അമ്മയെ അന്വേഷിച്ച് നടക്കുകയായിരുന്നു മകൻ. അമ്മ ഇവിടെ ഉമ്മറത്ത് ഉണ്ട് മകനെ. എന്ന നീട്ടിയുള്ള വിളിയിൽ അമ്മയെ കണ്ടു. ഉടനെ ഭാര്യയുടെ ശകാര വാക്കുകളായിരുന്നു പിന്നീട് കേട്ടത്. അതിനെ ഏതെങ്കിലും ഇരുട്ടറയിൽ കൊണ്ടുപോയി അടക്കി ഇല്ലെങ്കിൽ എവിടെയെങ്കിലും കൊണ്ടുപോയി കളയ്. ഭാര്യയുടെ വാക്കുകൾ കേട്ട് അയാൾ പറഞ്ഞു അത് ഞാൻ നോക്കിക്കോളാം. എന്ന്. പിന്നീട് ഭാര്യ അവളുടെ പരാതിപ്പെട്ട് തുറന്നു.
കഴിഞ്ഞപ്രാവശ്യം മോളെ പെണ്ണുകാണാൻ വന്നവർ പറയുന്നത് കേട്ടില്ലേ മരുമക്കത്തായ പ്രകാരം അമ്മ ഇവിടെ വീട്ടിലുള്ളത് അവർക്ക് ആർക്കും തീരെ താല്പര്യം ഇല്ല. അതുകൊണ്ട് അമ്മയെ എത്രയും പെട്ടെന്ന് വീട്ടിൽ നിന്ന് ഒഴിവാക്കണം. ഏതെങ്കിലും ഒരു വൃദ്ധസദനത്തിലേക്ക് അമ്മയെ കൊണ്ടാക്കാം. എന്നാൽ അതൊന്നും വേണ്ട എന്ന് നിലപാടായിരുന്നു മകന്. നാട്ടുകാർ അറിയുമ്പോൾ ഉണ്ടാകുന്ന നാണക്കേടായിരുന്നു അയാൾക്ക്. അപ്പോൾ ഭാര്യ പറഞ്ഞു നമുക്ക് അമ്മയെ അമ്മയുടെ നാട്ടിലുള്ള ഏതെങ്കിലും കൊണ്ടാക്കാം. അതൊരു നല്ല മാർഗമാണെന്ന് മകന് തോന്നി.
പിന്നീട് അവരെല്ലാവരും കൂടി അമ്മയെയും കൊണ്ട് അമ്മയുടെ നാട്ടിലുള്ള വൃദ്ധസദനത്തിലേക്ക് യാത്രയായി. അവിടെ എത്തിയതും അവിടെ താമസിക്കുന്ന എല്ലാ വരും തന്നെ അമ്മയ്ക്ക് വലിയ സ്വീകരണം നൽകി. അവരെല്ലാവരും തന്നെ അമ്മയെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. അതുവരെ അമ്മ മകനോട് പറഞ്ഞില്ലായിരുന്നു അമ്മയെ ഉപേക്ഷിക്കാൻ ആയി വന്നതാണെന്ന്. പക്ഷേ ഇവരെല്ലാം തന്നെ അമ്മയെ സ്വീകരിക്കുന്നത് കണ്ടപ്പോൾ മകനെ വളരെ ആശ്ചര്യം തോന്നി. തന്റെ ഭാര്യ ഇപ്പോൾ വളരെയധികം സന്തോഷമതിയാണ്. അയാൾ നേരെ ഓഫീസിലേക്ക് കടന്നു ചെന്നു.
അവിടെയുള്ളവരെല്ലാം അയാളെ വലിയ സ്വീകരണം നൽകി സ്വീകരിച്ചു. പിന്നീട് അവർ പറഞ്ഞ കാര്യങ്ങളെല്ലാം ഒരു നെഞ്ചിടിപ്പോടെ അല്ലാതെ അയാൾക്ക് കേൾക്കാൻ കഴിയില്ല. നിങ്ങളുടെ അമ്മ ഇവിടെയുള്ള ഒരു അന്ത്യവാസിയായിരുന്നു. അമ്മയുടെ കഠിനപ്രയത്നം കൊണ്ടാണ് ഈ വൃദ്ധസദനം ഇതുപോലെ നിലനിൽക്കുന്നത്. ഇവിടെ നിന്നും പോയതിനുശേഷം ഇടയ്ക്കിടെ അമ്മസന്ദർശനം നടത്തുമായിരുന്നു.
ഒരിക്കൽ റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു കുട്ടിയെ കണ്ടുകിട്ടി എന്നും പിന്നീട് ആ കുട്ടിയെയും കൊണ്ട് നാടുവിട്ടതാണ് അമ്മ. അതിനുശേഷം അവരെ കാണുന്നത് ഇപ്പോഴാണ് അതിന്റെ ആഹ്ലാദമാണ് നിങ്ങൾ ഇപ്പോൾ അവിടെ കണ്ടതെല്ലാം. ഒരു ഇടുതീ പോലെ ആയിരുന്നു അവനതെല്ലാം കേട്ടു നിന്നത്. ചെറുപ്പത്തിൽ അച്ഛൻ ആരാണ് എന്ന് ചോദ്യത്തിന് പലപ്പോഴും ഉത്തരം പറയാതെ പോയിരുന്ന അമ്മയോട് ദേഷ്യം തോന്നിയിരുന്നു എന്നാൽ ഇപ്പോൾ തോന്നുന്നത് മനസ്സ് നിറഞ്ഞ സ്നേഹമാണ്. അമ്മയെയും കൊണ്ട് തിരികെ വീട്ടിലേക്ക് പോകുമ്പോൾ അയാൾ ഒരു കാര്യം മാത്രം മനസ്സിൽ ഉറപ്പിച്ചു എന്റെ മരണം വരെ എന്റെ അമ്മ എന്റെ കൂടെ ഉണ്ടാകും എന്ന്.