ഓട്ടോക്കാരൻ ആയതുകൊണ്ട് ആർക്കും ഇഷ്ടമില്ലായിരുന്ന യുവാവ്. ഒറ്റ ദിവസം കൊണ്ട് അയാളുടെ ജീവിതം മാറ്റിമറിച്ച സംഭവം കാണണോ.

എല്ലാദിവസത്തെയും പോലെ മാതാവിന്റെ രൂപത്തിൽ താഴെ നിന്ന് അവൻ കരയുകയായിരുന്നു. വലിയ പണക്കാരൻ ആകണമെന്ന് ഒന്നും ആഗ്രഹമില്ല പക്ഷേ ഓരോ ദിവസവും കഴിയാനുള്ള വക മാത്രം നൽകിയാൽ മതി. അവരും അമ്മയും മാത്രമായിരുന്നു വീട്ടിൽ. ചെറുപ്പത്തിൽ തന്നെ അച്ഛൻ മരിച്ചുപോയി നന്നായി പഠിച്ചുകൊണ്ടിരുന്ന അവൻ പിന്നീട് അമ്മ കഷ്ടപ്പെടുന്നത് കണ്ടു വിദ്യാഭ്യാസം എല്ലാം നിർത്തി ഓട്ടോ ഓടിക്കാൻ ആയി ഇറങ്ങി. അതായിരുന്നു അവരുടെ കുടുംബത്തിന്റെ ഒരു ജീവിതമാർഗം.

   

അവന്റെ ജീവിതത്തിൽ മറ്റൊന്നും കൂടിയുണ്ടായിരുന്നു അവന്റെ മുറപ്പെണ്ണ്. ചെറുപ്പത്തിലെ അവൾ അവൻ ഉള്ളതാണെന്ന് എല്ലാവരും തന്നെ പറഞ്ഞിരുന്നു. അവളെ പഠിപ്പിക്കുന്നതും അവളുടെ കാര്യങ്ങൾ നോക്കുന്നത് എല്ലാം അവൻ ആയിരുന്നു. ഒരു ദിവസം പതിവുപോലെ അമ്മയെയും കൂട്ടി അമ്മായിയുടെ വീട്ടിലേക്ക് പോയി. എന്നാൽ അവനെ കണ്ടാൽ അവൾ മുഖം നോക്കാതെ അകത്തേക്ക് കയറിപ്പോയി. നീ കിച്ചു വന്നത് കണ്ടില്ലേ എന്ന് അമ്മ ചോദിച്ചു. നിങ്ങളെല്ലാവരും പറഞ്ഞു പറഞ്ഞു അയാളുടെ മനസ്സിലും ഓരോ ആഗ്രഹങ്ങളാണ് എനിക്ക് ഒരു ഓട്ടോറിക്ഷ കാരനെയും കല്യാണം കഴിക്കേണ്ട ഗതികേടില്ല.

അതു കേട്ടപ്പോൾ പിന്നീട് അവിടെ നിൽക്കാൻ ഒരു തോന്നിയില്ല. ഇതെല്ലാം ഓർത്തുകൊണ്ട് കരഞ്ഞുകൊണ്ട് ആ രാത്രി മാതാവിന്റെ മുന്നിൽ അവൻ നിന്നു. അപ്പോഴാണ് ഒരു യുവാവ് അവന്റെ തോളിൽ കൈവെച്ചത്. ചേട്ടാ എന്റെ പേഴ്സ് കളഞ്ഞുപോയി എനിക്കൊരു 100 രൂപ തരുമോ. ആദ്യം പെട്ടെന്ന് ദേഷ്യം അവൻ 100 രൂപ എടുത്തു കൊടുത്തു. ചേട്ടനെ ഇനി ഞാൻ കാണുമോ എന്നറിയില്ല പക്ഷേ എന്റെ കയ്യിലുള്ള ഈ ലോട്ടറി ചേട്ടൻ വച്ചുകൊള്ളൂ. അത് വാങ്ങി അവൻ വീട്ടിലേക്ക് തിരികെ പോയി പിറ്റേദിവസം വെറുതെ അതിന്റെ ഫലം നോക്കിയപ്പോൾ ആയിരുന്നു ഒന്നാം സമ്മാനം അവൻ അടിച്ചത്.

