ഉമ്മ എന്തിനാണ് ഇക്കയെ അവിടെ കൊണ്ട് ചെന്ന് ആക്കിയത്. ഉമ്മയ്ക്ക് ഇക്കയെ ഇഷ്ടമല്ലേ. കുഞ്ഞുമകളുടെ സങ്കടം കേട്ടപ്പോൾ ഉമ്മയ്ക്ക് നെഞ്ച് തകർന്നു പോയി. പട്ടിണികൊണ്ട് പറഞ്ഞിരുന്ന ആ കുടുംബത്തിലെ മകനെങ്കിലും മൂന്നുനേരം ഭക്ഷണം കഴിച്ചോട്ടെ എന്ന് ചിന്തയിലായിരുന്നു ഉമ്മ അവനെ അനാഥാലയത്തിൽ കൊണ്ട് ചെന്നാക്കിയത്. മകനെ കാത്തോണേ എന്ന് എപ്പോഴും പ്രാർത്ഥിക്കുക മാത്രമായിരുന്നു അമ്മയ്ക്ക് ആകെ ഒരു ആശ്വാസം. ഇതുപോലെയുള്ള കഷ്ടപ്പാടുകൾ ഇല്ലാതെ എത്ര സന്തോഷത്തോടെയായിരുന്നു താൻ ജീവിച്ചത്.
വിവാഹം കഴിഞ്ഞതിനുശേഷം മകനെ ഗർഭം ധരിച്ചിരിക്കുമ്പോഴായിരുന്നു ഗൾഫിലേക്ക് പോയത്. പിന്നീട് മകന്റെ പ്രസവശേഷം കുഞ്ഞിനെ കാണാനായി നിസാക്ക് വന്നപ്പോൾ ആയിരുന്നു സുഖപ്രസവമാണ് നടക്കുന്നത് എങ്കിൽ അടുത്തുള്ള അനാഥാലയത്തിൽ ഒരു നേരത്തെ ഭക്ഷണം കൊടുക്കാൻ വിചാരിച്ചിരുന്നു എന്ന് പറഞ്ഞത്. അന്നുതന്നെ ഭക്ഷണമെല്ലാം ഏർപ്പാട് ചെയ്ത് നിസാക്കും അവളും മകനും കൂടി അനാഥാലയത്തിലേക്ക് പോയി. അവിടെ കുട്ടികളെല്ലാം തന്നെ അവനെ കണ്ട് വളരെ സന്തോഷത്തിലും ആയിരുന്നു.
ഇക്ക തിരിച്ചു പോകുമ്പോൾ കുഞ്ഞുമകൾ ഗർഭത്തിൽ പിറവിയെടുക്കുന്നുണ്ടായിരുന്നു. കുറച്ചു മാസങ്ങൾക്കുശേഷം നിസാക്കിന്റെ ഒരു കൂട്ടുകാരന്റെ ഫോൺ വന്നു. നിസാക്ക് ആശുപത്രിയിൽ ആണെന്ന് പേടിക്കാൻ ഒന്നുമില്ലെന്നും അയാൾ പറഞ്ഞു. എന്നാൽ പിന്നീട് വീട്ടിൽ എല്ലാവരും വരുന്ന കാര്യം വന്നു അപ്പോൾ അവൾക്ക് മനസ്സിലായി അവളെ വിട്ടുപിരിഞ്ഞെന്ന്. അപ്പോൾ ബോധം പോയ അവൾ കണ്ണ് തുറക്കുമ്പോൾ ഹോസ്പിറ്റലിൽ ആയിരുന്നു. മൃതദേഹം ഇത്രയും ദൂരം കൊണ്ടുവരുന്നതിന്റെ പൈസ ചിലവ് ഓർത്തപ്പോൾ ആരും അതിന് തയ്യാറായില്ല.
നീണ്ട മൂന്നു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു ഇപ്പോൾ ആരും തന്നെ തുണയില്ല. നിസാമിന് പൈസ ഉണ്ടായിരുന്നപ്പോൾ കൂടെയുണ്ടായിരുന്ന ബന്ധുക്കൾ ആരും തന്നെ ഇപ്പോൾ അവരെ തിരിഞ്ഞു നോക്കുന്നില്ല. ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും ദിവസങ്ങൾ ആയിരുന്നു മുന്നിൽ കണ്ടത് മുഴുവൻ. അപ്പോഴായിരുന്നു ബന്ധുവായ ഒരു ഇത്ത പറഞ്ഞത് മൂത്ത മകനെങ്കിലും മൂന്നുനേരം ഭക്ഷണം കഴിക്കാൻ അടുത്തുള്ള അനാഥാലയത്തിലേക്ക് ആക്കാമെന്ന് എന്നാൽ മക്കളെ പിരിഞ്ഞിരിക്കാൻ അവൾക്ക് സാധിക്കില്ലായിരുന്നു എന്നാൽ ഭക്ഷണം കഴിക്കാൻ കിട്ടുമല്ലോ എന്ന് അപ്പോൾ മകനെ അവിടെ കൊണ്ട് ചെന്നാക്കി.
ഓർമ്മകളിൽ നിന്ന് ഉണർന്നത് വാതിലിൽ ഉള്ള തട്ടുകേട്ടാണ്. ഉമ്മ എന്നൊരു വിളി.. തുറന്നു നോക്കിയപ്പോൾ മകൻ ഇതാ മുന്നിൽ കരഞ്ഞുകൊണ്ട് നിൽക്കുന്നു. അമ്മ എന്തിനാണ് എന്നെ അവിടെ ചെന്ന് ആക്കിയത്. എന്നെ ഉമ്മാക്ക് ഇഷ്ടമല്ലെന്നുണ്ടോ ഞാൻ ഇനി വിശന്നാൽ ഒരിക്കലും കരയുകയില്ല. അമ്മ ഇനി എന്നെ വിട്ടു പിരിയരുത്. ഉമ്മ അവനെ കെട്ടിപ്പിടിച്ച് നെഞ്ചോട് ചേർത്ത് കരയാൻ തുടങ്ങി. എത്ര പട്ടിണി ഉണ്ടായാലും സ്വന്തം മക്കളെ ഉപേക്ഷിക്കാൻ ഉമ്മ തയ്യാറാക്കില്ലെന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു.