മൂന്ന് ദിവസത്തെ അവരിൽ വീട്ടിലേക്ക് എത്തിയതിന്റെ സന്തോഷമായിരുന്നു മഹാദേവന്. വീടിന്റെ ഗേറ്റ് തുറന്നപ്പോൾ തന്നെ കണ്ടു വീടിന്റെ ഉമ്മറത്ത് വലിയൊരു ആൾക്കൂട്ടം. കസേരയിൽ ഇരുന്ന് സംസാരിക്കുന്ന അമ്മയും പുറകിൽ കരഞ്ഞുകൊണ്ട് തന്റെ ഭാര്യയും. എന്താണ് എന്ന് ചോദ്യത്തിന് ഒരു കുടുംബം ആകുമ്പോൾ പ്രശ്നങ്ങൾ ഉണ്ടാകില്ലേ എന്നായിരുന്നു അമ്മയുടെ മറുപടി. മഹാദേവന്റേത് ഒരു കൂട്ടുകുടുംബമായിരുന്നു. മക്കളോട് കാരണം തിരക്കിയപ്പോൾ രാവിലെ അമ്മ എഴുന്നേൽക്കാൻ വൈകി എന്നും അതുകൊണ്ട് അനിയന്റെ സ്കൂൾ ബസ് മിസ്സായി എന്നും അതിനെ അച്ഛമ്മ വഴക്ക് പറഞ്ഞു എന്നും മക്കൾ മഹാദേവനോട് പറഞ്ഞു.
കുറെ നാളുകൾക്കുശേഷമാണ് താൻ ഭാര്യയെ കാണുന്നത്. രാത്രി 11:30 ആയി ഭാര്യയായ നന്ദിനി മഹാദേവന്റെ അരികിലേക്ക് എത്തുമ്പോൾ. ശരിയായി ഒന്നുറങ്ങാതെ എപ്പോഴും എഴുന്നേറ്റ് സമയം നൽകുന്ന അവളെ മഹാദേവൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. നേരം പുലർന്നു വരുന്നതിനു മുൻപ് തന്നെ അവൾ എഴുന്നേറ്റ് അടുക്കളയിലേക്ക് പോയി. രാവിലെ എല്ലാവർക്കും വേണ്ട ഭക്ഷണങ്ങൾ ഒരുക്കി മക്കളെ സ്കൂളിലേക്കും പറഞ്ഞുവിട്ടു. എല്ലാവർക്കും വേണ്ട കാര്യങ്ങൾ എല്ലാം ഒരുക്കി വെച്ച് വീണ്ടും വീട്ടിൽ ജോലികൾക്കായി അവൾ അകത്തേക്ക് പോയി.
രാവിലെ എഴുന്നേറ്റ് തുടങ്ങുന്ന പണി അത് അവസാനിക്കുന്നത് രാത്രിയിൽ പതിനൊന്നര 12 മണിക്കാണ്. പിറ്റേ ദിവസം നേരത്തെ എഴുന്നേൽക്കാൻ തുടങ്ങുന്ന നന്ദിനിയുടെ കൈപിടിച്ച് മഹാദേവൻ പറഞ്ഞു നീ എവിടേക്കാണ് എഴുന്നേറ്റു പോകുന്നത്. നീ ഇന്ന് അടുക്കളയിലേക്ക് കയറേണ്ട. ഇതും പറഞ്ഞ് മഹാദേവൻ എഴുന്നേറ്റു. അനിയന്മാരുടെ മുറികളിൽ എല്ലാം പോയി അവരോട് ആയി പറഞ്ഞു ഞാനും നന്ദിനിയും ഇന്ന് പുറത്തു പോവുകയാണ്. ഈ വീട്ടിലെ എല്ലാ കാര്യങ്ങളും ഇനി നിങ്ങൾ തന്നെ നോക്കുക. മക്കളുടെ മുറിയിലേക്ക് ആയിരുന്നു .
