എല്ലാവരെയും പോലെ തന്നെ ചെറുപ്പകാലം വളരെ മനോഹരമായിരുന്നു. എന്നാൽ ഇപ്പോൾ അയാൾ സർട്ടിഫിക്കറ്റ് ഉള്ള ഒരു മാനസിക രോഗിയാണ്. പത്താം ക്ലാസിൽ ഉയർന്ന മാർക്കോട് കൂടി പാസായി. അപ്പോഴെല്ലാം ഏറെ സന്തോഷമായിരുന്നു എന്നാൽ കുറച്ചുനാളുകൾക്ക് ശേഷം ആരോടും മിണ്ടാതെയായി. എല്ലാവരിൽ നിന്നും സ്വയം മാറിനിൽക്കാൻ ആരംഭിച്ചു. പലപ്പോഴും ഒറ്റയ്ക്കിരിക്കാൻ ഇഷ്ടപ്പെട്ടു.
ഇതിന്റെ പേരിൽ വീട്ടിൽ വഴക്കുകൾ ഉണ്ടായി ഉറക്കം പതിയെ പതിയെ നഷ്ടപ്പെട്ട് തുടങ്ങി എന്തിനോടും ദേഷ്യം തോന്നിത്തുടങ്ങി. കണ്ണടച്ചാൽ എപ്പോഴും പേടിപ്പെടുത്തുന്ന സ്വപ്നങ്ങൾ. ആദ്യമെല്ലാം സ്വപ്നങ്ങൾ കണ്ട് പേടിച്ച് കരയുമ്പോൾ എല്ലാവരും വന്ന് അന്വേഷിക്കുമായിരുന്നു പിന്നീട് ആരും വന്ന ചോദിക്കാതെയായി. അപ്പോൾ ഒരു ആശ്വാസമുണ്ടായിരുന്നത് ഉമ്മ മാത്രമായിരുന്നു. ഒരിക്കൽ ഉമ്മയോടും ദേഷ്യപ്പെട്ട് ഉമ്മയെ തള്ളിയിട്ടു. അമ്മയുടെ മുഖത്ത് നിന്ന് ചോരാ ഒലിക്കുന്നത് കണ്ട് ഏറെ വിഷമം തോന്നി.
പിന്നീട് വീട്ടിൽ എല്ലാവരും ചേർന്ന് മുറിയിലിട്ട് അയാളെ പൂട്ടി. അവിടെ നിന്നും പുറത്ത് കടക്കാൻ അയാൾ വളരെയധികം ശ്രമിച്ചെങ്കിലും ആശ്രമങ്ങളെല്ലാം തന്നെ നിഷ്ഫലമാവുകയായിരുന്നു നാട്ടുകാരും അയൽപക്കത്തുള്ളവരും എല്ലാം വളരെ പെട്ടെന്നായിരുന്നു വീട്ടിലേക്ക് ഓടിക്കോടിയത് എല്ലാവരും വളരെ ആസ്തികത്തോടെ ആയിരുന്നു ആ പയ്യനെ നോക്കിയത്. അവർ പരസ്പരം പറയുന്നത് കേട്ടു അയാൾക്ക് ഭ്രാന്താണെന്ന്. പുറത്തേക്കിറങ്ങുന്നതിനെ കൂടുതൽ ബഹളം വയ്ക്കുകയും വാതിലുകളും ജനലുകളും തട്ടുകയും ചെയ്തു ഒടുവിൽ ക്ഷീണിച്ച് അയാൾ കിടന്നുറങ്ങി പിന്നീട് കണ്ണുകൾ തുറന്നു നോക്കിയപ്പോൾ ആശുപത്രിയിൽ കിടക്കുകയാണ്.
ചുറ്റും വേണ്ടപ്പെട്ടവർ ആരുമില്ല ഉമ്മയെങ്കിലും കാണണമെന്ന് അയാൾ എല്ലാവരോടും കൂടുതൽ ആവശ്യപ്പെട്ടു . പിന്നീട് മരുന്ന് തരാൻ വരുന്ന നേഴ്സിനോടും ചോദിച്ചു ഉമ്മ വന്നു എന്ന് ഇല്ല എന്ന് മറുപടി ദേഷ്യം വന്ന് അവിടെയുള്ളതെല്ലാം തട്ടിമറിച്ചിട്ടും അത് കണ്ടപ്പോൾ ഡോക്ടർ പറഞ്ഞു ഇനി ഇങ്ങനെ ചെയ്താൽ ഷോക്കടിപ്പിക്കുമെന്ന് എന്നാൽ പണ്ടുമുതലേ ഷോക്ക് പേടിയായിരുന്നു അതുകൊണ്ട് ഒന്നും മിണ്ടാതെ അയാൾ അവിടെ തന്നെ കിടന്നു പിന്നീട് കണ്ണു തുറന്നു നോക്കിയപ്പോൾ മുന്നിൽ ഉമ്മയെ കണ്ടു. ഉമ്മ കെട്ടിപ്പിടിച്ചുകൊണ്ട് കുറെ ഉമ്മ തന്നു എന്നിട്ട് പറഞ്ഞു ഉമ്മ ഇല്ലാതായാലും മോൻ ഇനി ആരെയും ഉപദ്രവിക്കരുത്.
