മകന്റെ മരണശേഷം മറ്റു മക്കൾക്ക് വേണ്ടി സ്വത്തു കൊടുക്കാൻ വൃദ്ധനായ പിതാവ് തീരുമാനിച്ചു. അച്ഛന്റെ പേരിലുള്ള വസ്തുക്കൾ അച്ഛന്റെ സഹോദരങ്ങളുടെ പേരിൽ എഴുതി വയ്ക്കാനായി ഒരുങ്ങുന്ന അച്ചാച്ചന്റെ തീരുമാനത്തിൽ മരിച്ചുപോയ മകൻ രാജേഷിന്റെ മൂത്ത പുത്രന് എതിർപ്പായിരുന്നു. അവൻ അച്ചാച്ചനോടും അമ്മാവൻമാരോടും എതിർത്തു. ഒരു ജോലിയും ഇല്ലാത്ത എന്റെ അമ്മ ഞങ്ങളെ എങ്ങനെ പഠിപ്പിക്കും. ഞങ്ങൾക്ക് ഒരു വീടില്ല ഞങ്ങൾ എങ്ങനെ ജീവിക്കും.
എന്ന മകന്റെ ചോദ്യത്തിന് അച്ഛന്റെ മറുപടി നിന്റെ അച്ഛനല്ലേ മരിച്ചുള്ളൂ അമ്മ ജീവിച്ചിരിക്കുന്നില്ലേ അമ്മയുടെ കടമയാണ് നിങ്ങളെ നോക്കുക എന്നത്. നിന്റെ അമ്മ ചെറുപ്പമാണ് വേറെ ആരെയെങ്കിലും കണ്ട് നിങ്ങളെ ഉപേക്ഷിച്ച് അവൾ അവന്റെ കൂടെ പോകും എന്നും പറഞ്ഞ് അവരെ കയ്യൊഴിഞ്ഞു. പിന്നീട് അവിടെ നിൽക്കാൻ അവനെ സാധിച്ചില്ല അമ്മയുടെ കയ്യും പിടിച്ച് റോഷൻ ആ വീടിന്റെ പടിയിറങ്ങി. അവർ ഇറങ്ങിയതിനു ശേഷം ബാക്കിയുള്ളവരെല്ലാം സ്വത്ത് കിട്ടുന്നതിന് വേണ്ടിയുള്ള തർക്കങ്ങളായി. ബാക്കിയുള്ള രണ്ടു മക്കളുടെയും പേരിൽ തുല്യം ആയി ഭാഗം വെക്കാൻ പിതാവ് തീരുമാനിച്ചു. എന്നാൽ മക്കൾ എല്ലാം അതിന്റെ പേരിൽ വഴക്കുമായി.
റോഷന്റെ കൂടെ സ്വന്തം വീട്ടിലേക്ക് കയറിയ സന്ധ്യയ്ക്ക് കാലുകൾ ഇടറുന്നുണ്ടായിരുന്നു. തന്റെ അരികിൽ കിടന്ന് പ്രാണൻ പോയ രാജേഷേട്ടൻ ആയിരുന്നു അവളുടെ മനസ്സ് നിറയെ. എന്നിരുന്നാലും ഇനിയുള്ള കാലം മക്കളെ നന്നായി നോക്കണം എന്നും അവരെ നല്ല വിദ്യാഭ്യാസം നൽകണമെന്നും ആരുടെയും സഹായമില്ലാതെ ഒറ്റയ്ക്ക് എല്ലാവരുടെയും മുന്നിലും നന്നായി ജീവിച്ചു കാണിക്കണം എന്നുള്ള വാശിയായിരുന്നു അവൾക്ക്. കുറച്ചു ദിവസങ്ങൾക്കുശേഷമായിരുന്നു സന്ധ്യയ്ക്ക് ജോലി കിട്ടിയത്. അതും മക്കൾ പഠിക്കുന്ന അതേ സ്കൂളിൽ ടീച്ചറായി. അമ്മയെ അഭിനന്ദിക്കുന്ന മക്കളോട് സന്ധ്യ പറഞ്ഞു.
