ജീവിതത്തിന്റെ നല്ലൊരു പകുതിയും വീട്ടുകാർക്ക് വേണ്ടി കഠിനാധ്വാനം ചെയ്തു. എന്നാൽ ആ പ്രവാസിയോട് വീട്ടുകാർ ചെയ്തത് കണ്ടോ.

24ആം വയസ്സിൽ പ്രവാസിയായ വ്യക്തിയാണ് അജയൻ. വിദേശത്ത് ജോലിയുണ്ടായിരുന്ന അച്ഛൻ അപകടത്തെ തുടർന്ന് കിടപ്പിലായി. ഡിഗ്രിക്ക് പഠിച്ചുകൊണ്ടിരുന്ന അതെ തന്റെ പഠനം നിർത്തേണ്ട അവസ്ഥ വന്നു. എങ്കിൽ തന്നെയും സ്വന്തമായി ഒരു ഡിഗ്രി സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ ചെറുപ്പക്കാരൻ ശ്രമിച്ചു. ആകെയുള്ള അമ്മയെയും പ്രായം കഴുകി നിൽക്കുന്ന രണ്ട് പെങ്ങമ്മാരെയും പത്താം ക്ലാസിൽ പഠിക്കുന്ന അനിയനും മാത്രമായിരുന്നു അയാൾക്ക് ഉണ്ടായിരുന്ന സമ്പാദ്യം.

   

ഇവരുടെ എല്ലാം ഉത്തരവാദിത്വവും വീടിന്റെ മുഴുവൻ ഉത്തരവാദിത്വവും പേറിയാണ് അയാൾ വിദേശത്തേക്ക് നാടുകടത്തപ്പെട്ടത്. ജീവിതത്തിന്റെ നല്ലൊരു ഭാഗവും ആ മണലാഴിയിൽ അയാൾ ജീവിച്ചു തീർത്തു. വെയിലോ മഞ്ഞു നോക്കാതെ വളയം പിടിച്ച് എല്ലാമാസവും അമ്മയുടെ പേരിൽ പണം അയയ്ക്കുമ്പോൾ വളരെ കുറഞ്ഞ ചെലവിൽ 20 പേർ അടങ്ങുന്ന ഒരു മുറിയിൽ ചുരുണ്ടുകൂടെ കിടക്കുന്ന അയാളുടെ അവസ്ഥ വീട്ടുകാർ അറിഞ്ഞതേയില്ല. കാലങ്ങൾ കഴിഞ്ഞുപോയി അച്ഛൻ മരിച്ചു.

പെങ്ങമ്മാരുടെ വിവാഹം അയാൾ വളരെ മനോഹരമായി നടത്തി കൊടുത്തു. അനിയനെ പഠിപ്പിച്ച ഡോക്ടർ ആക്കി ഇപ്പോൾ അമ്മ അനിയന്റെ കൂടെയാണ്. അതോടെ അയാൾക്ക് ആരുമില്ലാതായി. നാട്ടിലേക്ക് പോകുമ്പോൾ അയാളുടെ കാര്യം നോക്കാൻ ആർക്കും ഒരു ശ്രദ്ധയില്ലാതായി. നല്ല പ്രായത്തിൽ കല്യാണം കഴിച്ചിരുന്നുവെങ്കിൽ തനിക്ക് വേണ്ടി കാത്തിരിക്കാനും തന്റെ കാര്യങ്ങൾ നോക്കാനും ഒരാൾ ഉണ്ടായിരിക്കാം എന്നാൽ പലപ്പോഴും ചിന്തിച്ചിരുന്നു. പിന്നീട് നാട്ടിലേക്ക് പോകുന്നത് അയാൾ കുറച്ചു.

തന്നെ കാത്തിരിക്കാൻ ആരുമില്ലാത്ത പോയിട്ട് എന്ത് കാര്യം എന്ന് അയാൾക്ക് ബോധ്യമായി. അതിനിടയിൽ ആയിരുന്നു അയാൾക്ക് അപകടം പറ്റിയത്. വീട്ടുകാരെ അറിയിക്കേണ്ട എന്ന് ചോദിച്ചപ്പോൾ വീട്ടിൽ ആരുമില്ല എന്ന് അയാൾ ഡോക്ടറോട് പറഞ്ഞു. ഡോക്ടർ ഒരു മലയാളിയായിരുന്നു അയാളെ നോക്കുന്നതിനായി ഒരു ഇന്റനേഷൻ യുവതിയെ ഏർപ്പാട് ചെയ്തു. 21 വയസ്സ് ഗൾഫിൽ എത്തിയതാണ് ആ യുവതിയും. ജീവിതത്തിന്റെ നല്ലൊരു പകുതിയും അവർ വീട്ടുകാർക്ക് വേണ്ടിയാണ് കഷ്ടപ്പെട്ടത് എന്നാൽ അവർ തിരിച്ചു പോയാൽ അവിടെ ഒരു കുടുംബമുണ്ട്.

പണമുണ്ട് സ്നേഹിക്കുന്നവരും ഉണ്ട്. എന്നാൽ സ്വന്തമായ ഒരു കുടുംബം അവൾക്കില്ല. അവർ പരസ്പരം അടുത്തു എന്നാൽ ഒരു പ്രേമത്തിന്റെ കാലമെല്ലാം അവരിൽ നിന്ന് കടന്നുപോയി. ഒരു വർഷത്തിനുശേഷം സ്വന്തം നാട്ടിലേക്ക് തിരിച്ചു പോകുന്ന അവളോടൊപ്പം അയാളും മറ്റൊരു പ്രവാസത്തിലേക്ക് നീങ്ങി. ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്ന ഒരു നിമിഷം പോലും ചിന്തിക്കാത്ത സ്വന്തം കുടുംബക്കാർക്ക് വേണ്ടി വീണ്ടും കഷ്ടപ്പെട്ടിട്ട് എന്താണ് കാര്യം. പുതിയൊരു ജീവിതത്തിലേക്ക് അയാളെ സ്നേഹിക്കുന്ന ഒരാളുടെ കൂടെ അയാളുടെ ജീവിതം മുന്നോട്ടു പോയി.

Leave a Reply

Your email address will not be published. Required fields are marked *