ഭാര്യയുടെ നിലവിളിച്ചുള്ള ശബ്ദം കേട്ടാണ് അയാൾ നോക്കിയത്. കിണറു പണിയുകയായിരുന്നു കൃഷ്ണൻ ചേട്ടൻ. നമ്മുടെ മോൻ ഹരിയെ പോലീസ് അറസ്റ്റ് ചെയ്തു. ആയിരുന്നു കൃഷ്ണൻ ചേട്ടൻ അത് കേട്ടത്. മുതലാളിയുടെ കയ്യിൽ നിന്നും കുറച്ചു പണം വാങ്ങി അവർ പോലീസ് സ്റ്റേഷനിലേക്ക് എത്തി. എത്തിയപ്പോൾ അവിടെ വീടിന്റെ അടുത്തുള്ള സുകുമാരേട്ടനും ഭാര്യയും മകളായ ഗീതവും ഉണ്ടായിരുന്നു. ഗീതുവിന്റെ അമ്മയുടെ നിലവിളിച്ചുകൊണ്ടുള്ള വരവും സങ്കടത്തോടെയുള്ള സംസാരവും കേട്ടപ്പോൾ ചങ്ക് തകർന്നാണ് കൃഷ്ണൻ ചേട്ടൻ അവിടെ നിന്നത്.
ഹരി അവരുടെ 15 വയസ്സ് മാത്രം പ്രായമുള്ള മകളെ പീഡിപ്പിച്ച ഗർഭിണിയാക്കിയിരിക്കുന്നു. ഒരു നിമിഷം മകനെ കുറിച്ചുള്ള അയാളുടെ എല്ലാ സ്വപ്നങ്ങളും തകർന്നടിഞ്ഞു. വയസ്സാംകാലത്ത് തങ്ങളെ നോക്കേണ്ട മകൻ ഒരു വലിയ തെറ്റിന് ഉടമയായി നിൽക്കുന്നു. പോലീസ് സ്റ്റേഷനിൽ തലതാഴ്ത്തിക്കൊണ്ട് നിൽക്കുന്ന ഹരിയെ ഒന്ന് നോക്കാൻ പോലും കൃഷ്ണൻ ചേട്ടൻ തയ്യാറായില്ല. അവിടെനിന്ന് പോലീസുകാരോട് പറഞ്ഞു അവന് കിട്ടാവുന്നതിൽ വച്ച് ഏറ്റവും വലിയ ശിക്ഷ തന്നെ കൊടുക്കണം എന്റെ മകനെ വീണ്ടു കെട്ടാൻ വേണ്ടി ഞാൻ ഒരു കേസിനും പോവില്ല.
അതും പറഞ്ഞ് അവന്റെ മുഖത്ത് നോക്കാതെ തിരഞ്ഞു നടന്നു .കേസ് കൊടുക്കുന്നുവോ അതോ ഒത്തുതീർപ്പാകുന്നുവോ എന്ന് എസ്ഐ ചോദിച്ചപ്പോൾ. എനിക്ക് ഇങ്ങനെ ഒരു മകൻ ഇല്ല എന്നായിരുന്നു കൃഷ്ണൻ ചേട്ടന്റെ മറുപടി. അവിടെ തളർന്നിരുന്ന ഗീതു മോളെ കൃഷ്ണൻ ചേട്ടൻ കണ്ടു. അവളുടെ തലയിൽ തലോടുമ്പോൾ ഗീതു മോളെ കൃഷ്ണൻ ചേട്ടന്റെ കൈ തട്ടിമാറ്റി പറഞ്ഞു. കൃഷ്ണൻ മാമ എന്നെ തൊടേണ്ട ഞാൻ ചീത്തയാണ്. ഹരി ചേട്ടൻ എന്നെ ചീത്തയാക്കി. ഞാൻ പലതവണ പറഞ്ഞു നോക്കി പക്ഷേ എന്നെ നിർബന്ധിച്ച് ആയിരുന്നു. അതും പറഞ്ഞ് അവൾ കൃഷ്ണൻ ചേട്ടനെ കെട്ടിപ്പിടിച്ച് കരയുമ്പോൾ.