എന്ന് അതും പറഞ്ഞ് ഉമ്മ അകലങ്ങളിലേക്ക് നടന്നു പോയി. പിന്നീട് ഉമ്മയ്ക്ക് കൊടുത്ത വാക്ക് പാലിക്കുകയായിരുന്നു ആ യുവാവ്. ആരോടും വഴക്കിടാതെ നല്ല കുട്ടിയായി ഇരുന്നുകൊള്ളാം എന്നും മരുന്നുകൾ കൃത്യമായി കഴിച്ചുകൊള്ളാം എന്നും ഡോക്ടറോട് അയാൾ വാക്കു പറഞ്ഞു. അങ്ങനെയാണെങ്കിൽ വീട്ടിലേക്ക് പറഞ്ഞു വിടാം എന്നും ഡോക്ടർമറുപടി പറഞ്ഞു. നല്ല ഉറക്കത്തിലായിരുന്ന അയാളെ സെക്യൂരിറ്റി തട്ടിവിളിച്ചുകൊണ്ട് പറഞ്ഞു നിനക്ക് വീട്ടിലേക്ക് പോകേണ്ട. വീട്ടിലേക്ക് പോകേണ്ട ആവേശത്തിൽ എല്ലാം മാറി പുറത്തേക്ക് നോക്കുമ്പോൾ പുറത്ത് നല്ല ഇരുട്ടാണ്.
കൂട്ടിക്കൊണ്ടു പോകുന്നതിന് ഉപ്പയും അനുജന്മാരും എത്തി. പോകുന്ന വഴിയിൽ സെക്യൂരിറ്റി പറഞ്ഞു. ഞാൻ പറയുന്നത് കേട്ട് നീ അരുതാത്തതൊന്നും ചെയ്യരുത്. നിന്റെ ഉമ്മ മരിച്ചു ഉമ്മയെ കാണാനാണ് നമ്മൾ പോകുന്നത് നിനക്ക് വേണമെങ്കിൽ ഈ വണ്ടിയിൽ ഇവിടേക്ക് തന്നെ തിരിച്ചു വരാം ഇല്ലെങ്കിൽ നിനക്ക് നിന്റെ വീട്ടിൽ തന്നെ നിൽക്കാം. അത് അയാളെ വളരെയധികം ഞെട്ടിച്ചു വീട്ടിലേക്ക് ചെന്നപ്പോൾ ചിരിച്ചുകൊണ്ട് കിടക്കുന്ന ഉമ്മയാണ് അയാൾ കണ്ടത്. ഉമ്മയെ കെട്ടിപ്പിടിച്ച് അയാൾ ഒരുപാട് നേരം കരഞ്ഞു കുറെ നേരം ആമുഖത്തേക്ക് തന്നെ നോക്കി നിന്നു.
ആളുകളെല്ലാം തന്നെ അയാളെ റൂമിൽ ഇട്ട് പുട്ടി. ഉമ്മയെ എനിക്ക് കാണണമെന്നും എന്റെ അസുഖമെല്ലാം മാറിയെന്നും പറഞ്ഞെങ്കിലും ആരും അതിനെ കൂട്ടാക്കിയില്ല. അമ്മയെ അടക്കം ചെയ്തതിനുശേഷം ആയിരുന്നു ആ വാതിലുകൾ തുറന്നത്. വീട്ടിൽ നിന്നും അയാൾ നേരെ ഉമ്മയുടെ അടുത്തേക്ക് പോയി. ആ നനഞ്ഞ മണ്ണ് നോക്കി അയാൾ കുറെ നേരം ഇരുന്നു. പിന്നീട് അയാൾ വീട്ടിലേക്ക് തിരികെ പോയില്ല. മുമ്പിൽ കണ്ട ഒരു ഹിന്ദിക്കാരന്റെ ലോറിയിൽ കയറി അയാൾ എങ്ങോട്ടേക്കോ പോയി.
വിശപ്പ് വന്നപ്പോൾ മരത്തിൽ കയറി പഴങ്ങൾ കഴിച്ചു. ദാഹിച്ചപ്പോൾ തോട്ടിലെ വെള്ളം കുടിച്ചു മര തണലിൽ കിടന്നുറങ്ങി. ആരോടും ദേഷ്യമില്ല ആരോടും പരിഭവവും ഇല്ല. ചേർന്നുള്ള ഒരു സുഖജീവിതം. തന്റെ അനുഭവങ്ങൾ എല്ലാം ഫോറസ്റ്റ് പോലീസിനോട് പറയുമ്പോൾ അയാൾക്ക് സന്തോഷമായിരുന്നു. തന്റെ അഡ്രസ്സ് അറിയാമെങ്കിലും മനപ്പൂർവം അയാൾ പറഞ്ഞില്ല. ഇതായിരുന്നു അയാൾ കണ്ട ഏറ്റവും നല്ല ജീവിതം.