ഈ ജോലി നിങ്ങളുടെ അച്ഛൻ കാരണമാണ് എനിക്ക് ലഭിച്ചത്. നിങ്ങൾ സ്കൂളിൽ പഠിക്കാൻ തുടങ്ങിയപ്പോൾ അദ്ദേഹം എന്നെ പഠിക്കാൻ വിട്ടു. എന്നെ നന്നായി പഠിപ്പിച്ചു അതുപോലെ എനിക്ക് ടീച്ചർ ജോലി കിട്ടുന്നതിനുവേണ്ടിയുള്ള കാര്യങ്ങളെല്ലാം ചെയ്തു കഴിഞ്ഞാൽ വന്ന ദിവസമായിരുന്നു നിങ്ങളുടെ അച്ഛൻ നമ്മളെ വിട്ടു പോയത്. അതു പറഞ്ഞ കരയുന്ന അമ്മയെ മക്കൾ സമാധാനപ്പെടുത്തി. കാലങ്ങൾ കടന്നുപോയി അവർ സ്വാഭാവികമായ ജീവിതത്തിലേക്ക് കടന്നുവന്നു. ക്ലാസ് കഴിഞ്ഞു വന്ന റോഷൻ അമ്മയോട് പറഞ്ഞു അമ്മേ അച്ചാച്ചൻ അപ്പച്ചിയുടെയും അമ്മാവന്റെയും പേരിൽ കേസ് കൊടുത്തിരിക്കുകയാണ് സ്വത്തിന്റെ കാര്യവും പറഞ്ഞു. അതുകേട്ട് സന്ധ്യ ഞെട്ടി.
നമുക്ക് അവരുടെ സ്വത്ത് ഒന്നും തന്നെ വേണ്ട. എന്നാൽ തന്റെ അച്ഛന്റെ സ്വത്ത് കിട്ടണം എന്നായിരുന്നു മക്കളുടെ വാശി. ഒരിക്കൽ ഒരു ദിവസം വീടിന്റെ മുന്നിലേക്ക് ഒരു കാർ വന്ന് അടുത്തു. അതിൽ നിന്നും ഇറങ്ങിവരുന്ന അച്ഛനെ കണ്ട് റോഷനും അനിയനും ഓടി ചെന്നു. അവരെ ചേർത്തു പിടിച്ചുകൊണ്ട് ആ പിതാവ് വീട്ടിലേക്ക് കയറിച്ചെന്നു. മരുമകളോട് ആയി പറഞ്ഞു എനിക്ക് തെറ്റുപറ്റി പോയി മകളെ ഇപ്പോഴാണ് എന്റെ മക്കളുടെ സ്വഭാവം എനിക്ക് മനസ്സിലായത്. സ്വത്ത് വകകൾ എല്ലാം എഴുതി വാങ്ങി എന്നെ വൃദ്ധസദനത്തിലേക്ക് പറഞ്ഞയക്കുക എന്നായിരുന്നു അവരുടെ പരിപാടി. ഇനി ഞാൻ എന്റെ സ്വത്തുക്കൾ ഒന്നും അവർക്ക് കൊടുക്കില്ല.
സന്ധ്യയ്ക്ക് മക്കൾക്കും ജീവിക്കാനുള്ള ഒരു വിവരം കൊണ്ടായിരുന്നു അവർ തന്നെ വരവ്. മക്കൾ അത് വാങ്ങി വെച്ചു. റോഷൻ പുതിയ സന്തോഷവാർത്ത അച്ചാച്ചനോട് ആയി പറഞ്ഞു. അടുത്തമാസം അമ്മ വീണ്ടും വിവാഹിതയാകാൻ പോവുകയാണ്. ഞങ്ങളുടെ സമ്മതപ്രകാരം. കുറച്ചുനാൾ കഴിഞ്ഞാൽ പഠനത്തിന്റെ ആവശ്യത്തിനായി ഞങ്ങൾ വീട്ടിൽ നിന്നും മാറി നിൽക്കേണ്ടിവരും അപ്പോൾ ഞങ്ങളുടെ അമ്മ ഒരിക്കലും ഒറ്റയ്ക്കായി പോകരുത്. ഞങ്ങളുടെ അമ്മയെ വിധവയായി കാണാൻ ഞങ്ങൾക്ക് താല്പര്യമില്ല .കല്യാണദിവസം അച്ചാച്ചനെ റോഷൻ ക്ഷണിക്കുകയും ചെയ്തു. തീർച്ചയായും വരാം എന്ന് പറഞ്ഞ് ആ പിതാവ് പോയത് ശരണാലയത്തിലേക്ക് ആയിരുന്നു.