അച്ഛൻ മരിച്ചതിനു ശേഷം മൂന്നു മക്കളും അമ്മയെയും നാട്ടിൽ ഉപേക്ഷിച്ച് സ്വന്തം കാര്യം നോക്കി അവർ പോയി. ഒരു ദിവസം അമ്മയെ വീഡിയോ കോൾ ചെയ്യുകയായിരുന്നു എല്ലാവരും. അമ്മയോട് നാട്ടിൽ തന്നെ ഒരു ഒറ്റയ്ക്ക് നിൽക്കേണ്ട എന്നും. ഓരോരുത്തരുടെയും അടുത്ത് മാറി മാറി നിൽക്കണം എന്നും മക്കൾ ആവശ്യപ്പെട്ടു. എന്നാൽ അമ്മ അതിന് തയ്യാറായില്ല. നിങ്ങളെല്ലാവരും ഇങ്ങോട്ട് വരൂ കുറെ നാളായില്ലേ കണ്ടിട്ട് എന്നായിരുന്നു അമ്മയുടെ വാദം. അതും പറഞ്ഞ് അമ്മ ഫോൺ ഓഫ് ചെയ്തു.
പിന്നീട് മൂന്നുപേരും ചേർന്നുള്ള ചർച്ചകൾ ആയിരുന്നു. എല്ലാ മക്കൾക്കും പണത്തിന് വലിയ ആവശ്യമാണ്. നാട്ടിലെ രണ്ട് സ്ഥലത്തിന് 10 കോടി രൂപ വില പറഞ്ഞത് മൂത്തമകൻ മറ്റു രണ്ടു സഹോദരങ്ങളുടെ ഇടയിൽ നിന്നും മറച്ചുവെച്ചു അവർക്ക് വളരെ കുറച്ച് പൈസ കൊടുത്ത് ബാക്കിയെല്ലാം ഒറ്റയ്ക്ക് കയ്ക്കൽ ആകണം എന്നായിരുന്നു അവന്റെ ആഗ്രഹം. അതുപോലെ സ്വത്തെല്ലാം വിറ്റ് അമ്മയും മറ്റൊരാളുടെ സഹോദരങ്ങളുടെയും കൂടെ നിർത്തണമെന്നും അയാൾ തീരുമാനിച്ചു. എല്ലാകാര്യത്തിനും തീരുമാനം ഉണ്ടാക്കാൻ മൂവരും ചേർന്ന് അധികം വൈകാതെ തന്നെ വീട്ടിലേക്ക് മടങ്ങി.
വീട്ടിലേക്ക് എത്തിയതും അവർ അമ്മയെ കണ്ടു ഞെട്ടി. പ്രായമായി എന്ന് ആരും പറയില്ല. കാറിൽ വന്നിറങ്ങുകയായിരുന്നു അമ്മ. അമ്മ ഇപ്പോൾ ജിമ്മിൽ പോകുന്നുണ്ട്. അത് കേട്ടപ്പോൾ മക്കൾ വളരെ ഞെട്ടി. അവരുടെ വീട്ടിൽ ഉള്ളതിനേക്കാൾ മനോഹരമായ സെറ്റികളും മറ്റും വീട്ടിൽ ഉണ്ടായിരുന്നു. ഊണുകഴിഞ്ഞ് അമ്മ മക്കളെ വിളിച്ചു വരുത്തിയ കാര്യം ചോദിച്ചു. ഓരോരുത്തർക്കും പൈസയുടെ ആവശ്യം വിൽക്കാൻ ആയിരുന്നു അവരുടെ ആഗ്രഹം എന്നാൽ അമ്മ അത് കൊടുക്കില്ല എന്ന് അവരോട് പറഞ്ഞു.
അത് കേട്ട് മൂത്ത മകൻ അമ്മയോട് ദേഷ്യപ്പെട്ടു അച്ഛന്റെ സ്വത്താണ് അതിൽ ഞങ്ങൾക്ക് അവകാശമുണ്ട്. അത് കേട്ടപ്പോൾ അമ്മ ദേഷ്യത്തോടെ മക്കളോട് പറഞ്ഞു. നിങ്ങൾ പഴയതെല്ലാം മറന്നു പോയോ. അച്ഛന്റെ ചികിത്സക്കും നിങ്ങളുടെ പഠനത്തിന് എല്ലാമായി ഉള്ളതെല്ലാം തന്നെ വിറ്റ് ഞാൻ ഒരുപാട് വീട്ടിലായിരുന്നു കുറെ നാൾ അവിടെനിന്ന് എന്റെ കയ്യിലുള്ള സ്വർണം വിറ്റാണ് ഈ കുറച്ച് സ്ഥലം ഞാൻ വാങ്ങിയത് എന്റെ കഠിനാധ്വാനം കൊണ്ട് ഒന്നു മാത്രമാണ് ഇവിടെ കൃഷി ചെയ്ത ഇപ്പോഴുള്ള നിലയിലേക്ക് എത്തിയത്.
നിങ്ങൾക്ക് ഒരു ആവശ്യം വന്നപ്പോൾ മാത്രമാണല്ലേ എന്നെ വേണ്ടി വന്നുള്ളൂ. എനിക്ക് നിങ്ങളെ കാണണമെന്ന് തോന്നിയപ്പോഴാണ് ഞാൻ നിങ്ങളുടെ അടുത്തേക്ക് വന്നത് എന്നാൽ അത് നിങ്ങൾക്ക് ശല്യമായി എന്ന് തോന്നിയപ്പോഴാണ് ഞാൻ ആ വരവ് തന്നെ നിർത്തിയത്. ഇപ്പോൾ എനിക്ക് ഒരുപാട് മക്കളുണ്ട് ഞാനിവിടെ ഒരു സ്കൂൾ നടത്തുന്നുണ്ട്. ഒരു ദിവസം പോലും അവർക്ക് എന്നെ കാണാതിരിക്കാൻ പറ്റില്ല. പിന്നെ എന്റെ മരണശേഷം നിങ്ങൾക്ക് ഈ സ്വത്തുകൾ ഒന്നും വിൽക്കുവാനും സാധിക്കില്ല ഇതൊരു ട്രസ്റ്റിന്റെ പേരിൽ എഴുതി വച്ചിരിക്കുകയാണ്.
ഇതെല്ലാം പറഞ്ഞ അമ്മ എഴുന്നേറ്റ് പോയി. പരീക്ഷ നഷ്ടപ്പെട്ട മക്കളെല്ലാവരും പിറ്റേദിവസം തന്നെ തിരികെ പോകാൻ തീരുമാനിച്ചു. അമ്മ അവരെ തടയാൻ പോയില്ല. അമ്മയുടെ കൂടെ ഇപ്പോൾ ഒരു മകനുണ്ട് കുറെ വർഷങ്ങൾക്കുശേഷം അപകടം പറ്റി മരണക്കിടക്കയിൽ കിടന്ന ഒരു കുട്ടിയെ അമ്മ കുറെ നാൾ ചികിത്സിച്ചു. ഇപ്പോൾ കാണുന്ന എല്ലാ സൗഭാഗ്യങ്ങൾക്കും അവന്റെ അധ്വാനം കൂടി ഒരു കാരണമാണ്. മകനായി കാണാൻ ഒരേ ഗർഭപാത്രത്തിൽ പ്രസവിക്കണമെന്നില്ലല്ലോ.