ആ കുട്ടിയുടെ ഓരോ കണ്ണുനീരും അയാളുടെ നെഞ്ചിൽ ചുട്ടുപൊള്ളുന്നതായി തോന്നി. പോലീസ് സ്റ്റേഷനിൽ കയറിച്ചെന്ന് ഗീതു ഹരിയുടെ മുഖത്ത് നോക്കി പറഞ്ഞു. എന്റെ വയറ്റിൽ വളരുന്നത് ചേട്ടന്റെ കുഞ്ഞാണ്. എന്നാൽ ഞാൻ ഈ കുഞ്ഞിനെ വളർത്തി വലുതാക്കില്ല കൊന്നുകളയാൻ പോവുകയാണ്.. കുഞ്ഞുങ്ങളെ കൊല്ലുന്നത് ദൈവഭാവമാണെന്ന് എനിക്കറിയാം അതിനുള്ള ശിക്ഷ ദൈവം എനിക്ക് തന്നുകൊള്ളട്ടെ .അത് പറയുമ്പോൾ ഒന്നും തലയുയർത്താനെയായിരുന്നു ഹരിയുടെ നിൽപ്പ്.
ഞാൻ മരിച്ചാൽ പോലും നീ വീട്ടിലേക്ക് വരരുത് എന്ന് കൃഷ്ണൻ ചേട്ടൻ പറഞ്ഞപ്പോൾ അച്ഛന്റെ വാക്കുകൾ കേട്ട് അവൻ മുഖമുയർത്തി നോക്കി. മുഖമെല്ലാം തന്നെ അടികൊണ്ട് വീങ്ങിയിരിക്കുന്നു. മകന്റെ മുഖത്തെ പെട്ടെന്നുള്ള ഭാവ വ്യത്യാസം കണ്ടപ്പോൾ അച്ഛന്റെ മനസ്സ് ഒന്ന് പതറി പോയെങ്കിലും അയാൾ ഉറച്ച തീരുമാനത്തോടെ അവിടെ നിന്നു. വീട്ടിലെത്തിയപ്പോൾ സുകുമാരനും കുടുംബവും അവിടെ നിന്നും പോയിരിക്കുന്നു.
എവിടെയാണെന്നോഒന്നും തന്നെ അവർക്ക് അറിയില്ലായിരുന്നു. കുറച്ചു ദിവസങ്ങൾക്കുശേഷം റെയിൽവേ പാളത്തിൽ ഒരു ചെറുപ്പക്കാരന്റെ മൃതദേഹം കിടക്കുന്നുണ്ടെന്ന് വാർത്ത അറിഞ്ഞായിരുന്നു പോലീസുകാർക്കൊപ്പം കൃഷ്ണൻ ചേട്ടൻ അവിടെ ചെന്നത്. അവിടെ ചെന്നപ്പോൾ മുഖം ചതഞ്ഞ് പോയിരിക്കുന്നു പക്ഷേ അത് തന്റെ മകനാണെന്ന് മനസ്സിലാവാൻ അയാൾക്ക് ഏറെ താമസം ഉണ്ടായിരുന്നില്ല.
അവസാനമായി അവനെ കാണുമ്പോൾ അവൻ ധരിച്ചിരുന്ന ഷർട്ടും മായാതെ കിടന്നിരുന്ന അവന്റെ കാലിലെ മറുകും മാത്രം മതിയായിരുന്നു. എന്നാൽ അയാളുടെ മകനല്ല എന്ന് പറഞ്ഞ് തിരികെ നടക്കുമ്പോൾ മക്കൾ എത്ര തെറ്റ് ചെയ്താലും ഒരു കണിക എങ്കിലും അവരോട് സ്നേഹത്തോടെ എവിടെയെങ്കിലും അവർ സുഖമായി ജീവിക്കുന്നു എന്ന് ആശ്വസിച്ച് ജീവിച്ച് കഴിയുന്ന അമ്മയ്ക്ക് അതൊരു ആശ്വാസമാണെന്ന് കൃഷ്ണൻ ചേട്ടൻ അറിയാം.