പിന്നീട് ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആയിരുന്നു ബിസിനസ് എല്ലാം തന്നെ നന്നായി കുറെ ഓട്ടോറിക്ഷ വാങ്ങി. പുതിയ വീട് വെച്ചു ഇപ്പോൾ ജീവിതം സുഖത്തോടെയും സന്തോഷത്തോടെയും പോയിരുന്നു. പെണ്ണ് പണം കണ്ടിട്ട് ഇപ്പോൾ ഇഷ്ടമാണെന്ന് പറഞ്ഞാൽ പിന്നാലെ വരുന്നുണ്ട്. കല്യാണം കഴിക്കാൻ ആഗ്രഹിച്ചിരുന്നില്ല പക്ഷേ ബ്രോക്കർ കയ്യിൽ നിന്നും അറിയാതെ വീണ ഒരു ഫോട്ടോ അവന്റെ കണ്ണിലുടക്കി. ആ കുട്ടിയെ കാണാമെന്ന് പറഞ്ഞ് അമ്മയുടെ കൂടെ അവൻ പോയി. ഒരു ഒറ്റമുറി വാടക വീട് അവിടെ അമ്മയും മകളും മാത്രം. ചായ കൊണ്ടുവന്ന് വെച്ച് മുഖം നോക്കാതെ അവൾ അകത്തേക്ക് കടന്നു പോയി.

അവളുടെ അമ്മ അവനോട് ആയി പറഞ്ഞു ഈ കല്യാണം നടക്കില്ല എന്ന് അവൾക്കറിയാം അതുകൊണ്ടാണ് നിങ്ങളുടെ മുഖത്ത് നോക്കാതെ പോയത് എന്റെ ഭർത്താവും എന്റെ മകനും മരിച്ചുപോയി. ഇവിടെ അച്ഛന് വയ്യാതിരുന്ന ദിവസം അതറിഞ്ഞ് എന്റെ മകൻ വന്നതായിരുന്നു പക്ഷേ ഒരു വണ്ടി അവൻ ഒരു കുട്ടി കാട്ടിലേക്ക് തിരിച്ചു വീണു ആരും തന്നെ അവനെ കണ്ടില്ല. അവനെ കിട്ടുമ്പോൾ അവന്റെ കയ്യിൽ ഒരു പേഴ്സ് പോലും ഉണ്ടായിരുന്നില്ല. അച്ഛനെ ചികിത്സയ്ക്ക് വേണ്ട പൈസ മുതലാളിയുടെ കയ്യിൽ നിന്ന് വാങ്ങി കൊണ്ടു വരികയായിരുന്നു അവൻ. മരണശേഷം തളർന്നുവീണ അച്ഛൻ കുറച്ചുനാളുകൾക്ക് ശേഷം മരിച്ചു.

അവന്റെ ഫോട്ടോ ഒന്ന് കാണാൻ കൊടുക്കുമോ എന്ന് ചോദിച്ചപ്പോൾ ആ ഫോട്ടോ കണ്ട് അവൻ ഞെട്ടി അത് ആ ചെറുപ്പക്കാരൻ തന്നെ. പിന്നീടൊന്നും ആലോചിച്ചില്ല അവിടെ വെച്ച് തന്നെ ആ കല്യാണം അവൻ ഉറപ്പിച്ചു. തിരിച്ചുവരും വഴി അമ്മ ചോദിച്ചു നീ എന്തിനാണ് ആ കുട്ടിയെ കല്യാണം കഴിക്കുന്നത് എന്ന്. അപ്പോൾ അവൻ പറഞ്ഞു അന്നെനിക്ക് ലോട്ടറി തന്ന ഒരു ചെറുപ്പക്കാരനെ പറ്റി ഞാൻ പറഞ്ഞിരുന്നില്ലേ അത് അവളുടെ ആങ്ങളയാണ്. അവർ കാരണമാണ് ഈ സൗഭാഗ്യങ്ങൾ എല്ലാം നമുക്കുണ്ടായത് പിന്നീട് അമ്മ ഒന്നും തന്നെ പറഞ്ഞില്ല നമുക്ക് അവളെ മാത്രമല്ല അമ്മയെയും വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകണം ഇനി അവർ നമ്മുടെ കൂടെ സന്തോഷത്തോടെ ജീവിക്കണം.

Leave a Reply

Your email address will not be published. Required fields are marked *