നീണ്ട 5 വർഷങ്ങൾക്ക് ശേഷമായിരുന്നു തന്റെ ഭർത്താവ് അഫ്സൽ നാട്ടിലേക്ക് വരുന്നത്. രണ്ടാമത്തെ മകളെ വയറ്റിൽ ആയിരിക്കുമ്പോൾ ആയിരുന്നു അയാൾ ഗൾഫിലേക്ക് പോയത്. എന്ന ഭർത്താവ് വരുന്നതിന്റെ അതീവ സന്തോഷത്തിലായിരുന്നു ആബി. വീട്ടിലേക്ക് ടാക്സി വിളിച്ചു വരാമെന്ന് അഫ്സൽ പറഞ്ഞു എങ്കിലും ആബി അതിനുമുൻപ് എത്തി സർപ്രൈസ് കൊടുക്കണമെന്ന് ആഗ്രഹിച്ചു. അതിനുവേണ്ടി തന്നെയാണ് മക്കളെയും എല്ലാം നേരത്തെ വിളിച്ചിരുന്നേൽപ്പിച്ച് റെഡിയാക്കാൻ ഒരുക്കുന്നത്.
തലേദിവസം തന്നെ അവനെ ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം എല്ലാം തന്നെ അവൾ ഒരുക്കി വെച്ചു. അവന്റെ എല്ലാ ഇഷ്ടാനിഷ്ടങ്ങളും അവൾക്ക് നന്നായി അറിയാമായിരുന്നു. കുറച്ചു ദിവസങ്ങൾക്കു മുൻപ് തന്നെ നാട്ടിലേക്ക് വരുമെന്ന് സൂചന ലഭിച്ചപ്പോൾ അവനെ ഏറ്റവും ഇഷ്ടപ്പെട്ട അച്ചാറുകൾ എല്ലാം തന്നെ അവൾ ഉണ്ടാക്കി വച്ചിരുന്നു. അതെല്ലാം വീണ്ടും ഒരു പ്രാവശ്യം കൂടി രുചിച്ചു നോക്കിയിട്ട് ഒരു ചെറിയ പുഞ്ചിരിയോടെ മക്കളെ റെഡിയാക്കാൻ അവൾ പോയി. അലമാരിയിൽ നിന്ന് കുട്ടികളുടെ ഡ്രസ്സ് എടുക്കുമ്പോൾ അഫ്സലിന്റെ വസ്ത്രങ്ങളൊക്കെ ചുളിവ് വരാതിരിക്കാൻ അവൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
ഫ്ലൈറ്റ് ഇറങ്ങുന്ന അതേസമയത്ത് തന്നെ അവൾ അവിടെ എത്തി. ഇറങ്ങിവരുന്ന എല്ലാ യാത്രക്കാരിലും ആബി തിരയുകയായിരുന്നു. അപ്പോൾ ദൂരെ നിന്നും കോട്ടെല്ലാം അവൾ അഫ്സലിനെ കണ്ടു. അവൾ സന്തോഷത്തോടെ തന്നെ മക്കളോട് പറഞ്ഞു ഇതാ മക്കളെ നിങ്ങളുടെ ഉപ്പ വന്നിരിക്കുന്നു. എന്നാൽ ആചരിക്ക് അധികനേരത്തെ ആയുസ്സ് ഉണ്ടായിരുന്നില്ല. അവൾ നോക്കുമ്പോൾ അഫ്സലിന്റെ കയ്യും പിടിച്ച് മറ്റൊരു സ്ത്രീ അയാളുടെ കൂടെ ഉണ്ടായിരുന്നു.
അവളുടെ കയ്യും പിടിച്ച് കാറിൽ ഇരിക്കുന്ന അവളുടെ മുന്നിലൂടെ അയാൾ കടന്നുപോയി. ഫോണിൽ കളിച്ചുകൊണ്ടിരിക്കുന്ന മൂത്തമകൾ ഉപ്പയുടെ കോൾ വന്നപ്പോൾ അവൾക്ക് കൊടുത്തു. നിറഞ്ഞ വെറുപ്പോടെയായിരുന്നു അവൾ ഫോൺ അറ്റൻഡ് ചെയ്തത്. ആബി എന്റെ ഫ്ലൈറ്റ് മിസ്സായി ഞാൻ ഇനി വരുമ്പോൾ നിന്നെ അറിയിക്കാം. തിരിച്ചൊന്നും പറയാതെ അവൾ ഫോൺ കട്ട് ചെയ്തു. ഡ്രൈവറോട് കാറെടുക്കാനായി അവൾ ആവശ്യപ്പെട്ടു. വീട്ടിലേക്ക് എല്ലാ വക്കീലഫീസിലേക്ക്. അത് അവളുടെ ഉറച്ച തീരുമാനമായിരുന്നു.