെ എല്ലാം വകവച്ചാണ് അവൾ തന്നോട് ഒപ്പം ഇറങ്ങിവന്നത്.
അന്നുമുതൽ അവളുടെ മരണം വരെ യാതൊരു കുറവും വരുത്താതെയാണ് സന്തോഷത്തോടെ ശിവൻ അവളെ നോക്കിയത്. അവരുടെ ജീവിതത്തെ കൂടുതൽ മനോഹരമാക്കിയാണ് രണ്ടു കുഞ്ഞുങ്ങളും ഉണ്ടായത്. ഇടയ്ക്കിടെ അവൾക്ക് ചെറിയ തലവേദന വരുമായിരുന്നു. ഡോക്ടറെ കാണാൻ പോകണമെന്ന് ഇപ്പോൾ പറഞ്ഞാലും അവൾ അതൊന്നും തന്നെ കാര്യമാക്കിയില്ല ഒരു ദിവസം കഠിനമായ തലവേദന വന്നപ്പോഴാണ് ശിവന്റെ നിർബന്ധപ്രകാരം ഹോസ്പിറ്റലിൽ പോയത്. അപ്പോഴാണ് അറിയാൻ കഴിഞ്ഞത് ബ്രെയിൻ ട്യൂമറിന്റെ അവസാന ഘട്ടത്തിലായിരുന്നു ലക്ഷ്മി.
ഇനിയൊരു ചികിത്സക്കും ജീവിതത്തിലേക്ക് കൊണ്ടുവരാൻ സാധിക്കില്ല എന്ന് ഡോക്ടർ പറഞ്ഞു. അതിനുശേഷം ആയിരുന്നു രണ്ടു മക്കളെയും ശിവനെയും ഉപേക്ഷിച്ചുകൊണ്ട് അവൾ ജീവൻ വെടിഞ്ഞത്. അമ്മയില്ലാത്ത വീട്ടിൽ കുഞ്ഞുങ്ങൾ വളരെയധികം കഷ്ടപ്പെട്ടു പിന്നീട് അവളുടെ സ്ഥാനത്ത് ശിവൻ ആയിരുന്നു മക്കൾക്ക് കൂട്ട്. ഭക്ഷണം ഉണ്ടാക്കാൻ അടുക്കളയിലേക്ക് കയറുമ്പോൾ അവൾ അവിടെ തന്നെയുണ്ടെന്ന് അയാൾക്ക് എപ്പോഴും തോന്നുമായിരുന്നു. ഇതുവരെ അടുക്കളയിൽ കയറാത്ത അയാൾക്ക് ആദ്യം ഒരു പരിചയക്കുറവ് തോന്നിയെങ്കിലും പിന്നീട് അതെല്ലാം മാറി അവർ സാധാരണ ജീവിതത്തിലേക്ക് കടന്നുവന്നു.
വീണ്ടും ഒരു വിവാഹം കഴിക്കാൻ എല്ലാവരും നിർബന്ധിച്ചു എങ്കിലും അയാൾക്ക് അതിനായില്ല മക്കളെയെല്ലാം കഷ്ടപ്പെട്ട് നല്ല നിലയിൽ വളർത്തിയെടുത്തു. നല്ല വിദ്യാഭ്യാസം കിട്ടിയ മക്കൾ എല്ലാം പഠിച്ച് ഉദ്യോഗസ്ഥനായി പഴയ വീട് എല്ലാം പൊളിച്ചു ആസ്ഥാനത്ത് പുതിയ വീട് പണിതു. മൂത്ത മകനായ ഹരി ഒരു പെൺകുട്ടിയെ പ്രണയിച്ച വിവാഹം കഴിച്ചു. എല്ലാ ഉത്തരവാദിത്തങ്ങളിൽ നിന്നും അച്ഛനെ അവർവിശ്രമം നൽകി.അമ്മയെ അടക്കം ചെയ്ത തെക്കേ അറ്റത്ത് ശിവൻ പോയി ഒറ്റയ്ക്ക് സംസാരിക്കുന്നത് കണ്ട് അച്ഛനെ ഭ്രാന്തന്റെ ലക്ഷണമാണെന്ന് വന്നു കയറിയ മരുമകൾ പറയുമ്പോഴും ഹരി അത് ശരി വെച്ച് കൊടുത്തു.
അതോടെ അച്ഛനെ അവൻ ഒരു മുറിയിലിട്ട് പൂട്ടി. ഇളയ മകൻ അത് ശരി വയ്ക്കുകയും ചെയ്തു. ഒരു ദിവസം കിടന്നുറങ്ങുകയായിരുന്ന ശിവനെ തട്ടി വിളിച്ചുകൊണ്ട് ലക്ഷ്മി അവന്റെ മുന്നിൽ നിന്നു. കണ്ണുകൾക്ക് ഒട്ടുംതന്നെ വിശ്വസിക്കാനായില്ല ലക്ഷ്മിയുടെ ആ വരവ് നീ ഇത്രയും നാൾ എവിടെയായിരുന്നു ഞങ്ങളെ ഒറ്റയ്ക്കാക്കി നീ പോയല്ലോ എന്ന കരഞ്ഞുകൊണ്ട് അവൻ ലക്ഷ്മിയോട് പറഞ്ഞു.
ഞാനിവിടെയും പോയില്ല ശിവേട്ടാ. നമ്മൾ എപ്പോഴും ചെയ്തിരിക്കാനുള്ള കാവിൽ ഞാൻ ഉണ്ടായിരുന്നു. ഇതുപോലെ ശിവേട്ടൻ ഒറ്റയ്ക്കാകുന്ന ദിവസത്തിന് ആയിരുന്നു കാത്തിരുന്നത് വാ ഇനി നമ്മൾക്ക് പോകാം. നമ്മുടെ ലോകത്തേക്ക് അതും പറഞ്ഞ് ലക്ഷ്മി അവന്റെ കൈയും പിടിച്ച് വീടിന്റെ പടിയിറങ്ങി. ഇനി ആരെങ്കിലും വരാനില്ലെങ്കിൽ ബോഡി എടുക്കട്ടെ എന്നാ അയൽവാസിയുടെ ചോദ്യം. മരിച്ചുകിടക്കുന്ന അച്ഛന്റെ മൃതദേഹത്തിന്റെ ചുറ്റുമിരുന്ന് കരയുകയായിരുന്നു ഹരിയും കിച്ചുവും.