വീട്ടിൽ കല്യാണത്തിന്റെ തിരക്കുകൾ എല്ലാം വളരെ വേഗത്തിൽ നടന്നു കൊണ്ടിരിക്കുന്നു. വീട്ടിൽ നിന്നും പിരിഞ്ഞു പോകേണ്ടതിന്റെ വിഷമത്തിലാണ് റിൻഷാന. വല്ലുമ്മയുടെ മടിയിൽ കിടന്നുകൊണ്ട് അവൾ വിതുമ്പുകയായിരുന്നു. ഇതുപോലെ ഈ മടിയിൽ ഇനി കിടക്കാൻ തനിക്ക് കഴിഞ്ഞില്ലെങ്കിലോ എന്ന സങ്കടം അവൾക്കുണ്ടായിരുന്നു. അതുപോലെ ഉമ്മയെ വിട്ടുപിരിയേണ്ടതിന്റെ വേദന അതുപോലെ അവൾക്ക് താഴെയുള്ള രണ്ട് കുഞ്ഞനുജന്മാരെ ഇനിയെന്നും കാണാൻ കഴിയാത്തതിന്റെ വിഷമവും അവൾക്കുണ്ടായിരുന്നു.
എത്ര സങ്കടം ഉണ്ടായിട്ടും അതൊന്നും തന്നെ പുറത്തു കാണിക്കാതെ എല്ലാം ഉള്ളിലൊരിക്കൽ നിൽക്കുന്ന ഉപ്പയെ കാണുമ്പോഴായിരുന്നു അവൾക്ക് സങ്കടം കൂടി വന്നത്. സ്വന്തം വീട്ടിൽ നിന്ന് പടിയിറങ്ങുമ്പോൾ അവളുടെ മിഴികൾ നിറഞ്ഞൊഴുകുകയായിരുന്നു. കല്യാണത്തിന് ശേഷം വെറും രണ്ടുമാസം മാത്രമായിരുന്നു റിയാസിനെ ലീവ് ഉണ്ടായിരുന്നത്. വിവാഹത്തിന്റെ പിറ്റേദിവസം അടുക്കളയിലേക്ക് കടന്ന അവൾ അവിടെയുള്ള ജോലികളിൽസഹായിക്കാൻ തുടങ്ങി. അവൾ എന്തൊക്കെ ചെയ്താലും ഉമ്മ ചീത്ത പറയുകയാണ് ചെയ്തത്. പക്ഷേ അവൾ എല്ലാം ക്ഷമിച്ചു തന്നെ ഇരുന്നു.
പിന്നീട് അവരിൽ ഉണ്ടാക്കിയ മാറ്റങ്ങൾ അവളെ വളരെയധികം വേദനിപ്പിച്ചു. ഉമ്മയ്ക്ക് ഇപ്പോൾ ആദ്യത്തെ സ്നേഹം ഒന്നുമില്ല . റിയാസ് ഗൾഫിൽ നിന്നും ലീവിന് വീട്ടിലേക്ക് വന്ന ദിവസം. തന്റെ പ്രിയതമയ്ക്ക് വേണ്ടി അവൻ വളരെ മോഹിച്ച വാങ്ങിയ സാരി ഉമ്മ താഴെയുള്ള മോൾക്ക് അത് എടുത്തു കൊടുത്തു. ഇവൾ ഈ സാരിയുടുത്ത് ഇപ്പോൾ എവിടെ പോകാനാണ്. അവൾക്കാണെങ്കിൽ കല്യാണം അടുത്തുകൊണ്ടിരിക്കുകയല്ലേ. സങ്കടം എല്ലാം അവളുടെ മുഖത്ത് ഉണ്ടായിരുന്നു പക്ഷേ അത് ആരോടും അവൾ കാണിച്ചില്ല ഒറ്റയ്ക്ക് ഒരിടത്ത് പോയി സങ്കടങ്ങളെല്ലാം കരഞ്ഞു തീർക്കുകയായിരുന്നു അവൾ.