പിന്നീട് മഹാദേവൻ പോയത് അവരെ വിളിച്ചുണർത്തിയിട്ട് പറഞ്ഞു സ്കൂളിലേക്ക് പോകുന്നതിന്റെ എല്ലാ കാര്യങ്ങളും ഇനി നിങ്ങൾ തന്നെ നോക്കുക. ഞാനും അമ്മയും ഒന്ന് പുറത്തു പോവുകയാണ്. ഇതുവരെയില്ലാത്ത മഹാദേവന്റെ ഈ പെരുമാറ്റം കണ്ട് എല്ലാവരും ഒന്ന് സ്തംഭിച്ചു നിന്നു. എതിർത്തുള്ള എല്ലാവരുടെയും ചോദ്യങ്ങൾക്കും തുറന്ന മറുപടിയായിരുന്നു മഹാദേവന്റെത്. രാവിലെ എഴുന്നേറ്റ് നന്ദിനിയുടെ കയ്യും പിടിച്ച് മഹാദേവൻ കാറിലേക്ക് നടന്നു പോയി. ഒരു മാസം നന്ദിനിയും മഹാദേവനും എല്ലാ സ്ഥലങ്ങളും ചുറ്റി കണ്ടു. കൂട്ടത്തിൽ നന്ദിനിയുടെ വീട്ടിൽ ഒരാഴ്ച നിൽക്കുകയും ചെയ്തു. ഇതെല്ലാം കഴിഞ്ഞാണ് തിരിച്ചു അവർ വീട്ടിലേക്ക് മടങ്ങിയത്.
അപ്പോഴേക്കും വീട്ടിൽ ചെറിയ മാറ്റങ്ങൾ മഹാദേവൻ കണ്ടു. ടിവി അധികം കാണാതെ അമ്മ പറ്റാവുന്ന ജോലികൾ എല്ലാം തന്നെ ചെയ്യുന്നു. വീട്ടിൽ ജോലിക്കായി ഒരു ജോലിക്കാരിയെ വെച്ചു മക്കളെല്ലാം അവരുടെ കാര്യങ്ങൾ കൃത്യമായി ചെയ്തു. മഹാദേവനെയും നന്ദിനിയും വീട്ടിലേക്ക് കയറി വരുന്നത് കണ്ട് അമ്മയും വീട്ടിലുള്ള എല്ലാവരും തന്നെ ദേഷ്യത്തോടെ മഹാദേവനോട് ചോദിച്ചു നീ ഇത്രയും നാൾ എവിടെയായിരുന്നു ഇവിടെ ഒരു കുടുംബം ഉണ്ടെന്ന് നിനക്ക് ഓർമ്മയുണ്ടോ എന്ന്. മഹാദേവൻ ഇപ്രകാരം മറുപടി പറഞ്ഞു.
ഞാൻ എന്റെ ഭാര്യയെ കൂട്ടി പുറത്തു പോകുന്നതിന് ആരോടാണ് അനുവാദം ചോദിക്കേണ്ടത്. പിന്നീട് ആരും ഒന്നും പറഞ്ഞില്ല. വീട്ടിലുള്ള വേലക്കാരിയെ ഇനി പറഞ്ഞയക്കാം എന്ന് അമ്മ പറയുന്നത് കേട്ട് മഹാദേവൻ പറഞ്ഞു. അത് നിങ്ങളുടെ ഇഷ്ടം എന്നാൽ മൂന്നു മാസങ്ങൾക്ക് ശേഷം പിന്നീട് ഞങ്ങൾ ഇവിടെ ഉണ്ടാവില്ല. മക്കളുടെ പഠിപ്പ് കഴിഞ്ഞു ഇവരെ ഞാൻ എന്റെ കൂടെ കൊണ്ടുപോവുകയാണ്. ഞാനും ഒറ്റയ്ക്കല്ലേ ഇനി ഇവർ എന്റെ കൂടെ നിൽക്കട്ടെ. മഹാദേവന്റെ ഈ തീരുമാനം എല്ലാവരെയും ഞെട്ടിച്ചു.