സ്വന്തം ഭർത്താവിന്റെ കൂടെ നല്ല വസ്ത്രങ്ങളാണ് ഇനി പുറത്തേക്ക് പോകാൻ ഒരുങ്ങുമ്പോൾ എല്ലാം തന്നെ ഉമ്മ എന്തെങ്കിലും കാരണങ്ങൾ പറഞ്ഞ് അതെല്ലാം തന്നെ മുടക്കുമായിരുന്നു. കൂട്ടത്തിൽ എപ്പോഴും കുത്തു വാക്കുകളും. സ്ത്രീധനം ഒന്നും വേണ്ട എന്ന് പറഞ്ഞാണ് വിവാഹം കഴിച്ചത് എന്നാൽ ഉണ്ടായിരുന്ന സ്വർണത്തിന്റെ കണക്കു പറഞ്ഞു അവളെ എപ്പോഴും ഉമ്മ വേദനിപ്പിച്ചു കൊണ്ടിരുന്നു. നീ കാരണമാണ് എന്റെ മകൻ ഇങ്ങനെയായത് നിനക്ക് വേണ്ടിയാണ് അവൻ ഒരുപാട് പൈസ ചെലവാക്കി കൊണ്ടിരിക്കുന്നത് ഒന്നുമില്ലാതെ കയറി വന്നിട്ട് ഇവിടെ കിട്ടുന്നതെല്ലാം കൊണ്ട് സുഖിക്കുകയാണ്.
ഒരു ദിവസം ഉമ്മ ബാത്റൂമിൽ വഴക്ക് വേണോ എല്ലാവരും ചേർന്ന് ആശുപത്രിയിലാക്കുകയും ചെയ്തു ഉമ്മയ്ക്ക് ചുറ്റും മക്കളും മരുമക്കളും എല്ലാവരും തന്നെ ഉണ്ടായിരുന്നു എന്നാൽ മക്കൾ എല്ലാവരും ഓരോ കാരണങ്ങൾ പറഞ്ഞ് ഹോസ്പിറ്റലിൽ നിൽക്കുന്നതിൽ നിന്ന് ഒഴിഞ്ഞുമാറി. ഇത് കണ്ട് റിൻഷാന എല്ലാവരോടുമായി പറഞ്ഞു ഞാൻ ഉമ്മയുടെ കൂടെ നിന്നോളം നിങ്ങളെല്ലാവരും പൊയ്ക്കോളൂ. അത് കേട്ടപ്പോൾ ഒരു നിമിഷം ഉമ്മ അവളെ നോക്കി. പിന്നീട് ബാത്റൂമിൽ കൊണ്ടുപോകുന്നതിനും ചോറു കൊടുക്കുന്നതിനും എല്ലാം ഉമ്മയെ അവൾ സ്വന്തം ഉമ്മയെ പോലെ തന്നെ പരിചരിച്ചു പോന്നു.
അതെല്ലാം കണ്ട് ഉമ്മയ്ക്ക് വളരെ സങ്കടവും കുറ്റബോധവും തോന്നി. ഒരു ദിവസം അവളോട് അടുത്തിരിക്കാൻ ഉമ്മ ആവശ്യപ്പെട്ടു എന്നിട്ട് അവളോട് പറഞ്ഞു. ഞാൻ നിന്നെ ഒരുപാട് വേദനിപ്പിച്ചു മോളെ എന്റെ മകനിൽ നിന്നുപോലും ഞാൻ നിന്നെ വളരെയധികം അകറ്റി. നിന്നെക്കാൾ ഞാൻ നിന്റെ സ്വർണത്തിലും ആഗ്രഹിച്ചു. പക്ഷേ സ്വർണ്ണത്തിൽ അല്ല കാര്യം സ്നേഹത്തിലാണ്. കേട്ട് അവൾ പറഞ്ഞു ഉമ്മ വിഷമിക്കേണ്ട ഞാൻ എന്റെ സ്വന്തം ഉമ്മയെ പോലെയാണ് ഇത്രയും നാൾ കണ്ടത് ഉമ്മയ്ക്ക് ഞാൻ മരുമകൾ ആയിരിക്കാം പക്ഷേ എനിക്ക് അങ്ങനെയല്ല. ഇത് കേട്ടതും ഉമ്മാ അവളെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ നൽകി. പിന്നീട് സ്വന്തം മകളെ പോലെയായിരുന്നു ഉമ്മ അവളെ കണ്ടത്.